സ്ത്രീസുരക്ഷയ്ക്കായി ഡോ.ഷിനു ശ്യാമളൻ മരുന്നുകുറിക്കുന്നു- ‘പെപ്പർ സ്‌പ്രേ’

516

Dr Shinu Syamalan എഴുതുന്നു 

സ്ത്രീകളുടെ സ്വയം രക്ഷ ഇന്ന് ചർച്ച ചെയ്യപ്പെടേണ്ട ഒരു വിഷയമാണ്. പെപ്പർ സ്‌പ്രേ കൈയ്യിൽ സൂക്ഷിക്കുന്നത് സ്വയം രക്ഷയ്ക്ക് സ്ത്രീകൾക്ക് ഉപകാരമാകും.

ക്യാപ്സിക്കം(capsicum) എന്ന ചെടിയിൽ നിന്ന് ഒലിയോറെസിൻ ക്യാപ്സയ്സിൻ (oleoresin capsaicin) എന്ന കെമിക്കൽ കൊണ്ടാണ് ഇത് നിർമ്മിക്കുന്നത്. ക്യാപ്സയ്സിൻ 10 മുതൽ 30 ശതമാനം വരെ അളവിൽ സ്പ്രെയിൽ ഉപയോഗിക്കുന്നു.

കൈയ്യിൽ സൂക്ഷിക്കുന്നത് തെറ്റല്ല.
അപകടമാകുന്ന സാഹചര്യത്തിലോ സ്വയരക്ഷയ്ക്ക് വേണ്ടിയോ മാത്രം ഉപയോഗിക്കുക. കളിതമാശയ്ക്ക് ഉപയോഗിക്കരുത്. എപ്പോഴും ഇതൊരെണ്ണം കൈയ്യിൽ കരുതുക. അല്ലെങ്കിൽ കരാട്ടെ പഠിക്കുക. അല്ലാതെ മറ്റാരും നമ്മുടെ രക്ഷയ്ക്ക് വരുമെന്ന് കരുതേണ്ട.😀

ഒരു പേന നമ്മുടെ കൈയ്യിൽ സൂക്ഷിക്കുമ്പോൾ അത് എഴുതുവാനും ഉപയോഗിക്കാം അപകടമാകുന്ന സാഹചര്യത്തിൽ ഒരാളിൽ നിന്നും രക്ഷപ്പെടാനായും അയാൾക്ക് പരിക്കേല്പിക്കുകയും ചെയ്യാം. അത് പോലെ തന്നെ പേപ്പർ സ്‌പ്രേയും അപകടത്തിൽ പെടുമ്പോൾ മാത്രം ഉപയോഗിക്കുക.

ഓൺലൈനായി ഇവ ലഭിക്കും. വില 100 രൂപ മുതൽ ലഭ്യമാണ്. Amazon, flipkart, തുടങ്ങിയ ഓണ്ലൈൻ സൈറ്റുകളിൽ ലഭ്യമാണ്.

ഞാൻ വാങ്ങി. ഏതൊരു സ്ത്രീയും സ്വയംരക്ഷയ്ക്ക് ഇത് ഒരെണ്ണം ബാഗിൽ കരുതുക. കരാട്ടെ എന്തായാലും പഠിക്കുക. അത് പഠിക്കുന്നത് വരെ ഇത് കൂടെ കരുതുക.

ഡോ. ഷിനു ശ്യാമളൻ