സ്വാഭാവിക മരണം എന്നു കരുതിയ മരണങ്ങൾ പലതും ഇത്തരത്തിൽ കൊലപാതകമായിക്കൂടെ?

238

Dr Shinu Syamalan

കൂടത്തായിയിലെ കൂട്ട കൊലപാതകങ്ങൾ, കർണാടകയിൽ 32 സ്ത്രീകളെ സയനൈഡ് നൽകി കൊന്ന “സയനൈഡ് മോഹൻ” ഇതൊക്കെ വായിക്കുമ്പോൾ കണ്ടെത്താതെ പോകുന്ന എത്ര കൊലപാതകങ്ങൾ നടക്കുന്നുണ്ടാകും എന്ന തോന്നൽ.

ചിത്രത്തിൽ കാണുന്നതാണ് സയനൈഡ് മോഹൻ. സ്ത്രീകൾക്ക് ഗർഭനിരോധന ഗുളികയിൽ സയനൈഡ് നൽകി അയാൾ കൊന്നത് 32 സ്ത്രീകളെയാണ്. ഏഴ് വർഷങ്ങൾ നീണ്ട സീരിയൽ കൊലപാതകം.

എന്തിന് നെപ്പോളിയനെ പോലും ആർസെനിക് കൊടുത്തു കൊലപ്പെടുത്തിയതാകാം എന്ന് പറയുന്നു( അദ്ദേഹത്തിന്റെ മുടിയിൽ നിന്ന് വൻതോതിലുള്ള ആർസെനിക് കണ്ടെത്തിയിരുന്നു. പക്ഷെ ഇപ്പോഴും ഇതേ ചൊല്ലി വിവാദങ്ങളുണ്ട്).

സ്വാഭാവിക മരണം എന്നു കരുതിയ മരണങ്ങൾ പലതും ഇത്തരത്തിൽ കൊലപാതകമായിക്കൂടെ? അത്തരത്തിലുള്ള മരണം പോസ്റ്റുമോർട്ടം ചെയ്യേണ്ടതല്ലേ അത് സാധ്യമല്ലെങ്കിൽ മറ്റെന്ത് വഴിയുണ്ട്? പ്രത്യേകിച്ചു പ്രായമായവരുടെ മരണം “സ്വാഭാവിക മരണം” എന്നു കരുതുന്ന മരണങ്ങൾ. സയനൈഡ് അല്ലെങ്കിൽ മറ്റ് വിഷങ്ങൾ നൽകി ഇതുപോലെ കൊല്ലപ്പെടുന്ന കണ്ടെത്താത്ത എത്ര മരണങ്ങൾ ഉണ്ടാകും?

സ്വത്ത് നേടാൻ, മറ്റൊരു വിവാഹം കഴിക്കാൻ അതുമല്ലെങ്കിൽ പല ദുരുദ്ദേശ്യങ്ങളോട് കൂടി “സ്വാഭാവിക മരണങ്ങൾ” നടക്കുന്നതൊക്കെ പ്രായഭേദമന്യേ പോസ്റ്റ് മോർട്ടം ചെയ്യണം. കൂട്ടകൊലപാതങ്ങൾ അല്ലാതെ ഒന്നോ രണ്ടോ പേരെ കൊന്നാൽ അല്ലാതെ എങ്ങനെ കണ്ടെത്താനാണ്? കൂടത്തായിലും വിനയായത് അതല്ലേ? അല്ലെങ്കിൽ അതും കണ്ടെത്താതെ പോകുമായിരുന്നു.

സംശയാസ്പദമായ മരണങ്ങൾ പോസ്റ്റ് മോർട്ടം ചെയ്യണ്ടത് അല്ലെങ്കിൽ ഇപ്പോഴത്തെ രീതിയിൽ നിന്ന് ഒരു മാറ്റം വേണ്ടേ എന്ന ചോദ്യം ഈ കാലഘട്ടത്തിൽ അനിവാര്യമല്ലേ? സീരിയൽ മരണങ്ങൾ ഉണ്ടായില്ലെങ്കിൽ ആസൂത്രിതമായ കൊലപാതകങ്ങൾ കണ്ടെത്താൻ പോസ്റ്റ് മോർട്ടം അല്ലാതെ മറ്റെന്ത് മാർഗം?

ഡോ. ഷിനു

Advertisements