ഇന്ത്യ നേരിടാൻ പോകുന്ന ഒരു വലിയ ഭീഷണിയായി ലെഡ് പോയിസണിങ് മാറാൻ സാധ്യതയുണ്ട്

229

Dr Shinu Syamalan

കുറച്ചു നാളുകൾക്ക് മുൻപ് നദീതീരത്തുള്ള കൃഷി ഉലപ്പന്നങ്ങളിൽ ലെഡ് എന്ന ലോഹത്തിന്റെ അംശം കൂടുന്നതായി കണ്ടെത്തിയ ഒരു പത്ര വാർത്ത കണ്ടിരുന്നു.

എങ്ങനെ കൂടാതെയിരിക്കും? പല ആഘോഷങ്ങളുടെ പേരിൽ അതിനും മാത്രം പെയിന്റ് വെള്ളത്തിൽ ലയിക്കുന്നുണ്ട്. പല വർണ്ണങ്ങളിൽ നിറം പൂശിയ രൂപങ്ങൾ വെള്ളത്തിൽ ഒഴുകി വിടുന്നു. ലെഡ് പോയിസണിങ് ഇന്ത്യ നേരിടാൻ പോകുന്ന ഒരു വലിയ ഭീഷണിയായി പലപ്പോഴും തോന്നിയിട്ടുണ്ട്.

എന്തായാലും ഇന്ന് ശുഭകരമായ ഒരു വാർത്ത കണ്ടു. അത്തരത്തിൽ ഇനി രൂപങ്ങൾ ഗംഗയിൽ ഒഴുക്കിയാൽ ഫൈൻ ഉണ്ടാകും എന്ന കേന്ദ്ര സർക്കാർ ഉത്തരവ്.

ഗംഗ മാത്രമല്ല എല്ലാ നദീതടങ്ങളിലും ഇതേ നിയമം കൊണ്ടുവരേണ്ടതാണ്. ഇല്ലെങ്കിൽ ലെഡ് പോയിസണിങ് നമ്മെ കാത്തിരിക്കുന്ന നാളെയുടെ വിപത്താണ്. പലതിലും ലെഡ് അടങ്ങിയിട്ടുണ്ട്. എടുത്തു പറയത്തക്ക ഒന്ന് പെയിന്റാണ്.

മനുഷ്യന് ചെറിയ ശാരീരിക ബൗതിക ബുദ്ധിമുട്ടുകൾ മുതൽ ഗുരുതരമായ പല അവസ്ഥകളും എന്തിന് വലിയ തോതിൽ ചെന്നാൽ മരണം വരെ ലെഡ് കൊണ്ട് ഉണ്ടാകാം.

The Institute for Health Metrics and Evaluation (IHME) കണക്ക് പ്രകാരം 2016 ൽ 5 40 000 ആളുകൾ ലോകത്ത് ലെഡ് പോയ്‌സണിങ് മൂലം മരണപ്പെട്ടു എന്നു പറയുന്നു.

ഇത് പറയുമ്പോൾ ഒരു കാര്യം കൂടി പറയട്ടെ. കുട്ടികൾ കളിപ്പാട്ടം വായിൽ വെക്കാതെ നോക്കുക. കളിക്കുന്ന പെയിന്റ് വയറ്റിൽ പോകാതെ നോക്കുക. ലോകാരോഗ്യ സംഘടന (WHO) നിർദ്ദേശിക്കുന്ന പൊതു ആരോഗ്യത്തിന് ഹാനികരമായ പത്തു കെമിക്കലുകളിൽ ഒന്നാണ് ലെഡ്.

കുഞ്ഞു കുട്ടികളുടെ ബൗദ്ധികപരമായ വളർച്ചയിലും, ഗർഭിണികൾക്കും, മുതിർന്നവർക്കും ഗുരുതരമായ അവസ്ഥകളിൽ ലെഡ് എത്തിക്കാം. ജാഗ്രത ആവശ്യമാണ്.

ഡോ. ഷിനു ശ്യാമളൻ

Advertisements