covid 19
സ്വിഫ്റ്റ് ഡിസയർ കാറിന്റെ ഡിക്കിയിൽ റംബുട്ടാനോ ചിപ്സോ പച്ചക്കപ്പയോ പൈനാപ്പിളോ കൊണ്ടുവന്നു റോഡ് സൈസിൽ നിന്ന് വിൽക്കുന്നത് തമാശയല്ല
സ്വിഫ്റ്റ് ഡിസയർ കാറിന്റെ ഡിക്കിയിൽ റംബുട്ടാനോ ചിപ്സോ പച്ചക്കപ്പയോ പൈനാപ്പിളോ കൊണ്ടുവന്നു റോഡ് സൈസിൽ നിന്ന് വിൽക്കുന്നത് തമാശയല്ല.കഴിഞ്ഞ മാർച്ചുമാസം മുൻപ് വരെ സാധാരണപോലെ
307 total views, 1 views today

സ്വിഫ്റ്റ് ഡിസയർ കാറിന്റെ ഡിക്കിയിൽ റംബുട്ടാനോ ചിപ്സോ പച്ചക്കപ്പയോ പൈനാപ്പിളോ കൊണ്ടുവന്നു റോഡ് സൈസിൽ നിന്ന് വിൽക്കുന്നത് തമാശയല്ല.കഴിഞ്ഞ മാർച്ചുമാസം മുൻപ് വരെ സാധാരണപോലെ ആ കാറും ഓടിച്ചു പോയി സ്വന്തം തൊഴിലോ ബിസിനസോ ചെയ്തിരുന്ന ആ മനുഷ്യൻ, ഇതുപോലെയൊരു ഗതികേട് ഉണ്ടാവുമെന്ന് സ്വപ്നം പോലും കാണാതിരുന്ന ആ മനുഷ്യൻ അതിജീവനത്തിനായി ചെയ്യുന്ന ഒരു അറ്റകൈ പ്രയോഗമാണത്.ഒരു സ്ഥലക്കച്ചവടവുമായി രണ്ടാഴ്ചയായി നടക്കുകയാണ് ഞാൻ. എന്ന് പറഞ്ഞാൽ എവിടെങ്കിലും കുറച്ചു ഭൂമി വാങ്ങണം. വിൽക്കാൻ ഇഷ്ടം പോലെ ആളുകൾ. അത് മാത്രമല്ല, കച്ചവടത്തിനായി പലതരം ബ്രോക്കർമാർ.കഴിഞ്ഞ ദിവസം വന്ന ബ്രോക്കർ ബസ് ഡ്രൈവറായിരുന്നു, അയാൾക്ക് ആറുമാസമായി പണിയില്ല, കുടുംബം പട്ടിണിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് എന്നയാൾ തുറന്നു പറഞ്ഞു. ഞാൻ സ്ഥലം വാങ്ങാൻ നടക്കുന്നുവെന്നറിഞ്ഞു എന്നെ വിളിച്ചു കുറെ സ്ഥലങ്ങൾ കൊണ്ടുപോയി കാണിച്ചു. കൂടെ സഹായിയായിട്ടു വന്നത് ബാറിൽ പണി ചെയ്തിരുന്ന വേറൊരുത്തൻ.
ഇവരൊന്നും ബ്രോക്കർമാരെയല്ല , ഒരു ബ്രോക്കർക്ക് വേണ്ട യാതൊരു സ്കില്ലും ഇവർക്കില്ല.
കച്ചവടമില്ലാതെ തുറന്നിരിക്കുന്ന കടകളിൽ ഒറ്റയ്ക്കിരിക്കുന്നവരെയും ഒറ്റയ്ക്ക് എസിയിട്ട കാറ് ഓടിച്ചു പോകുന്നവരെയും മാസ്കില്ല എന്ന പേരിൽ പോലീസ് പിടിച്ചു ഫൈനടിപ്പിക്കുന്നു. ശരിക്കും കൊറോണ പ്രതിരോധമാണോ ഇത്?ഇതിനെ തല്ക്കാലം പൊതുജനം മനസിലാക്കുന്നത് ഇങ്ങനെയാണ്.നാട്ടുകാർ കൊടുക്കുന്ന നികുതി കൊണ്ട് ഇപ്പോഴും കൃത്യമായി ശമ്പളം കിട്ടുന്ന സർക്കാരുദ്യോഗസ്ഥർ ജീവിക്കാൻ പാടുപെടുന്ന പാവങ്ങളുടെമേൽ കുതിരകയറുന്നു.കോവിഡ് മൂലമുള്ള മരണം മാത്രം നിയന്ത്രിക്കുക, പട്ടിണിയോ കടബാധ്യതയോ മൂലം എത്രവേണമെങ്കിലും മരിച്ചോട്ടെ എന്ന ലക്ഷ്യമാണ് സർക്കാരിനുള്ളതെങ്കിൽ ഈ ലൈനിൽ കാര്യങ്ങൾ കൊണ്ടുപോകുന്നതിൽ കുഴപ്പമൊന്നുമില്ല.അങ്ങനെയല്ലെങ്കിൽ അതിജീവനത്തിനായുള്ള ജനങ്ങളുടെ പോരാട്ടത്തിന് സർക്കാരിന്റെ സഹായമുണ്ടാവണം.ഉണ്ടാവുമോന്ന് ആർക്കറിയാം?
എന്റെ നാട്ടിൽ ഇന്നലെ നടന്ന സംഭവം.7 മണിക്ക് ശേഷം മീൻ തീരാത്തത് കൊണ്ട് വിൽപ്പന തുടർന്ന ആളെ അടുത്തേക്ക് പെട്ടന്ന് ഒരാൾ വരുന്നു.. എന്തൊക്കെയോ പറയുന്നു… പെട്ടന്ന് മീനെല്ലാം എടുത്ത് ഇയാൾ തട്ടി താഴേക്കു ഇടുന്നു.കണ്ട് പേടിച്ച മീൻ വില്പനക്കാരൻ സാറേ പോവാൻ നിന്നതാ, ഒരാൾ വന്നപ്പോ നിന്ന് പോയതാ എന്ന് പറഞ്ഞു മീനൊക്കെ പെട്ടന്ന് ചളിയിൽ നിന്നും എടുത്ത് ബക്കറ്റിലാക്കി പെട്ടന്ന് പോവുന്നു. പോലീസാണോ, ഹെൽത്ത് ആണോ എന്ന് ഒന്നും അറിയില്ല”
“രണ്ട് മാസത്തിലെറേയായി എൻറെ മീൻകച്ചവടം പോലീസ് തടഞ്ഞിട്ട്. രണ്ട് മക്കളും ഞാനും ഭാര്യയും വാടകവീട്ടിലാണ് താമസം. വാടക രണ്ട് മാസമായി മുടങ്ങി. അതിൻെറ ചൊറിച്ചൽ ഓണറെ വക വേറെ.
മറ്റ് പല അടവുകളും മുടങ്ങി, കാല് പിടിച്ച പോലെ പറഞ്ഞിട്ടും പോലീസിന് മനസലിവില്ല. മനസിന് കുറച്ച് ശക്തിയുള്ളത് കൊണ്ട് മാത്രമാണ് പിടിച്ച് നിൽക്കുന്നത്. വഴിയോരകച്ചവടം ചെയ്യുന്ന ഒരുഗതിയും പരഗതിയും ഇല്ലാത്ത കുറേ എണ്ണമാണ്…. അവരെ അന്നം മുടക്കിയിട്ട് ഇവർ എന്താണ് നേടുന്നത്…?റോഡ് അരികത്ത് പുതുതായി പ്രത്യക്ഷപ്പെട്ട കച്ചവടങ്ങൾ എന്തോ ഒരു വിങ്ങൽ ഉണ്ടാക്കിത്തുടങ്ങിയിട്ടു രണ്ടു മാസത്തോളം ആകുന്നു …അനുദിനം കൂടി വരുന്നു”
വഴിയോര കച്ചവടങ്ങൾ വായുസഞ്ചാരമുള്ള തുറസ്സായ സ്ഥലത്ത് ആയതുകൊണ്ട്, അടച്ചിട്ട മുറികളെക്കാൾ സുരക്ഷിതമാണ്. മാസ്ക് മാത്രം മതി.
308 total views, 2 views today