ഇങ്ങനെ അശാസ്ത്രീയത പ്രചരിപ്പിക്കുന്നതിൽ നിന്നും മാധ്യമങ്ങൾ പിന്തിരിയണം

0
233

 

ഡോ. സൗമ്യ സരിൻ

ചക്കപുരാണം!

ഇന്ന് ഒരു ദിനപത്രത്തിൽ വന്ന വാർത്തയാണ്. അപൂർണമായ തെറ്റിദ്ധാരണാജനകമായ വാർത്തയാണ്. വെറും 50 രോഗികളിൽ , അതും ഒരു ആശുപത്രിയിൽ നടത്തി എന്ന് പറയുന്ന ഈ പഠനം ഒരു വൈദ്യ ശാസ്ത്ര കോൺഫെറെൻസുകളിലും അവതരിപ്പിക്കുകയോ അംഗീകരിക്കപ്പെടുകയോ ചെയ്തിട്ടില്ല. മുള്ളാത്തയും ലക്ഷ്‌മി തരുവും ക്യാൻസറിന് മരുന്നുകളാണെന്നു പ്രചരിപ്പിച്ചു അനേകം രോഗികളുടെ ജീവൻ നഷ്ടപ്പെടുത്തിയ നമ്മുടെ നാട്ടിൽ വ്യാജന്മാർക്ക് അടുത്ത ആയുധമായി ” ചക്ക” മാറുമെന്ന സത്യം നാം വൈകാതെ കാണാൻ പോകുകയാണ്.

ചക്ക നല്ലതു തന്നെ, സംശയമില്ല. ഇങ്ങനെ ഒരു കഴിവുണ്ടെങ്കിൽ അത് തെളിയിക്കപ്പെടേണ്ടതാണ്. അതിനു ആയിരക്കണക്കിന് രോഗികളിൽ പഠനങ്ങൾ ആവശ്യമാണ്. ഇതൊക്കെ ആരുടെയൊക്കെയോ ആവശ്യങ്ങൾക്കായി പൊതുജനാരോഗ്യം അപകടത്തിലാക്കുന്ന ചെയ്തികളാണെന്നു പറയാതെ വയ്യ. ഇപ്പോൾ ഈ നടത്തിയെന്ന് പറയുന്ന പഠനം തന്നെ കീമോതെറാപ്പി മൂലമുണ്ടാകുന്ന ബ്ലഡ് കൌണ്ട് കുറയൽ എന്ന ഒരേ ഒരു കാര്യത്തിനെ കുറിച്ച് മാത്രമാണ് ചെയ്തിരിക്കുന്നത്. എന്നാൽ ഇവിടെ അവകാശപ്പെട്ടിരിക്കുന്നതോ, എല്ലാ കീമോതെറാപ്പി പ്രശ്നങ്ങൾക്കുമുള്ള ഒറ്റമൂലി ആണ് ചക്ക എന്ന രീതിയിലും! അതും ആദ്യ പേജിൽ!  ഇതൊന്നും ശെരിയായ നടപടികളല്ല അത്രമാത്രം പറയുന്നു!