fbpx
Connect with us

Opinion

“ഈ നാട്ടിൽ ആണുങ്ങൾക്ക് ചോദിക്കാനും പറയാനും ആരുമില്ലേ ?” മറുപടിയുമായി ഡോ. സൗമ്യ സരിന്റെ പോസ്റ്റ്

Published

on

വിജയ്ബാബുവിനെതിരായ നടിയുടെ ലൈംഗികാരോപണം ഒരുപാട് ചർച്ചകൾക്ക് കൂടി വഴിതെളിച്ചു. വിജയ് ബാബുവിനെ പിന്തുണയ്ക്കുന്ന ഒരു വിഭാഗം സജീവമായി രംഗത്തുവന്നതോടെ ചർച്ചകൾ കൊഴുത്തു. സംവാദങ്ങളും വാഗ്വാദങ്ങളും അരങ്ങേറി. ഒരു വിഭാഗം പുരുഷന്മാർ പുരുഷന്മാരെ ക്രൂശിക്കുന്നതിൻറെ നിലകൊണ്ടു. ഒരുമിച്ചു ലൈംഗികബന്ധത്തിൽ ഏർപ്പെട്ടിട്ടു ഒടുവിൽ പുരുഷനെ മാത്രം പഴിചാരുന്നു. പുരുഷന് അനുകൂലമായ നിയമങ്ങൾ ഇല്ല.. പുരുഷനെ സംരക്ഷിക്കാൻ നിയമങ്ങൾ ഇല്ല… എന്നൊക്കെയുള്ള അഭിപ്രായങ്ങളും വാദങ്ങളും ഉയർന്നുവന്നു. എന്നാൽ എന്താണ് സത്യം ? പുരുഷനെയും സംരക്ഷിക്കേണ്ടതില്ലേ ? അവനും നിയമപരിരക്ഷ ഉറപ്പുവരുത്തണ്ടേ ? ഡോക്ടർ സൗമ്യ സരിൻ സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ച പോസ്റ്റ് വായിക്കാം

ഡോക്ടർ സൗമ്യ സരിൻ

“ഈ നാട്ടിൽ ആണുങ്ങൾക്ക് ചോദിക്കാനും പറയാനും ആരുമില്ലേ? ഞങ്ങൾക്കും സ്ത്രീകളെ പോലെ തന്നെ അവകാശങ്ങൾ ഇല്ലേ?” ഇന്നലെ ഒരു ചാനൽ ചർച്ചയിൽ ഒരാൾ ചോദിച്ച ചോദ്യം ആണ്. ന്യായമായ ചോദ്യം. ശെരിയാണ്. ലിംഗസമത്വം എന്നാൽ പുരുഷനും സ്ത്രീക്കും തുല്യ നീതി, തുല്യ അവകാശം എന്ന് തന്നെയാണ്.പക്ഷെ “മി ടൂ” ആരോപണങ്ങളിൽ ചില പുരുഷന്മാർ എങ്കിലും ഇരകൾ ആക്കപ്പെടുന്നുണ്ടോ? അവരുടെ ഭാഗം കേൾക്കാൻ ആരുമില്ലാതായി പോകുന്നുണ്ടോ? ഇന്നത്തെ നിയമങ്ങൾ സ്ത്രീകൾക്ക് അമിത പ്രാധാന്യം നൽകുന്നുണ്ടോ ?

ഉണ്ട്. സത്യം അത് തന്നെ ആണ്. അതിപ്പോൾ ആരെന്തു പറഞ്ഞാലും സത്യം അത് തന്നെ ആണ്.പക്ഷെ ഒരു കാര്യം ചോദിക്കട്ടെ …ഈ നാട്ടിൽ ദുരുപയോഗം ചെയ്യപ്പെടാത്ത ഒരു നിയമമെങ്കിലും ആർക്കെങ്കിലും കാണിച്ചു തരാമോ? എത്ര തന്നെ ശക്തമായ പഴുതുകൾ ഇല്ലാത്ത നിയമത്തെയും ദുരുപയോഗം ചെയ്യാൻ അതിന് തുനിഞ്ഞിറങ്ങിയ ഒരാൾക്ക് സാധിക്കും. അതിനർത്ഥം നമ്മുടെ നിയമങ്ങൾ എല്ലാം കടലിൽ ഒഴുക്കണം എന്നാണോ?

Advertisement

ഇന്നത്തെ നീതിന്യായവ്യവസ്ഥ ഈ വിഷയത്തിൽ സ്ത്രീകൾക്ക്, അവരുടെ വാക്കുകൾക്ക് അമിത പ്രാധാന്യം നൽകുന്നുണ്ട്. അത് സത്യമാണ്. ഒരു പുരുഷനെതിരെ ഒരു സ്ത്രീ പീഡനത്തിന്റെ പേരിൽ കൈ ചൂണ്ടിയാൽ താൻ നിരപരാധി എന്ന് തെളിയിക്കുന്ന വരെ അയാൾ അപരാധി തന്നെ ആണ് നമ്മുടെ നിയമത്തിന്റെ മുന്നിൽ…

അതെന്ത് കൊണ്ടാണ് എന്ന് ചിന്തിച്ചിട്ടുണ്ടോ? കാരണം നമ്മൾ ജീവിക്കുന്നത് അത്രയും പാട്രിയാർക്കി കുത്തി നിറച്ച ഒരു സമൂഹത്തിൽ ആണെന്നത് കൊണ്ട്‌ തന്നെ! നാം ഇന്നും ജീവിക്കുന്നത് സ്ത്രീകളെയും പുരുഷനെയും ഒരു പോലെ കാണുന്ന സമത്വ സുന്ദര കേരളത്തിലോ അല്ലെങ്കിൽ ഭാരതത്തിലോ ആണോ? അല്ല! ഇന്നും പെണ്ണായിപ്പോയി എന്നതിന്റെ പേരിൽ ഗർഭപാത്രത്തിൽ വെച്ചു തന്നെ കഴുത്തു ഞെരിക്കപ്പെടുന്ന കുഞ്ഞുങ്ങളുടെ കേൾക്കാത്ത കരച്ചിലുകൾക്കുടയിൽ ആണ് നമ്മൾ ഇന്നും ജീവിക്കുന്നത്. സ്ത്രീധനത്തിന്റെയും ഭംഗി കുറഞ്ഞു പോയതിന്റെയും കുഞ്ഞുങ്ങൾ ഉണ്ടാകാത്തതിന്റെയും പേരിൽ ഒരു മുളം കയറിൽ ജീവൻ ഒടുക്കുന്ന പെണ്ണുങ്ങളുടെ നാട്ടിൽ ആണ് നമ്മൾ ഇന്നും ജീവിക്കുന്നത്. ഇഷ്ടമുള്ള ഒരു വസ്ത്രം ധരിക്കാനോ ഒന്ന് പുറത്തു പോവാനോ നൂറു പേരുടെ സമ്മതത്തിന് കാത്തു നിക്കേണ്ടി വരുന്നവരാണ് ഇന്നും നല്ലൊരു ശതമാനം സ്ത്രീകൾ.

അപ്പോൾ ഇവിടുത്തെ നിയമങ്ങൾ എങ്കിലും സ്ത്രീകളോട് അല്പം കരുണ കാണിച്ചില്ലെങ്കിൽ പിന്നെ എന്താണ് അവർക്ക് ഈ നാട്ടിൽ പ്രതീക്ഷിക്കാനുള്ളത്?

ഈ നിയമങ്ങൾ പോലും പലപ്പോഴും നോക്കുകുത്തികൾ ആവുന്ന ദുരവസ്ഥ നമ്മൾ കണ്ടിട്ടുള്ളതല്ലേ! പീഡനത്തിന്റെ കഥ പുറത്തു പറഞ്ഞതിന്റെ പേരിൽ ജീവിതം പോലും നഷ്ടപ്പെട്ടവരെ ഇന്നും നാം നമുക്ക് ചുറ്റും കാണുന്നില്ലേ? അവർ കൈ ചൂണ്ടിയ പ്രതികൾ ഇന്നും അവരുടെ മുന്നിൽ ഞെളിഞ്ഞു നടക്കുന്നത് അവർക്ക് കാണേണ്ടി വരുന്നില്ലേ? വാളയാറിൽ ഒടുങ്ങിയ രണ്ട് ജീവനുകളും പീഡിപ്പിക്കപ്പെട്ടവർ ആയിരുന്നു. ഏത് നിയമമാണ് അവർക്ക് രക്ഷക്ക് എത്തിയത്?

നിയമങ്ങൾ പോലും പലപ്പോഴും പ്രഹസനം ആകുന്ന ഈ കാലത്തു പേരിനെങ്കിലും ആ നിയമങ്ങൾ പെണ്ണിനോട് അല്പം കരുണ കാണിച്ചോട്ടെ. അല്ലെങ്കിൽ ഇനി ഒരുത്തിക്കും ഇത്തരം പീഡനങ്ങൾ പുറത്തു പറയാനില്ല ധൈര്യം ഉണ്ടാവില്ല. എത്രയോ വായകൾ മൂടികെട്ടപ്പെടും. എന്നന്നേക്കുമായി!

അപ്പോഴും മുന്നേ പറഞ്ഞത് ഞാൻ മറക്കുന്നില്ല. തിരുത്തുന്നില്ല. കൈ ചൂണ്ടുന്ന എല്ലാ സ്ത്രീകളുടെയും കൈകൾ ശുദ്ധമല്ല. സമ്മതിക്കുന്നു. അപൂർവ്വമായെങ്കിലും പുരുഷന്മാർ ഇരയാക്കപ്പെടുന്നുണ്ട്. നിങ്ങളെ ഇല്ലാതാക്കാൻ ഒരുത്തി ഇത്തരത്തിൽ തുനിഞ്ഞിറങ്ങിയാൽ പെട്ടത് തന്നെ ആണ്. പറഞ്ഞില്ല എന്ന് വേണ്ട!
അതുകൊണ്ട് ഇനിയുള്ള കാലം നോക്കിയും കണ്ടും ഒക്കെ തന്നെ ജീവിക്കണം. പെണ്ണുങ്ങൾ പഴയ പെണ്ണുങ്ങൾ ഒന്നും അല്ല. അതുകൊണ്ട് സ്ത്രീജനങ്ങളോട് ഇടപെടുമ്പോൾ ജാഗ്രത എന്തുകൊണ്ടും നല്ലതാണ്. കുറച്ചു ടിപ്പുകൾ വേണമെങ്കിൽ പറഞ്ഞു തരാം.

Advertisement

1.ഏതെങ്കിലും രീതിയിൽ ചൂഷണം ചെയ്യാൻ ( ലൈംഗികമായോ അല്ലാതെയോ) ഒരു ചെറിയ ചിന്ത വരുന്നതിന് മുന്നേ തന്നെ അതങ്ങു റബ്ബർ വെച്ചു വൃത്തിയായി മാച്ചു കളയുക.

2. ഇനി പരസ്പര സമ്മതത്തോടെ ഉള്ള ലൈംഗിക ബന്ധമാണെങ്കിലും സ്ത്രീകളുടെ സമ്മതത്തെ വില കുറച്ചു കാണരുത്. ഒരു തവണ സമ്മതിച്ചു എന്നത് ജീവിതകാലത്തേക്ക് മുഴുവൻ ഉള്ള സമ്മതവും അല്ല. ഓരോ തവണയും പൂർണ്ണസമ്മതം ഉണ്ടെങ്കിൽ മാത്രം ഇത്തരം കാര്യങ്ങളിൽ ഏർപ്പെടുക.

3. ഒരു സ്ത്രീയെയും മുൻവിധിയോടെ കാണാതിരിക്കുക. ഇവൾക്ക് അതിനൊന്നും ഉള്ള ധൈര്യം ഇല്ല എന്ന വിചാരം വളരെ അപകടമാണ്. അള മുട്ടിയാൽ ചേരയും കടിക്കും.

4. ഒരിക്കലും അനാവശ്യ വാഗ്ദാനങ്ങൾ നൽകി സ്ത്രീകളെ ഇത്തരം ബന്ധങ്ങൾക്ക് പ്രേരിപ്പിക്കരുത്. അത് നിറവേറ്റ പെടാത്ത പക്ഷം നിങ്ങൾ കുടുങ്ങിയേക്കും.

Advertisement

5. നിങ്ങളുടെ ലക്ഷ്യം വെറും ശാരീരികസുഖം മാത്രമെങ്കിലും അത് അവരോട് തുറന്ന് പറയുക.

6. നഗ്ന ഫോട്ടോകളും വീഡിയോകളും ഒക്കെ വെച്ചുള്ള ഭീഷണിയൊക്കെ കാലഹരണപ്പെട്ടു. ഇപ്പോഴത്തെ പെൺകുട്ടികൾ ഒന്നും അതിൽ വീഴുമെന്നു തോന്നുന്നില്ല. അതുകൊണ്ട് അത്തരം സാഹസങ്ങൾ ഒഴിവാക്കാം.

7. അവസാനമായി, സ്ത്രീകളെ അർഹിക്കുന്ന ബഹുമാനത്തോടെ കാണുകയും മാന്യമായി പെരുമാറുകയും ചെയ്യുക. കാരണം, വിരലിൽ എണ്ണാവുന്നവർ ഒഴിച്ചാൽ ബഹുഭൂരിപക്ഷം സ്ത്രീകളും നിങ്ങൾക്ക് ആ ബഹുമാനം തിരിച്ചു തന്നിരിക്കും!ഒരു വാക്ക് , ഈ നിയമത്തെ ദുരുപയോഗം ചെയ്യുന്ന സ്ത്രീകളോടും കൂടി. അത് പറയാതെ പോയാൽ ശെരിയാവില്ലല്ലോ.

പൂർണ്ണസമ്മതത്തോടെ രണ്ട് പേരും ചേർന്നു ചെയ്യുന്ന ഒരു പ്രവർത്തി പിന്നീട് ഒരാൾ മാത്രം ചെയ്യുന്ന പീഡനമായി മാറ്റുന്നത്, ഇതിൽ പങ്കാളി ആയ സ്ത്രീകൾക്ക് അവർ ഉദ്ദേശിച്ച പല കാര്യങ്ങളും നടക്കാതെ പോകുമ്പോഴായിരിക്കും. അവിടെ അവർക്ക് ആ പുരുഷനോട് വിധ്വെഷം വരികയും അത് ഇത്തരത്തിലുള്ള പ്രതികാര നടപടികളിലേക്കും പോകാം. എത്രയോ പുരുഷന്മാർ ഇത്തരത്തിൽ പെട്ടു പോയിട്ടുണ്ടാകാം. നിയമങ്ങൾ നമുക്ക് അനുകൂലമായ ഈ രാജ്യത്തു ഒരാളെ നശിപ്പിക്കാൻ നമുക്ക് വളരെ എളുപ്പമാണ്. താൽക്കാലികമായെങ്കിലും. എല്ലാം തെളിഞ്ഞു അയാൾ മോചിതനാകുമ്പോഴേക്കും വിലപ്പെട്ട പലതും അയാൾക്ക് നഷ്ടമായിട്ടുണ്ടാകും.

പക്ഷെ ഇത്തരത്തിൽ ഒരു ആണിനെ കുടുക്കുന്നതിനു മുമ്പ് ഒന്നോർക്കുക, നിങ്ങൾ ഈ ചെയ്യുന്ന തെറ്റിന് ശിക്ഷ അനുഭവിക്കുന്നത് നിങ്ങൾ കൈ ചൂണ്ടിയ പുരുഷൻ മാത്രമല്ല. നിങ്ങൾക്ക് ശേഷം സത്യസന്ധമായി നീതി തേടി എത്തുന്ന നൂറു കണക്കിന് സ്ത്രീകൾ കൂടി ആണ്. അവരുടെ ആത്മാഭിമാനം കൂടി ആണ് ചോദ്യം ചെയ്യപ്പെടുക. ” എല്ലാത്തിനും സുഖിച്ചു കിടന്നു കൊടുത്തു, എന്നിട്ട് അവളുടെ കാര്യം നടക്കാതെ വന്നപ്പോ പീഡനം!” എന്ന സ്ഥിരം പല്ലവി നിങ്ങൾ ഒരാൾ കാരണം കേൾക്കേണ്ടി വരിക തെറ്റ് ചെയ്യാത്ത നൂറു കണക്കിന് സ്ത്രീകൾക്കായിരിക്കും.

ഈ നിയമത്തെ ദുരുപയോഗം ചെയ്യുന്ന അപൂർവ്വത്തിൽ അപൂർവം സ്ത്രീകളുടെ പേരിൽ ആണ് അധിക ഇരകളും ക്രൂരമായ വ്യക്തിഹത്യക്കും ആൾക്കൂട്ട ആക്രമണത്തിനും സോഷ്യൽ മീഡിയ ട്രയലുകൾക്കും ഒക്കെ വിധേയരാകേണ്ടി വരുന്നത്.അത് പേടിച്ചു തന്നെ അവർ നിശ്ശബ്ദരായേക്കാം. അത് ഈ സമൂഹത്തിലെ സ്ത്രീപീഡകർക്ക് വളം വെച്ചു കൊടുക്കുന്നതിന് സമം തന്നെ അല്ലെ? അതുകൊണ്ട് ഒന്നേ പറയാനുള്ളു… അരുത്. വലിയ ക്രൂരതയാണ്!

Advertisement

 557 total views,  12 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Continue Reading
Advertisement
Comments
Advertisement
Entertainment41 mins ago

പത്രക്കാരെ കണ്ടപ്പോൾ എന്തിനാണ് ഓടിയത് ? ഷൈൻ മറുപടി പറയുന്നു

Entertainment53 mins ago

വിജയ് ദേവരകൊണ്ടയെ പച്ചകുത്തിയ ആരാധിക സ്വപ്നത്തിൽകൂടി വിചാരിച്ചുകാണില്ല ഇങ്ങനെയൊരു സർപ്രൈസ്

Entertainment1 hour ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment2 hours ago

തമിഴ് സിനിമാ ഉലകത്തിൽ എത്ര പറഞ്ഞാലും വീണ്ടൂം പറയാൻ കാമ്പുള്ള ഒരു വിഷയം ആണ് ജാതി രാഷ്ട്രീയം

Entertainment3 hours ago

ബൈബിളിലെ നിരവധിയായ രംഗങ്ങളെ ഇന്നത്തെ കാലത്തിനനുസരിച്ച് റീക്രിയേറ്റ് ചെയ്തിട്ടൂണ്ട്

Entertainment3 hours ago

വിജയ് ദേവരകൊണ്ടയുടെ ആദ്യ പാന്‍ ഇന്ത്യന്‍ ചിത്രം ലൈഗര്‍

Cricket4 hours ago

അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിച്ച ആദ്യ മലയാളി

Featured5 hours ago

ആയുഷ്മാൻ ഖുറാന മുന്തിയ നടനൊന്നുമല്ല, പക്ഷെ അയാൾ കൈകാര്യം ചെയുന്ന വിഷയങ്ങൾ മുന്തിയതാണ്

Entertainment5 hours ago

കേരളത്തിന്റെ കെൽട്രോണും ബോളിവുഡിന്റെ ‘പികെ’യും തമ്മിലുള്ള ബന്ധം

Marriage5 hours ago

അവളുടെ പെറ്റമ്മപോലും രണ്ടാഴ്ചയിൽ കൂടുതൽ അവൾ വീട്ടിൽ വന്നു നിന്നാൽ ശത്രുവാകുന്നത് കാണാം

Entertainment6 hours ago

കൊളള, കോട്ടയത്ത് പൂർത്തിയായി

Entertainment16 hours ago

പുതുമ ആഗ്രഹിച്ച് തീയറ്ററിൽ എത്തുന്ന പ്രേക്ഷകന്റെ മനസ്സ് നിറക്കുന്ന സിനിമ

controversy1 month ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment2 months ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

SEX3 weeks ago

യഥാർത്ഥത്തിൽ പുരുഷന്മാർക്ക് സ്ത്രീകളെ പേടിയാണ്, ഒരു രതി മൂർച്ച ഉണ്ടായ ശേഷം തിരിഞ്ഞു കിടന്നു കൂർക്കം വലിച്ചുറങ്ങാനേ ആണുങ്ങൾക്ക് കഴിയൂ

SEX5 days ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX2 weeks ago

ഓറൽ സെക്സ് ട്രോളും യാഥാർഥ്യവും

Career1 month ago

ഇസ്രയേലികളും ചൈനക്കാരും അമേരിക്കയിൽ പഠിച്ചിട്ടു തിരിച്ചുചെന്ന് നാടിനെ സേവിക്കുമ്പോൾ ഇന്ത്യക്കാർ ഇവിടെ പഠിച്ചിട്ടു അമേരിക്കയെ സേവിക്കാൻ നാടുവിടുന്നു

Entertainment1 month ago

പള്ളിയോട വിവാദനായിക നിമിഷ ‘പുരുഷു’വിന്റെ വീട്ടിൽ പാത്തുംപതുങ്ങിയും, വീഡിയോ കാണാം

SEX2 weeks ago

ആദ്യരാത്രി സ്ത്രീകളുടെ കന്യാചർമം പൊട്ടി ബെഡിൽ രക്തം വീഴുമെന്ന് വിശ്വസിക്കുന്ന വിഡ്ഢികളുടെ നാട്

SEX2 days ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured3 weeks ago

ഡോക്ടർ രജനീഷ് കാന്തിന്റെ ചികിത്സയെ കുറിച്ചുള്ള ട്രോളുകൾ വൈറലാകുന്നു

SEX5 days ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment1 hour ago

‘IN’ ഒഫീഷ്യൽ ട്രെയിലർ

Entertainment19 hours ago

മഹാവിജയം നേടിയ വിക്രത്തിലെ തരംഗമായ പാട്ടിന്റെ വിഡിയോ പുറത്ത്

Entertainment2 days ago

എക് വില്ലൻ റിട്ടേൺസ് ഒഫീഷ്യൽ ട്രെയിലർ

Entertainment3 days ago

‘അടിത്തട്ട്’ ട്രൈലർ വന്നിട്ടുണ്ട് !

Entertainment3 days ago

അനുരാഗ് കശ്യപ്, രാജ്.ആർ എന്നിവർ നിർമ്മിച്ച് നിതിൻ ലൂക്കോസ് സംവിധാനം ചെയ്ത ‘പക’ ഒഫീഷ്യൽ ട്രെയിലർ

Entertainment5 days ago

സഹോദരബന്ധത്തിന്റെ ആഴവും വ്യാപ്തിയും ഏറെ മനോഹരമായി അവതരിപ്പിക്കുന്ന പ്യാലി ജൂലൈ എട്ടിന്

Entertainment5 days ago

‘എന്നും’ നെഞ്ചോട് ചേർത്ത് വെക്കാൻ ഒരു ആൽബം

Featured5 days ago

സൗബിൻ ഞെട്ടിക്കുന്നു, ‘ഇലവീഴാപൂഞ്ചിറ’യുടെ ട്രെയ്‌ലർ പുറത്തിറങ്ങി

Entertainment6 days ago

ദുൽഖറിന്റെ വാപ്പയോട് പറയട്ടെ പ്യാലിയെ ദുൽഖറെ കൊണ്ട് കെട്ടിക്കാൻ..? പ്യാലിയുടെ രസകരമായ ടീസർ പുറത്തിറങ്ങി

Entertainment7 days ago

ദുൽഖർ സൽമാൻ നായകനായ ‘സീത രാമം’ ഒഫീഷ്യൽ ടീസർ

Entertainment7 days ago

നമ്മുടെ ചില സെലിബ്രിറ്റികൾ എത്രമാത്രം കഷ്ടപ്പെടുന്നു ഇംഗ്ലീഷ് പറയാൻ…

Comedy7 days ago

മലയാളം വാർത്താ വായനയിലെ ഒരു കൂട്ടം ചിരി കാഴ്ചകൾ

Advertisement
Translate »