യുദ്ധത്തിൽ കൂടെ കൂടുന്നോ ? ആയിരം ഡോക്ടർമാരെ വേണം

68
ഡോ സുൽഫി നൂഹു
യുദ്ധത്തിൽ കൂടെ കൂടുന്നോ ? ആയിരം ഡോക്ടർമാരെ വേണം
കേരളത്തിൽ ഹോം ക്വാറെന്റീനിൽ കഴിയുന്ന രോഗികളുമായി വീഡിയോ കോൺഫറൻസിങ് നടത്തി അവർക്കുള്ള സംശയ ദൂരീകരണവും ,കൂടാതെ അത്യാവശ്യം ചികിത്സ നിർദ്ദേശങ്ങളും നൽകുന്നതിനുള്ള ടെലി മെഡിസിൻ പദ്ധതിയിൽ ചേരുന്നതിനു ആയിരം ഡോക്ടർമാരെ ആവശ്യമുണ്ട് .
കേരള സർക്കാർ നടത്തുന്ന ഈ പദ്ധതിയിൽ മാൻപവർ നൽകുന്ന ഉത്തരവാദിത്വം ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ നിർവഹിക്കുന്നു.പ്രത്യേക ഷിഫ്റ്റുകളിലായി 24 മണിക്കൂറും സഹായം നിലനിർത്തുകയാണ് ഉദ്ദേശം.വീടുകളിലോ ജോലി ചെയ്യുന്ന സ്ഥലത്തോ ഇരുന്നുകൊണ്ട് തന്നെ സ്മാർട്ട് ഫോണിലൂടെ കൈകാര്യം ചെയ്യാവുന്നതാണ് ഈ വീഡിയോ കോൺഫറൻസിങ് പദ്ധതി.
ഒരുപക്ഷേ വ്യാപകമായി രോഗം പടരുകയാനെങ്കിൽ ടെലിമെഡിസിൻ ചികിത്സ വ്യാപകമാക്കാനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഉദ്ദേശിക്കുന്നു.അതുകൊണ്ടുതന്നെ ആയിരത്തിലേറെ പേർ വന്നാലും സന്തോഷം. സേവനം പരിപൂർണമായി സൗജന്യമായി ചെയ്യുവാനും.അത്യാവശ്യം സ്മാർട്ട്ഫോൺ കൈകാര്യം ചെയ്യുവാൻ അറിയുന്നവരും ആയിരിക്കണം.സന്നദ്ധത അറിയിക്കേണ്ടത്.
അപ്പോൾ യുദ്ധത്തിൽ ചേരുകയല്ലേ. ചേരാൻ ആഗ്രഹിക്കുന്നവർ 944 7 1 57 9 53 (dr rc sreekumar )എന്ന നമ്പറിലേക്ക് വാട്സപ്പ് സന്ദേശം അയക്കുക.,ആധുനിക വൈദ്യ ശാസ്ത്ര ശാഖയിൽ ബിരുദം ഉള്ളവർ, പേര്, വയസ്സ്, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ നമ്പർ എന്നിവ ഒരു സന്ദേശത്തിലൂടെ അറിയിക്കുക.ഇന്ന് വൈകുന്നേരം 5 മണിക്ക് മുൻപ് ആയിരം പേരുടെ ലിസ്റ്റ് നൽകാനാണ് ഉദ്ദേശിക്കുന്നത് .മണിക്കൂറുകൾകൊണ്ട് അഞ്ഞൂറിലേറെ പേർ സന്നദ്ധത അറിയിച്ചിരുന്നു. അപ്പോൾ കൂടെ കൂടുകയല്ലേ ?