തൽക്കാലം കറുത്ത ഫംഗസിനെ കൂടി പേടിക്കേണ്ട, ഇപ്പോഴും കറുപ്പിന് ഏഴഴക് തന്നെയാണ്

0
223

ഡോ സുല്ഫി നൂഹു ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്

കറുത്ത ഫംഗസ് കടുപ്പമല്ല✔️
……………
കറുപ്പിന് ഏഴഴകെന്നാണ് ചൊല്ല്! അങ്ങനെ തന്നെയാകട്ടെ.കോവിഡ് 19 ബാധിച്ചവർക്ക് വരുന്ന കറുത്ത ഫംഗസ് അഥവാ മൂകോർ മൈകൊസിസ് കേരളത്തിലെങ്കിലും ഒരു പൊതുജനാരോഗ്യ പ്രശ്നമേയല്ല. കറുത്ത ഫംഗസാണ് പല മാധ്യമങ്ങളുടെയും തലക്കെട്ട്. തൽക്കാലം കേരളത്തിൽ കറുത്ത ഫംഗസ് വളരെ കൂടുതലാണെന്ന് പറയാൻ കഴിയില്ല. ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ മൂകോർ മൈക്കോസിസ് എന്ന ഫംഗസ് രോഗം കൂടി കോവിഡ്-19 രോഗികളിൽ കാണപ്പെടുന്നു

Mucormycosis: The 'black fungus' maiming Covid patients in India - BBC Newsമൂക്കിനുള്ളിൽ , മൂക്കിൻറെ വശങ്ങളിലെ വായു അറകളിൽ, കണ്ണുകളിൽ ചിലപ്പോൾ ശ്വാസകോശങ്ങളിൽ , തൊലിയിൽ ബാധിക്കുന്ന ഈ രോഗം ഏതാണ്ട് 50 ശതമാനത്തോളം മരണനിരക്കുള്ള ചികിത്സിക്കാൻ ബുദ്ധിമുട്ടുള്ള രോഗമാണ്. തുടരെത്തുടരെ ശസ്ത്രക്രിയകളും ശക്തിയേറിയ ആൻറി ഫംഗൽ മരുന്നുകളും തുടർച്ചയായി നൽകേണ്ടിവരും.അതവിടെ നിൽക്കട്ടെ.കേരളത്തിൽ ഇപ്പോഴും കറുപ്പിന് ഏഴഴക് തന്നെയാണ്.

അതായത് ഗണ്യമായ തോതിൽ കറുത്ത ഫംഗസ് ഇതുവരെ വന്നിട്ടില്ല. ഈരോഗത്തിന് പല കാരണങ്ങളും ചൂണ്ടിക്കാണിക്കപ്പെടുന്നു.കോവിഡ്-19 ഉണ്ടാകുമ്പോൾ സ്വയം ചികിത്സ അരുത് .ഡയബറ്റിസ് അഥവാ പ്രമേഹം കർശനമായ നിയന്ത്രണവിധേയമാക്കി നിർത്തുക തന്നെ വേണം. സ്റ്റീറോയിഡുകൾ, ഡോക്ടർമാരുടെ നിർദ്ദേശം ഇല്ലാതെ കഴിക്കുന്നത് അപൂർവ്വമായെങ്കിലും ഇത്തരം രോഗത്തിലേക്ക് പലരെയും തള്ളി വിടാറുണ്ട്. കോവിഡ് 19 നെ സംബന്ധിച്ചെടുത്തോളം സ്റ്റിറോയ്ഡ് മരുന്നുകൾ ജീവൻ രക്ഷിക്കുന്ന ഉപാധി തന്നെയാണ്. എന്നുകരുതി വാട്സാപ്പിലെ മെസ്സേജൊക്കെ കണ്ട് സ്റ്റീറോയ്ഡ് വാങ്ങി വെറുതെ കഴിച്ചു കളയരുത്.

ഓക്സിജൻ ചികിത്സ ആവശ്യമുള്ളപ്പോൾ , ഡോക്ടറുടെ നിർദേശപ്രകാരം മാത്രം കഴിക്കുവാൻ ഉള്ളതാണ് ഈ ജീവൻ രക്ഷാ മരുന്ന് .പകരം സ്വയം ചികിത്സ നടത്തിയാൽ കറുപ്പിന്റെ ഏഴ്ഴകൊക്കെ പോകും .ഏഴഴക് പോയാൽ പിന്നെ രാക്ഷസ രൂപമാ അവന്. തൽക്കാലം കറുത്ത ഫംഗസിനെ കൂടി പേടിക്കേണ്ട ഇപ്പോഴും കറുപ്പിന് ഏഴഴക് തന്നെയാണ്.ഇവിടെ അതൊരു പൊതുജനാരോഗ്യ പ്രശ്നമായി മാറിയിട്ടില്ല തന്നെ .അങ്ങനെ തന്നെ മുന്നോട്ടു പോട്ടെ. സ്വയംചികിത്സ തൽക്കാലം ഒട്ടും തന്നെ വേണ്ട. പ്രത്യേകിച്ച് സ്റ്റിറോയ്ഡ് മരുന്നുകൾ. അവ ഡോക്ടറുടെ നിർദേശപ്രകാരം മാത്രം. ഡയബറ്റിസിന് കടുത്ത ഒരു ബ്രേക്ക് കൂടി ഇട്ടാൽ കറുപ്പിന് ഏഴഴക് തുടരും.