ശബ്ദം കുറയ്ക്കൂ, ആരോഗ്യം സംരക്ഷിക്കൂ

0
362

Dr sulphi Noohu

ശബ്ദം കുറയ്ക്കൂ, ആരോഗ്യം സംരക്ഷിക്കൂ

അതെ ,ശബ്ദം കുറച്ച് ആരോഗ്യം സംരക്ഷിക്കാം!

സുരക്ഷിത ശബ്ദത്തിൽ അല്ലാതെ ഉയർന്ന ശബ്ദം തുടർച്ചയായി കേൾക്കുന്നത് കേൾവിയെ ബാധിക്കും മാനസിക ആരോഗ്യത്തെ ബാധിക്കും ശാരീരികമായി മറ്റ് അസുഖങ്ങൾ ഉണ്ടാക്കും
സ്കൂൾതലം മുതൽ സുരക്ഷിത ശബ്ദം എന്ന സംസ്കാരം ഉണ്ടാക്കിയെടുക്കുക എന്നുള്ളത് എല്ലാ ആരോഗ്യ പ്രവർത്തകരുടെയും കടമയാണ്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ആ കർത്തവ്യം ഏറ്റെടുക്കുന്നു .കേരളത്തിലെ എല്ലാ സ്കൂളുകളിലും സർക്കാർ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചുകൊണ്ട് വിദ്യാർത്ഥികൾക്ക് സുരക്ഷിത ശബ്ദമെന്ന സന്ദേശം എത്തിക്കുവാൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തുടക്കമിടുന്നു

ഡോ സുൽഫി നൂഹു