പുരാണേതിഹാസങ്ങളെ കുറിച്ച് ഡോക്ടർ സുനില്‍ യാദവിന്‍റെ 20 സംശയങ്ങള്‍

325

പുരാണേതിഹാസങ്ങളെ കുറിച്ച് ഡോക്ടർ സുനില്‍ യാദവിന്‍റെ 20 സംശയങ്ങള്‍

 1. എല്ലാ ഹൈന്ദവ ദേവീ ദേവന്മാരും എന്തുകൊണ്ട് ഇന്ത്യയില്‍ മാത്രം ജനിച്ചു? ഇന്ത്യക്ക് പുറത്തുള്ള ജനത്തിന് ഈ ദൈവങ്ങളെ കുറിച്ച് എന്തുകൊണ്ട് അറിവില്ല?
 2. എല്ലാ ഹൈന്ദവ ദൈവങ്ങളും എന്തുകൊണ്ടാണ് ഇന്ത്യന്‍ മൃഗങ്ങളെ വാഹനമാക്കി? ചില രാജ്യങ്ങളില്‍ മാത്രം കണ്ടു വരുന്ന കങ്കാരൂ, ജിറാഫ് പോലുള്ള മൃഗങ്ങളെ എന്ത് കൊണ്ട് ഒരു ദൈവവും വാഹനമാക്കിയില്ല ?
 3. എന്തുകൊണ്ടാണ് എല്ലാ ദേവീ ദേവന്മാരും രാജകുടുംബങ്ങളില്‍ പിറന്നത്? ഒറ്റ ദൈവവും എന്തുകൊണ്ട് പാവപ്പെട്ടവരിലോ കീഴ്ജാതികളിലോ പിറക്കാതെ പോയി ?
 4. വേദങ്ങളില്‍ ദൈവങ്ങളുടെ ദൈനന്ദിന പ്രവൃത്തികള്‍ വിശദീകരിക്കുന്നുണ്ട്. പാര്‍വ്വതീ ദേവി എപ്പഴാണ് ചന്ദന ലേപത്തില്‍ കുളിക്കുന്നതെന്നും എപ്പഴാണ് ഗണേശകുമാരന് ലഡ്ഡു ഉണ്ടാക്കി കൊടുക്കുന്നതെന്നും ഗണേശ കുമാരന്‍ എത്ര രുചിയോടെയാണവ കഴിക്കുന്നതെന്നും മറ്റും…! വേദ പുസ്തകങ്ങളിലെ എഴുത്തുകള്‍ അവസാനിക്കുന്നിടത്ത് ഈ വിവരണങ്ങളും അവസാനിക്കുന്നു. വേദങ്ങള്‍ക്ക് ശേഷം ദൈവങ്ങള്‍ എവിടെപ്പോയി? ഇപ്പോള്‍ അവര്‍ എവിടെയാണ്? എന്താണിപ്പോള്‍ അവര്‍ ചെയ്തു കൊണ്ടിരിക്കുന്നത് ?

 5. ദൈവങ്ങളും ദേവിമാരും ഇടയ്ക്കിടെ ഭൂമി സന്ദര്‍ശിക്കുന്നു എന്നും ചിലപ്പോള്‍ അവര്‍ ചിലര്‍ക്ക് വരങ്ങള്‍ നല്‍കുമെന്നും ചില ദുഷ്ടന്മാരെ അവര്‍ വകവരുത്തുമെന്നുമൊക്കെ വേദങ്ങള്‍ നമ്മോടു പറയുന്നു. ഇപ്പോള്‍ ഇതെന്തു പറ്റി? അവരിപ്പോള്‍ ഭൂമി സന്ദര്‍ശിക്കുന്നത് തീരെ നിര്‍ത്തിക്കളഞ്ഞോ ?

 6. ഭൂമിയില്‍ തിന്മ വ്യാപിക്കുമ്പോഴെല്ലാം ദൈവം ഒരു രാജകുടുംബത്തില്‍ ജന്മമെടുക്കുകയും, 30 – 35 വയസ്സ് വരെ അവിടെ വളര്‍ന്ന ശേഷം ആ തിന്മ നിഷ്കാസനം ചെയ്യുകയും ചെയ്യുമെന്ന് ഐതിഹ്യങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. എപ്പോള്‍ വേണമെങ്കിലും തിന്മയെ നിഷ്കാസനം ചെയ്യാന്‍ കഴിവുള്ള ദൈവം എന്തിനാണ് 30 – 35 വര്‍ഷം കാത്തിരിക്കുന്നത്? ഉത്തരാഖണ്ടില്‍ സ്വന്തം ആരാധകരെ കൊന്ന പോലെ തല്‍ക്ഷണം എന്ത് കൊണ്ട് ദൈവത്തിന് തിന്മയെ തുടച്ചു നീക്കിക്കൂടാ ?

 7. ഹിന്ദു മതം അത്ര പൌരാണികമായ മതമാണെങ്കില്‍ ലോകത്തുടനീളം എന്തുകൊണ്ടത് വേണ്ട വിധം പ്രചരിപ്പിക്കപ്പെടുന്നില്ല ? മറ്റു മതങ്ങളായ ഇസ്ലാമിനും ക്രിസ്തുമതത്തിനും എന്തുകൊണ്ടാണിത്രയധികം പ്രചാരം? അവയ്ക്ക് ഹിന്ദുമതത്തെക്കാള്‍ കൂടുതല്‍ അനുയായികളെ എന്തുകൊണ്ട് ലഭിക്കുന്നു? എന്തുകൊണ്ടാണ് ഹൈന്ദവ ദൈവങ്ങള്‍ക്കും ദേവിമാര്‍ക്കും അവയുടെ പ്രചാരം തടയാന്‍ സാധിക്കാത്തത് ?

 8. ഹിന്ദുമതമനുസരിച്ച് ബഹുഭാര്യാത്വം നിഷിദ്ധമായിരിക്കെ ശ്രീരാമദേവന്‍റെ പിതാവ് മൂന്നു സ്ത്രീകളെ വിവാഹം ചെയ്തത് എന്തുകൊണ്ട് ?

 9. മഹാദേവനായ ശിവന് തന്‍റെ പുത്രന്‍റെ ശിരസ്സ് അറുത്ത് മാറ്റാമെങ്കില്‍ല്‍ല്‍ല്‍ല്‍ല്‍ല്‍ല്‍‍, അതെ ശിരസ്സ് തിരിച്ച് തല്‍സ്ഥാനത്ത് പ്രതിഷ്ടിക്കാന്‍ കഴിയാതെ പോയത് എന്തുകൊണ്ട്? നിരപരാധിയായ ഒരാനക്കുട്ടിയുടെ തല വെട്ടിയെടുത്ത് ഗണേശന്റെ കഴുത്തില്‍ ഫിറ്റ് ചെയ്തത് എന്ത് ന്യായം? എങ്ങിനെയാണൊരു മനുഷ്യ ശരീരത്തില്‍ ഒരാനയുടെ ശിരസ്സ് ചേരുക ?

 10. ഹിന്ദുമതപ്രകാരം മാംസാഹാരം നിഷിദ്ധമാണെങ്കില്‍ എന്തിനാണ് രാമന്‍ സുവര്‍ണ്ണ മാനിനെ വേട്ടയാടാന്‍ പോയത് ? ഒരു മാനിനെ കൊല്ലുന്നത് തെറ്റല്ലേ ?

 11. ഒരു ദൈവമായ ശ്രീരാമന് രാവണന്‍റെ വയറ്റില്‍ ഒളിപ്പിച്ച അമൃത കുംഭത്തിന്‍റെ കാര്യം എന്ത് കൊണ്ട് മനസ്സിലായില്ല? രാവണന്‍റെ തന്നെ പക്ഷക്കാരനായ ഒരാള്‍ രഹസ്യം വെളിപ്പെടുത്തിയില്ലായിരുന്നെങ്കില്‍ രാമരാവണയുദ്ധം വിജയിക്കാന്‍ ഒരിക്കലും രാമന് സാധിക്കുമായിരുന്നില്ല. ഇങ്ങനെയൊക്കെയാണോ ഒരു ദൈവത്തെ കുറിച്ച് നിങ്ങളുടെ ധാരണ?

 12. ശ്രീ രാമൻ ദൈവം ആണെങ്കിൽ എന്തിനാണ് ഭാര്യയെ മറ്റൊരാളുടെ സംശയത്തിന്റെ പേരിൽ ഉപേക്ഷിച്ചത്‌ ? സീതയെ ഉപേക്ഷിച്ച വിഷമത്തിൽ എന്തിനാണ് സരയൂ നദിയിൽ ചാടി ആത്മഹത്യ ചെയ്തത് ?

13.ഒരു വലിയ മല ചുമക്കാൻ വരെ കഴിവുള്ള ഹനുമാൻ കൂടെ ഉള്ളപ്പോൾ ശ്രിരാമൻ എന്തിനാണ് ലങ്കയിലേക്ക് കഷ്ട്ടപെട്ട് പാലം കെട്ടിയത് ?

 1. ശ്രീകൃഷ്ണന്‍ ദൈവമാണെന്ന് നിങ്ങള്‍ വിശ്വസിക്കുന്നു. ഗോപികമാര്‍ കുളിക്കുന്ന സ്ഥലത്ത് മറഞ്ഞിരുന്നു കുളി കാണുന്നത് ഒരു ദൈവത്തിന് ചേരുന്ന പ്രവൃത്തിയാണോ? ഈ കാലഘട്ടത്തില്‍ ഒരു സാധാരണക്കാരന്‍ ആ പ്രവൃത്തി ചെയ്‌താല്‍ അവനൊരു ദുര്‍വൃത്തിക്കാരനാണെന്ന് നിങ്ങള്‍ പറയില്ലേ? അപ്പോള്‍ എങ്ങിനെയാണ് നിങ്ങള്‍ കൃഷ്ണനെ ദൈവമെന്നു വിളിക്കുന്നത് ?
 • എന്തുകൊണ്ടാണ് ശിവന്‍റെ ലൈംഗികാവയവത്തെ ഹൈന്ദവര്‍ ആരാധിക്കുന്നത്? മറ്റവയവങ്ങളൊന്നും ആരാധനായോഗ്യമല്ലേ ?
 • 16.ഹൈന്ദവ ക്ഷേത്രമായ ഖജുറാഹോ ക്ഷേത്രത്തിലെ മതിലുകള്‍ ലൈംഗിക വൈകൃതങ്ങളുടെ കൊത്തുപണികളെ കൊണ്ട് നിറഞ്ഞതാണ്‌. അത്തരമൊരു സ്ഥലം ഒരു പുണ്യ ക്ഷേത്രമായി പരിഗണിക്കപ്പെടുന്നത് എന്തുകൊണ്ടാണ്? ആരാധന അര്‍ഹിക്കുന്ന ഒരു പുണ്യ പ്രവൃത്തിയാണോ സെക്സ്?

  1. ബ്രഹ്മാവ്‌ തന്റെ മകളായ സരസ്വതിയുടെ സൌന്ദര്യത്തിൽ മതിമറന്ന് നിർബന്ധപൂർവ്വം ദേവിയെ ലൈംഗീകമായി ഉപയോഗിക്കുന്നതായി പുരാണങ്ങളിൽ പറയുന്നു ഇത്‌ ഒരു ദൈവത്തിന് ചേർന്ന പണിയാണോ ?

  2. ഹിന്ദു ദൈവങ്ങൾക്ക് എല്ലാം മനുഷ്യന്റെ രൂപവും ആകൃതിയും ആണ്. കൈയ്യും കാലും ലൈംഗീക അവയവങ്ങളും ഒക്കെ ഉള്ളതാണോ ദൈവങ്ങൾ ?

  3. അസുരന്മാരെ ഭയന്ന് ദൈവങ്ങൾ മറ്റു ദൈവങ്ങളോട്‌ പരാതി പറയുന്നു, സഹായം അഭ്യർത്ഥിക്കുന്നു. അപ്പോൾ ദൈവങ്ങൾക്ക് സ്വയം രക്ഷിക്കാൻ പോലുമുള്ള കഴിവില്ലേ ?

  4. വേദങ്ങളിലെ പ്രധാന ദൈവം ഇന്ദ്രന്‍ ആണ്.ഇന്ദ്രന്‍ തന്നെയാണ് ദേവൻമാരുടെ തലവനും. ആ ദൈവത്തെ കുറിച്ച് ആധുനീക ലോകത്തിന് യാതൊരു അറിവും ഇല്ല. ആ ദൈവത്തിന് എന്ത് പറ്റി ? എന്തുകൊണ്ടാണ് ആ ദൈവത്തിന്റെ പേരിൽ അമ്പലങ്ങൾ ഒന്നും ഇല്ലാത്തത് ?