75000 ആളുകൾ പത്തുരൂപ ഫീസ് കൊടുത്തു സുജിത്തിന്റെ സൂര്യകാന്തി പാടം സന്ദർശിച്ചുവെന്നാണ് കരുതുന്നത്

194

ബഹു. മന്ത്രി Dr.T.M Thomas Isaac ന്റെ സോഷ്യൽ മീഡിയ പോസ്റ്റ്

സുജിത്തിന്റെ പാടത്തെ സൂര്യകാന്തി കാഴ്ച പൂർണ്ണമായും അവസാനിച്ചു. പൂവിന്റെ ഇതളുകൾ കൊഴിഞ്ഞു, വിത്തുകൾ കറുത്തു തുടങ്ങി. ഇനി അവ പറിക്കണം, എണ്ണയാട്ടണം.

എഴുപത്തയ്യായിരത്തോളം ആളുകൾ പാടം സന്ദർശിച്ചു കാണുമെന്നാണ് കരുതുന്നത്. 10 രൂപ ഫീസ് വച്ചിരുന്നുവെങ്കിലും അത് പിരിക്കുന്നത് അസാധ്യമാക്കിക്കൊണ്ടുള്ള ജനപ്രവാഹമായിരുന്നു. പാടത്തിനു സമീപത്തെ തെങ്ങുകൾ ചേർത്ത് കയർകെട്ടി ഉണ്ടാക്കിയ അതിരുകൾക്കു ഫലമൊന്നും ഉണ്ടായില്ല. പലപ്പോഴും പാടത്തേയ്ക്കുള്ള വഴികൾ നീണ്ട സമയം ട്രാഫിക് ബ്ലോക്കിലായി. നല്ലൊരു ശതമാനം വിഷു വെള്ളരിക്ക ചവിട്ടി മെതിച്ചുപോയി. വിഷു ആയില്ലെങ്കിലും അതിന്റെയും വിളവെടുപ്പു നടത്തി.

May be an image of standing, flower and outdoorsസുജിത്ത് ഹോട്ടൽ മാനേജ്മെന്റ് ഗ്രാജ്യുവേറ്റാണ്. ഭാഗ്യരാജുമായി ചേർന്ന് തങ്ങളുടെ മാതൃവിദ്യാലയമായ സെന്റ് മൈക്കിൾസ് കോളേജിന്റെ അഞ്ച് ഏക്കർ തരിശു ഭൂമിയിൽ വിജയകരമായി പച്ചക്കറി കൃഷി ആരംഭിച്ചതോടെയാണ് പ്രസിദ്ധരായത്. മാരാരിക്കുളത്തെ കർഷക സംരംഭകരെക്കുറിച്ചു മാത്രം ഒരു സമാഹാരം പുറത്തിറക്കുന്നതിനു സ്കോപ്പുണ്ട്. വിത്ത് വിപണിയിൽ കേന്ദ്രീകരിക്കുന്ന ശുഭകേശൻ, പലവിധ വിപണന രീതികളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഭാഗ്യരാജും, ഫിലിപ്പ് ചാക്കോയും പോലുള്ളവർ, വിവിധതലങ്ങളിലെ സംയോജിത കൃഷിക്കാർ എന്നിങ്ങനെ നീണ്ട നിരയുണ്ട്. ആലപ്പുഴ കടപ്പുറത്തു നടന്ന യൂത്ത് സമിറ്റിൽ നൂതനവിദ്യ അഥവാ ഇന്നവേഷനെ വിശദീകരിക്കാൻ ഞാൻ ഇവരെയാണ് ഉദാഹരിച്ചത്.

May be an image of 1 person, standing, tree and outdoorsസുജിത്തിന്റെ സൂര്യകാന്തി പാടം ഒരു ഇന്നവേഷനാണ്. എണ്ണയാട്ടി വരുമാനം ഉണ്ടാക്കാനായിരുന്നില്ല മുഖ്യ ഉദ്ദേശ്യം. കാഴ്ച കാണാൻ വരുന്നവരിൽ നിന്നുള്ള ഫീസായിരുന്നു. ഒരു പക്ഷെ സുജിത്ത് കോട്ടയത്തെ മലരിക്കൽ ആമ്പൽ പാടത്തെ ഓർത്തു കാണണം. എത്ര ചോർച്ചയുണ്ടായാലും സുജിത്തിന്റെ മുഖ്യവരുമാനം സന്ദർശക ഫീസ് തന്നെയായിരിക്കും. ഇതുകണ്ട് മറ്റു പലരും ഇനി കാഴ്ചപ്പാടങ്ങൾ ഉണ്ടാക്കും. ഇതാണ് ഇന്നവേഷന്റെ ഡിഫ്യൂഷൻ. അതോടെ കാഴ്ചയിൽ നിന്നുള്ള അധികവരുമാനം കുറഞ്ഞു കുറഞ്ഞ് ഏതാണ്ട് ഇല്ലാതാകും. സുജിത്തിന്റെ ഇന്നവേഷന്റെ സാധ്യത അടഞ്ഞു. ഇനി അധിക വരുമാനം ഉണ്ടാകണമെങ്കിൽ പുതിയൊരു ഇന്നവേഷൻ കണ്ടുപിടിക്കണം. ഇങ്ങനെയാണ് ഇന്നവേഷനുകൾ സമ്പദ്ഘടനയെ മുന്നോട്ടുതള്ളി നയിക്കുക.

May be an image of standing, tree and outdoors

May be an image of 1 person, standing, flower and outdoors

*

**