സംഘി വെട്ടുക്കിളി കൂട്ടമേ മോണിറ്റൈസ്‌ഡ്‌ ഡെഫിസിറ്റ് ഫൈനാൻസിംഗ് എന്തെന്ന് വല്ല പിടിയുമുണ്ടോ ?

92

ഇന്ന് രാവിലെ മനോരമ ടെലിവിഷനിൽ നടന്ന ചർച്ചയിൽ ഒരു ചോദ്യത്തിന് ഉത്തരമായി ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക് ഒരു മറുപടി പറഞ്ഞു . ചുരുക്കം ഇങ്ങനെയാണ് ചെലവ് നടത്താൻ വരുമാനമില്ലങ്കിൽ കടമെടുക്കാം.റിസേർവ് ബാങ്കിൽ നിന്ന് കടമെടുക്കാം അവർ നോട്ടു അച്ചടിച്ച്‌ വായ്പയായി തരും .കേട്ട പാതി കേൾക്കാത്ത പാതി വിവരദോഷികളായ സംഘി വെട്ടുകിളിക്കൂട്ടം കൂട്ടത്തോടെ ഇറങ്ങി നിങ്ങൾ സ്കൂളിലെങ്കിലും പോയിട്ടുണ്ടോ എന്നാണ് ജെ എൻ യുവിൽ നിന്നും

Dr. T. M. Thomas Isaac - Government of Kerala, India

ധനതത്വ ശാസ്ത്രത്തിൽ പി എച് ഡി എടുത്ത പബ്ലിക് ഫിനാൻസ് വിഷയത്തിൽ ഇന്ന് എണ്ണം പറഞ്ഞ അക്കാദമിക് പണ്ഡിതർ പോലും ആരാധിക്കുന്ന അദ്ദേഹത്തെ അപഹസിക്കാൻ ഉപയോഗിക്കുന്ന പോസ്റ്റുകളുടെ ടാഗ് ലൈൻ.ആ വിവര ദോഷികൾക്കും നിഷ്ക്കുകൾക്കുമായി ഒരു ചെറിയ മറുപടി ചിലവ് വരവിനേക്കാൾ കൂടുമ്പോൾ ഒരു സംസ്‌ഥാനം എന്ത് ചെയ്യും? കടമെടുക്കും, എവിടെ നിന്ന്?

ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് പ്രതേകിച്ചും ഇന്ത്യക്ക് അകത്തുള്ള ബാങ്കുകളിൽ നിന്നും.പക്ഷെ ഈ കടമെടുപ്പ് ആർ ബി ഐ നടത്തുന്ന .പത്തു വർഷം കാലാവധിയുള്ള ബോണ്ടുകളുടെ ഒരു ഓൺലൈൻ ലേലത്തിലൂടെ ആണെന്ന് മാത്രം എത്ര രൂപ കടമെടുക്കാം എന്ന് കേന്ദ്ര ധന മന്ത്രാലയം തീരുമാനിക്കും പക്ഷെ നിലവിലെ ഭരണഘടനാ വ്യവസ്ഥ പ്രകാരം കേന്ദ്ര സർക്കാരിന് സംസ്‌ഥാനം കടപ്പെട്ടിരിക്കുന്നു എങ്കിൽ മാത്രമേ കേന്ദ്രത്തിന്റെ സമ്മതം വെണ്ടൂ.കേന്ദ്രം എങ്ങനെ കടമെടുക്കും? ലളിതമായി പറഞ്ഞാൽ ഇന്ത്യക്ക് അകത്തുള്ള ധനകാര്യ സ്ഥാപനങ്ങൾ ബാങ്കുകളിൽ എന്നിവയിൽ നിന്നും വിദേശ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കടമെടുക്കാം പക്ഷെ ഒരു ദേശീയ ദുരിതത്തിന്റെ സമയത് പ്രത്യേകിച്ചും മുകളിൽ പറഞ്ഞ സ്ഥലങ്ങളിൽ നിന്ന് വായ്പാ കിട്ടാത്ത സാഹചര്യങ്ങളിൽ എന്ത് ചെയ്യും? ആർ ബി ഐയിൽ നിന്നും കടമെടുക്കും എങ്ങനെ? കേന്ദ്ര സർക്കാർ നിശ്ചിത വിലയുള്ള ബോണ്ടുകൾ ഇറക്കും.അത് ആർ ബി ഐ വാങ്ങി പകരം കേന്ദ്രത്തിനു കടം കൊടുക്കും.ലളിതമായി പറഞ്ഞാൽ ആർ ബി ഐ അതിന്റെ റിസേർവിൽ നിന്ന് ഇല്ലെങ്കിൽ നോട്ടു പ്രിന്റ് ചെയ്താണ് ഇങ്ങനെ കടം കൊടുക്കുക.

ഇതിനെയാണ് ധനതത്വ ശാസ്ത്രത്തിൽ Monetised Deficit Financing എന്ന് പറയുന്നത്.ഇതിന്റെ ഒരു കുഴപ്പം inflation കൂടും എന്നതാണ്. പക്ഷെ രാജ്യം ഗുരുതര പ്രശ്നങ്ങളെ അഭിമുഖീകരിക്കുമ്പോൾ ഈ രീതി സ്വീകരിക്കുന്നതിൽ യാതൊരു തെറ്റുമില്ല .പിന്നീട് സാഹചര്യം നോക്കി ആർ ബി ഐ ഈ ബോണ്ടുകൾ ഓപ്പൺ മാർകെറ്റിൽ വിറ്റു ഇൻഫ്‌ളേഷൻ പിടിച്ചു നിര്‍ത്തും.അതായത് റിസേര്‍വ് ബാങ്ക് നോട്ടു അച്ചടിച് കേന്ദ്ര സര്‍ക്കാരിന്റെ ഡെഫിസിറ്റ് നികത്തുന്ന രീതി പുതിയതല്ല.ഈ രീതി മിക്കവാറും എല്ലാ രാജ്യങ്ങളും പല സാഹചര്യങ്ങളില്‍ ഉപയോഗിക്കാറുണ്ട്. മിത്രോംസ് വിവരമില്ലായ്മ ഒരു കുറ്റമല്ല പക്ഷെ അത് ഒരു അലങ്കാരമായി കൊണ്ട് നടക്കരുത്.

Advertisements