കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവതരിപ്പിച്ച ബജറ്റുകൾ അപ്രസക്തമായിരിക്കുകയാണ്

17

Dr.T.M Thomas Isaac

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അവതരിപ്പിച്ച ബജറ്റുകൾ അപ്രസക്തമായിരിക്കുകയാണ്. അവയിൽ പറഞ്ഞ വരുമാനത്തിന്റെ പകുതിപോലും ഈ വർഷം ലഭിക്കില്ല. ചെലവുകളുടെ മുൻഗണനയാണെങ്കിൽ അടിമുടി മാറിക്കഴിഞ്ഞു. പകർച്ചവ്യാധിയുമായി ബന്ധപ്പെട്ട മേഖലകളിലാണ് പണം ചെലവഴിക്കേണ്ടത്. ബജറ്റ് തയ്യാറാക്കിയപ്പോൾ ഇങ്ങനെയൊരു ആവശ്യം വരുമെന്ന് ആര് കരുതി.കേന്ദ്രബജറ്റിലാണെങ്കിൽ സാമ്പത്തിക മാന്ദ്യം എന്നൊരു വാക്കുപോലും ഇല്ല. അതുകൊണ്ട് രാജ്യം ഇന്ന് നേരിടുന്ന ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ആ ബജറ്റിന് ഒരു പങ്കും വഹിക്കാനാവില്ല. കേരള സർക്കാരിന്റെ ആദ്യ ബജറ്റ് മുതൽ സാമ്പത്തിക മാന്ദ്യത്തെ മറികടക്കാനുള്ള ഉത്തജേക പാക്കേജിന്റെ തയ്യാറെടുപ്പിലായിരുന്നു. അതിനു നമ്മൾ രൂപംനൽകിയതാണ് കിഫ്ബി. ഇന്ന് കിഫ്ബി പൂർണ്ണപ്രവർത്തനങ്ങൾ നടത്താൻ സജ്ജമാണ്. ലോക്ഡൗൺ തീർന്നാൽ ചുരുങ്ങിയത് 30000 കോടി രൂപയുടെ നിർമ്മാണ പ്രവൃത്തികൾ ആരംഭിക്കാൻ കഴിയും. ഈ വർഷം തന്നെ അത് ചുരുങ്ങിയത് 50000 കോടി രൂപയായി ഉയർത്താനും കഴിയും. മറ്റു സംസ്ഥാന സർക്കാരുകളെ അപേക്ഷിച്ച് സാമ്പത്തിക തകർച്ചയെ നേരിടുന്നതിന് കേരളത്തിനു കിഫ്ബി കരുത്ത് നൽകുന്നു.

Advertisements