എന്താണ് കേരളത്തിന്റെ എക്സിറ്റ് സ്ട്രാറ്റജി ?

22

Dr.T.M Thomas Isaac

എന്താണ് കേരളത്തിന്റെ എക്സിറ്റ് സ്ട്രാറ്റജി?

സമ്പദ്ഘടനയെ അനിശ്ചിതമായി പൂട്ടിയിടാനാകില്ല. അത് തുറക്കുന്നതിന് കൃത്യമായ ഒരു പരിപാടി മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞു. ഓരോ ജില്ലയിലെയും അതോടൊപ്പം ഓരോ വികസന മേഖലയിലെയും മൂർത്തമായ പ്രശ്നങ്ങൾ കണക്കിലെടുത്ത് പടിപടിയായി അവയെ തുറക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.അതോടൊപ്പം വിദേശത്തുനിന്നും മറ്റു സംസ്ഥാനത്തുനിന്നും വരുന്ന പ്രവാസികളെയും കുടുംബങ്ങളെയും നമുക്ക് പൂർണ്ണമായിട്ടും മൂന്ന് ആഴ്ചയെങ്കിലും ക്വാറന്റൈൻ ചെയ്യേണ്ടതുണ്ട്. ഇത് എത്ര സമ്പൂർണ്ണമായി നടപ്പാക്കാം എന്നതിനെ ആശ്രയിച്ചിരിക്കും വ്യാപനം തടയുന്നതിലുള്ള നമ്മുടെ വിജയം.

ഇവയോടൊപ്പം മറ്റു പദ്ധതികൾകൂടി നടപ്പാക്കാനുണ്ട്. ഇതും മുഖ്യമന്ത്രി സൂചിപ്പിച്ചു കഴിഞ്ഞു. 60 വയസ്സ് കഴിഞ്ഞവർ, ഗുരുതരമായ രോഗങ്ങൾ ഉള്ളവർ തുടങ്ങിയ രോഗപ്രതിരോധശേഷി ദുർബലരായ (Vulnerable) മുഴുവൻ പേരെയും കർശനമായും വീടിനുള്ളിൽത്തന്നെ പരിരക്ഷിക്കണം. ജനസംഖ്യയുടെ 20 ശതമാനം വരുന്ന ഇവർ വീട്ടിനുള്ളിൽ ക്വാറന്റൈനിൽ കഴിയുന്നത് വലിയ വെല്ലുവിളിയാണ്.ബാക്കിയുള്ളവർ നിശ്ചയമായും പുറത്തുപോകണം. സമ്പദ്ഘടനയെ ചലിപ്പിക്കണം. പക്ഷെ, ശാരീരിക അകലം പാലിക്കുമെന്ന് ഉറപ്പുവരുത്തണം.ഇത്തരത്തിൽ വലിയ ജാഗ്രത അനിവാര്യമായ ഒരു കാലത്തേയ്ക്കാണ് നാം പ്രവേശിക്കുന്നത്.
India AHead നു നൽകിയ ഇന്റർവ്യൂവിൽ ഞാൻ പറയാൻ ശ്രമിച്ച കാര്യങ്ങളിലൊന്ന് ഇതാണ്.