ഇങ്ങനെ കണക്ക് പഠിപ്പിക്കുന്ന ഒരു ടീച്ചറെ കണ്ടിട്ടുണ്ടോ ? ജെസി ടീച്ചർ ഒരു സംഭവമാ !

0
462

Dr.T.M Thomas Isaac

വിദ്യാരംഭ ദിനത്തിൽ നല്ലൊരു കാഴ്ച. മുഹമ്മ സിഎംഎസ് എൽ പി സ്കൂളിലെ ജെസിടീച്ചർ പഠിപ്പിക്കുന്നു. കുഞ്ഞുങ്ങളെ എങ്ങിനെ കണക്ക് പഠിപ്പിക്കണം എന്നതിന് നല്ലൊരു മാതൃക. ഈ സ്കൂളിലെ പ്രധാനാധ്യാപികയും അധ്യാപക അവാർഡ് ജേത്രിയുമായ ജോളി തോമസിനെ കുറിച്ച് ഫേസ്ബുക്കില്‍ പലവട്ടം എഴുതിയിട്ടുണ്ട്. ഇവർ സഹോദരിമാരാണ്. ജെസിടീച്ചറിനെ പോലുള്ളവര്‍ ഒരുമിച്ചാല്‍ ഏതു സ്കൂളാണ് ഒന്നാം തരത്തിലേക്ക് മാറാത്തത്. ജില്ലാതലത്തിൽ അധ്യാപക പരിശീലക കൂടിയാണ് ജെസിടീച്ചർ.