✒️ Dr Thomas Mathai Kayyanickal
നമുക്ക് അത്യാവശ്യം വേണ്ടത് മാസ്റ്റർബേഷൻ വർക്ക്ഷോപ് ആണ്. തനിക്കേറ്റവും ഇഫക്റ്റിവ് ആയിട്ട്, മാക്സിമം പീക്ക് അടിക്കുന്ന രീതിയിൽ, എങ്ങനെ മാസ്റ്റർബേറ്റ് ചെയ്യണം എന്നത് ക്ലിയർ ആയി ഓരോ വ്യക്തിയും മനസ്സിലാക്കി ഇരിക്കണം.
‘അയ്യേ’ എന്ന് പറയാൻ വരട്ടെ. ഇങ്ങനെ മനുഷ്യന് അത്യാവശ്യം വേണ്ട സംഭവങ്ങൾക്ക് നേരെ അയ്യേ പറഞ്ഞ് സ്വയം വഞ്ചിക്കുന്നത് എന്തൊരു മഠയത്തരമാണ്. സെക്സിന്റെ കാര്യത്തിൽ പണ്ടേ നിഷേധാത്മകതയിൽ ആണ് നമ്മുടെ സമൂഹം. ലൈംഗിക സുഖം എന്നത് കമ്പിപ്പടങ്ങളിലും കൊച്ചു പുസ്തകങ്ങളിലും മാത്രമേ വിഷയമാവാറുള്ളല്ലോ. സ്കൂളിൽ പഠിക്കുമ്പോൾ, എനിക്കോർമ്മയുണ്ട്, സെക്സ് എഡ്യൂക്കേഷൻ ക്ലാസ്സ് എടുക്കാൻ വന്ന ഡോക്ടർ പറഞ്ഞത്, മാസ്റ്റർബേഷൻ ഒരു തെറ്റാണ്, അത് ചെയ്ത് കൂടെന്നാണ്. സെക്സ് ചെയ്യുന്നത് സന്താനോല്പാദനം എന്ന ഉദ്ദേശത്തോടെ മാത്രമാണെന്നും, ബാക്കിയെല്ലാം വിലക്കപ്പെട്ടത് ആണെന്നും ചുരുക്കം. മാസ്റ്റർബേറ്റ് ചെയ്താൽ ശരീരത്തിന് പല തകരാറുകൾ വരുമെന്നും അദ്ദേഹം പറഞ്ഞു. അത് കേട്ട് പേടിച്ച്, ഒടുക്കത്തെ കുറ്റബോധത്തോടെയാണ് പിന്നീടങ്ങോട്ട് ഓരോ വട്ടവും സ്വയംഭോഗം ചെയ്തിരുന്നത് (എന്ന് വച്ച് നിർത്താൻ പറ്റില്ലല്ലോ, അത്ര സുഖല്ലേ!!).
നമ്മൾക്ക് ഒരു വിചാരമുണ്ട്. പ്രണയം എന്നത് എപ്പോഴും വേറൊരു വ്യക്തിയെ ഇൻവോൾവ് ചെയ്യിക്കുന്ന പ്രോസസ് ആണെന്ന്. സോൾമേറ്റ് , റൊമാന്റിക് ലവ് തുടങ്ങിയ കൺസെപ്റ്റുകളൊക്കെ ആവശ്യത്തിലധികം ഗ്ലോറിഫൈ ചെയ്ത് വച്ചിരിക്കുന്ന ഈ സമൂഹത്തിൽ നമ്മൾ മറക്കുന്ന ഒന്നുണ്ട് : self love. ഒരു മനുഷ്യന് അൾട്ടിമേറ്റ് പ്രണയം വേണ്ടത് തന്നോട് തന്നെയല്ലേ. തന്റെ ശരീരത്തേയും ലൈംഗികതയേയും നമ്മൾ മനസ്സിലാക്കുന്ന പോലെ വേറൊരാൾ മനസ്സിലാക്കാൻ ചാൻസ് കുറവാണ്, അതിന് പരിമിതികൾ ഇല്ലേ. ‘Soulmate’/partner എല്ലാം വന്ന് പോകുന്നതാണ് എന്നതല്ലേ സത്യം, purely by chance. ‘Regular sex’ with a partner മാത്രമാണ് ലൈംഗിക സുഖം ലഭിക്കാനുള്ള വഴിയെന്ന് കരുതുന്ന ചിലരെങ്കിലും ഇപ്പോഴുമുണ്ട്.
വിവാഹിതരായവർ സ്വയംഭോഗം ചെയ്താൽ, തങ്ങളുടെ എന്തോ കുറവ് കൊണ്ടാണെന്ന് വിചാരിച്ച് offended ആവുന്ന പാർട്ണേഴ്‌സ് ഇല്ലേ. റെഗുലർ സെക്സ് മോശമാണെന്നല്ലാ, പക്ഷേ നിർബന്ധിത ലൈംഗികബന്ധത്തിന്റെ കാര്യമുണ്ടോ. പാർട്ണറിന് താൽപ്പര്യം ഇല്ലാതെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് പോലെ മടുപ്പുളവാകുന്നതായി എന്തുണ്ട്. പാർട്ണേഴ്സ് ഒരുമിച്ച് സ്വയംഭോഗം ചെയ്യുന്നതൊക്കെ സാധാരണമാകുകയാണ് ഇവിടെ വേണ്ടത്.
സ്വയംഭോഗം എന്നത് pure സെലിബ്രേഷൻ ആണ്. സ്വന്തം ലൈംഗികതയുടെ, ബോഡിയുടെ വൻ പര്യവേക്ഷണംn. ലൈംഗികതയുടെ തുടക്കം തൊട്ട്, നമ്മൾ മരിക്കും വരെ നീളുന്ന ഒരു ബ്യൂട്ടിഫുൾ ട്രിപ്പ്. നമ്മുടെ ക്രിയേറ്റിവിറ്റി, റിലാക്സേഷൻ ഇവയിലൊക്കെ വ്യക്തമായ റോളുണ്ട് അതിന്. നോക്കൂ.. ലിംഗം വജൈനയിൽ ഇടുന്നത് മാത്രമല്ല ലൈംഗികത. അതിന് ഒരായിരം എക്സ്പ്രെഷൻസുണ്ട്, ഉജ്ജ്വലമായ മാനങ്ങളുണ്ട്. ലൈംഗികത എക്‌സ്‌പ്ലോർ ചെയ്യുന്നതിൽ അങ്ങേയറ്റം പിന്നോക്കമാണ് നമ്മുടെ ആൾക്കാർ എന്നതാണ് യാഥാർത്ഥ്യം. അതിന്റെ ഒരു ആസ്പെക്ട് മാത്രമാണ് സ്വയംഭോഗം ഒരു ടാബൂ ആയിക്കാണുന്നത്.
സെക്സ് ടോയ്‌സ് ബാൻ ചെയ്യുക എന്നതൊക്കെ എത്ര ബാലിശമായ കാര്യമാണെന്ന് ഓർത്ത് നോക്കൂ. ഒരു വട്ടം സെക്സ് ടോയ്‌സ് ഉപയോഗിച്ച ഒരു വ്യക്തിയും അതിനെ തള്ളിപ്പറയില്ലാ എന്ന് എനിക്കുറപ്പാണ് (അതോ പുരുഷ ലിംഗങ്ങൾക്കുള്ള ഡിമാൻഡ് പോവുമെന്ന പേടി കൊണ്ടാണോ ഈ ബാൻ). പലപ്പോഴും സാദാ സംഭോഗത്തിൽ കിട്ടുന്നതിനെക്കാളും മികച്ച ഓർഗാസം ലഭിക്കുന്നത് സ്വയംഭോഗം ചെയ്യുമ്പോളാണെന്ന് പലരും സാക്ഷ്യപ്പെടുത്താറുണ്ട്. പ്രത്യേകിച്ചും സ്ത്രീകൾ. അത് റെഗുലർ സെക്സിന്റെ കുറവായിട്ടല്ലാ കാണേണ്ടത്. മറിച്ച് സ്വയംഭോഗം ചെയ്യേണ്ടതിന്റെ പ്രാധാന്യം ആണ് വെളിവാക്കുന്നത്. സ്ത്രീകളുടെ രതിമൂർച്ഛ പോലെ ബ്യൂട്ടിഫുൾ ആയ, ആഴമേറിയതും പാളികളുള്ളതുമായ, ഒന്നും ഈ ഭൂമിയിൽ ഇല്ലാ എന്നിരിക്കേ, സ്വന്തം clitoris എവിടെയാണെന്ന് പോലും അറിയാത്ത എത്ര സ്ത്രീകൾ ഉണ്ട് നമ്മുടെയിടയിൽ എന്നാലോചിച്ചു നോക്കൂ. അത് കഷ്ടമല്ലേ.