ഡോകട്ർ തോമസ് റാഹേൽ മത്തായി എഴുതുന്നു
റേപ്പ്
നമ്മുടെ നാട്ടിൽ പ്രെവലന്റായ അബദ്ധധാരണയാണ് ആണിന്റെ ‘കഴിവ് തെളിയിക്കൽ’ എന്നാൽ പെനട്രേഷനാണെന്ന്. ഈ ചിന്തയുടെ ഭാരം പേറി, ആദ്യരാത്രി തന്നെ ‘പൗരുഷം’ തെളിയിക്കാൻ, പെണ്ണിന്റെ മനസ്സോ സമ്മതമോ കൂടാതെ പെനട്രേഷന് ശ്രമിക്കുന്നവരാണ് കൂടുതൽ പുരുഷന്മാരും. വഴങ്ങിയില്ലെങ്കിൽ കുത്തിയിറക്കുക. പെണ്ണിന് വൻ സുഖം കിട്ടുന്ന ഏർപ്പാടല്ലേ, അത് കൊണ്ട് ലൂബ്രിക്കേഷനില്ലെങ്കിൽ പോലും ഒരു മയവുമില്ലാതെ ആയിരിക്കും പ്രകടനം.
പുരുഷന്മാരുണ്ടാക്കുന്ന പോൺ വീഡിയോസിൽ കാണുന്ന പോലെ, വന്ന വഴിയേ പെണ്ണ് ആണിന് ഓറൽ സെക്സ് കൊടുക്കുന്നു, പിന്നെ മെഷീൻ പോലെ നിർത്താതെ ചെയ്ത്, അവസാനം പുരുഷന് ഓർഗാസം വന്നാൽ എല്ലാം കഴിഞ്ഞു, ശുഭം. ഈ ഒരു മാതൃകയാണ് ഇവരുടെ തലയിൽ. പെണ്ണിനും സുഖവും ഓർഗാസവുമെല്ലാം ഉണ്ടെന്ന് പോലും അറിയാതെ, നേരെ വന്ന് പെനട്രേറ്റ് ചെയ്ത്, ഇജാക്കുലേറ്റ് ചെയ്ത് കഴിയുമ്പോൾ തിരിഞ്ഞ് കിടന്നുറങ്ങുന്ന ആണുങ്ങളാണ് ഇവിടെ അധികവും.
അപ്പോൾ പെനട്രേഷനിലൂടെ പെണ്ണിന് സുഖം കിട്ടില്ലേ. ഡെഫിനിറ്റലി കിട്ടും. വജൈനൽ ഓർഗാസം കിട്ടുന്ന പെണ്ണുങ്ങളുണ്ട്, പക്ഷേ അത് വളരെ അപൂർവമായി സംഭവിക്കുന്ന ഒന്നാണ്. പെണ്ണിന് ഓർഗാസത്തിലേക്കുള്ള ഷുവർ ഷോട്ട് വഴി ക്ലൈറ്റോറിസ് തന്നെയാണ്. Clitoral stimulationലൂടെയാണ് കൂടുതൽ പെണ്ണുങ്ങൾക്കും ഓർഗാസം കിട്ടാറുള്ളത്. അതായത്, ഒരു വിരലോ നാവിൻതുമ്പോ മതിയാവും, മിക്കവാറും പെണ്ണുങ്ങൾക്കും സൂപ്പർ ഓർഗാസം കിട്ടാൻ. പോയില്ലേ ഈ ഹൈപോതെറ്റിക്കൽ എപ്പോഴും-പൊങ്ങിനിൽക്കുന്ന-….യുടെ വില. ഇതൊന്നും നമുക്ക് ജനറലൈസ് ചെയ്യാൻ പറ്റില്ലാ എന്ന് ചുരുക്കം, ഓരോരുത്തർക്കും ഓരോ വഴിയുണ്ട് സ്വർഗത്തിലേക്ക്. വലിയ കാര്യത്തിൽ സ്വന്തം ലിംഗത്തിന്റെ പടം ഒരു പരിചയവുമില്ലാത്ത പെണ്ണുങ്ങൾക്ക് അയച്ചു കൊടുക്കുന്നവർ ഇത് വ്യക്തമായും മനസ്സിലാക്കിയിരിക്കണം, മജോറിറ്റി പെണ്ണുങ്ങൾക്കും ‘അത്’ വെറും ….ഡേ!
ഇറെക്ടൈൽ ഡിസ്ഫങ്ഷനെ (Erectile Dysfunction) കുറിച്ചും അനേകം തെറ്റിദ്ധാരണകൾ സമൂഹത്തിലുണ്ട്. ED വന്നാൽ ‘ആണത്തം’ തീർന്നു എന്നാണ് പലരുടെയും വിചാരം. വളരെ കോമണായി കണ്ട് വരുന്ന ആരോഗ്യപ്രശ്നമാണ് ED എന്നതാണ് വസ്തുത. ജീവിതത്തിൽ ഒരിക്കലെങ്കിലും ED നേരിടേണ്ടി വരാത്ത ആണുങ്ങൾ കുറവാണെന്ന് പറയാം. സ്ട്രെസ്സ് പോലുള്ള മാനസികമായ കാരണങ്ങൾ കൊണ്ടാണ് മിക്കവരിലും അതുണ്ടാവുന്നത്. താൽക്കാലികമായി കാണുന്നതാണ് കൂടുതലും. സ്വയംഭോഗം ചെയ്യുമ്പോൾ ഉദ്ധാരണം കിട്ടുകയും, പെനട്രേറ്റ് ചെയ്യാൻ ശ്രമിക്കുമ്പോൾ അത് ബുദ്ധിമുട്ടാവുകയും ചെയ്യും ചിലർക്ക്. ചില വ്യക്തികളോട് ബന്ധപ്പെടാൻ ശ്രമിക്കുമ്പോൾ ഉദ്ധാരണം ലഭിക്കാത്തവരുമുണ്ട്. ഇതൊക്കെ ട്രീറ്റ്മെന്റ് എടുത്താൽ നല്ല വ്യത്യാസവും വരാറുണ്ട്.
പറഞ്ഞു വന്നത്, സെക്സ് ആസ്വദിക്കാൻ ലിംഗം ഒരു മസ്റ്റ് അല്ലാ. ഡിസേബിൾഡായവർ, ട്രാൻസ്/സെയിം സെക്സ് കപ്പിൾസ്, STDs ഉള്ളവർ, ഇവരെല്ലാം ലിംഗം കൂടാതെ തന്നെ സെക്സ് നന്നായി ആസ്വദിക്കുന്നുണ്ട്. ഒരു പക്ഷേ, റേപ്പ് ചെയ്യുന്ന പോലെ പെനട്രേറ്റ് ചെയ്ത് എഴുന്നേറ്റ് പോവുന്നവരെക്കാളും. കാരണം, സെക്സ് എന്നാൽ ഇന്റിമസിയാണ്, പരസ്പരമുള്ള അണ്ടർസ്റ്റാണ്ടിങ്ങും കമ്മ്യൂണിക്കേഷനുമാണ്, അതാണ് ഏത് പെണ്ണിനേയും ഓൺ ആക്കുന്നത്. Asexual ആയവർ, പെനെട്രേഷൻ താൽപര്യമില്ലാത്തവരെല്ലാം non-penetrative സെക്സിലൂടെ (outercourse) ആ ഇന്റിമസി അനുഭവിക്കുന്നുണ്ട്. സംസാരിച്ചും കെട്ടിപ്പിടിച്ചുരുമ്മി കിടന്നും ഉമ്മവെച്ചും മെല്ലെ ഓറലും mutual masturbationഉം ചെയ്ത് അവരും സുഖിക്കുന്നു, പ്രണയിക്കുന്നു. അതവരുടെ കാര്യം, അവരുടെ ചോയ്സ്. അത് ഓക്കേ അല്ലാ, പെനെട്രേഷൻ കൂടിയേ പറ്റൂ എന്ന് പറയാൻ നമ്മളാരാണ്. രണ്ട് കാലിന്റെ ഇടയിലല്ലാ, രണ്ട് ചെവിയുടെ ഇടയിലാണ് നമ്മുടെ ഏറ്റവും പ്രധാനപ്പെട്ട ലൈംഗികാവയവം ഇരിക്കുന്നത് എന്നതാണ് ഇവിടെ നോട്ട് ചെയ്യേണ്ടത്. തലച്ചോറിലാണ് ഇത് നടക്കുന്നത്, അതിന്റെ വെറും എക്സ്റ്റൻഷൻ മാത്രമാണ് ഈ പറയുന്ന ലിംഗം…