“ഞാൻ ഉള്ളപ്പോൾ നീ സ്വയംഭോഗം ചെയ്യുന്നത് എനിക്ക് ഇൻസൾട്ട് ആണ്”

0
480

Dr Veena JS എഴുതിയത്

“ഞാൻ ഉള്ളപ്പോൾ നീ സ്വയംഭോഗം ചെയ്യുന്നത് എനിക്ക് ഇൻസൾട്ട് ആണ്”

തങ്ങളുടെ ഇടയിൽ ഈ ചോദ്യം ഉയർന്നുവന്നിട്ടുള്ള കുറച്ചു പങ്കാളികൾ എങ്കിലും ഉണ്ടാകും. ലൈംഗികബന്ധം എന്നത്, ഒരു മത്സരഐറ്റം അല്ലെന്നും ഒരു മത്സരത്തിൽ പോലും insult എന്നത് വളരെ സൂക്ഷ്മമായി define ചെയ്യേണ്ടതാണെന്നും ഒരു ബോധം ഉണ്ടാകേണ്ടതുണ്ട്.

പങ്കാളികൾ രണ്ടുപേർക്കും രതിമൂർച്ച അനുഭവപ്പെട്ടാൽ പോലും അതിലൊരാൾക്ക് സ്വയംഭോഗം ആകണമെങ്കിൽ ആകാം. അതിലേക്ക് നയിക്കാൻ മറ്റേയാളുടെ സഹായം വേണമെങ്കിൽ ആവശ്യപ്പെടാനും, അതിനുള്ള അയാളുടെ താല്പര്യം/താല്പര്യക്കുറവ് ബഹുമാനിക്കാനും മാത്രം ശ്രദ്ധിച്ചാൽ മതി.

തന്നോടുള്ള താല്പര്യക്കുറവ് കൊണ്ടാണ് പങ്കാളി സ്വയംഭോഗം ചെയ്യുന്നത്, തനിക്ക് പങ്കാളിയെ തൃപ്തിപ്പെടുത്താൻ ആവില്ല എന്നൊക്കെയുള്ള ചിന്തകൾ ഒട്ടും ശരിയായ കാര്യങ്ങൾ ആകണം എന്നില്ല. തുറന്ന ആശയവിനിമയം ചെയ്യുക വളരെ പ്രധാനമാണ്. പങ്കാളിക്ക് ലൈംഗികതാല്പര്യം അമിതമാണ് എന്ന രീതിയിൽ ഉള്ള അധിക്ഷേപമാണ് ഏറ്റവും അപകടം. ലൈംഗികബന്ധം മോശമാണെന്ന ധാരണ നിലനിൽക്കുന്ന സമൂഹത്തിൽ അത് ബന്ധങ്ങളിൽ വിളളലുകൾ സൃഷ്ടിച്ചേക്കാം.

പോൺ മൂവി കാണുന്നതിനാൽ ആണ് പങ്കാളിയുമായി സെക്സ് ചെയ്യുമ്പോൾ ക്ലൈമാക്സ് ചെയ്യാത്തത്, സ്വയംഭോഗം ചെയ്തു ശീലം ആയതിനാൽ ആണ് പങ്കാളിയുടെ കൂടെ ക്ലൈമാക്സ് ചെയ്യാത്തത് എന്നൊക്കെയുള്ള ധാരണകൾ തെറ്റാണ്. ഒരു പങ്കാളിയുമായി ഒരുപാട് നാളുകൾ ഒന്നിച്ചു കഴിഞ്ഞാൽ മാത്രം comfortable ആകുന്ന ആളുകൾ ഉണ്ട്. അപ്പോൾ മാത്രം ക്ലൈമാക്സ്‌ ചെയ്യുന്നവർ ഉണ്ട് especially സ്ത്രീകൾ. വളരെ അപൂർവമായി മാത്രം യോനിയിൽ രതിമൂർച്ച ഉണ്ടാകുന്ന സ്ത്രീകൾ ഉണ്ടാകാം, clitoris രതിമൂർച്ച മാത്രം ഉള്ള/ഇല്ലാത്ത സ്ത്രീകൾ ഉണ്ടാകാം.

സിനിമകളിൽ കാണുന്ന പോലെ clitoris ചുരണ്ടുന്ന പരിപാടിയൊക്കെ സ്ത്രീയോട് ചോദിച്ച ശേഷമേ ചെയ്യാവൂ. അതിഷ്ടമില്ലാത്ത ഒരുപാട് പേരുണ്ട്. Comfort level അറിയുക എന്നത് മാത്രമാണ് ഒരു ബന്ധത്തിൽ പ്രധാനം. പിന്നെ പരസ്പരമുള്ള ലൈംഗികബന്ധവും സ്വയംഭോഗവും വളരെ different ആയ അനുഭവങ്ങൾ ആകാം പലർക്കും. ചിലത് prefer ചെയ്യുന്നവർ ഉണ്ടാകാം. അവരുടെ ഇഷ്ടം.

ഇത്രേം കാര്യങ്ങൾ നല്ല ഭാഷയിൽ പറഞ്ഞ്. ഇനി ശെരിക്കും പറയാൻ ഉള്ളത്. ഒരാൾ അയാളുടെ ശരീരത്തിൽ സ്വയംസന്തോഷത്തിനു വേണ്ടി അപകടം ഇല്ലാത്ത എന്തോ ചെയ്യട്ടെ. അയിന്, അത് ഇൻസൾട്ട് ആണെന്ന് വിചാരിക്കുന്ന തരം പാഴ് നിലവാരത്തിലോട്ട് പോകാതെഡേയ് 🤐🤐

NB: കമ്പി പോസ്റ്റ്‌നെ പറ്റി മിണ്ടാൻ ലൈവ് വരും ഒരിക്കൽ. കുറെ വർത്താനം പറയാനുണ്ട്.