ഐറ്റം നന്നാവണമെങ്കിൽ നല്ല കമ്മ്യൂണിക്കേഷൻ നടക്കണം

681

Dr Veena JS

എല്ലാ സ്ത്രീകൾക്കും പങ്കാളികൾവന്നു തങ്ങളുടെ ക്ലിറ്റോരിസിനു സ്വയം സമർപ്പിതനാകുന്നത് ഇഷ്ട്ടമാകണം എന്നില്ല. Wet ആകുന്നത് ഇഷ്ടമല്ലാത്ത സ്ത്രീകൾ ഉണ്ടാകും. Foreplay ഇഷ്ടമില്ലാത്ത, ക്ലൈമാക്സ്‌ മാത്രം മതിയെന്ന് വിചാരിക്കുന്ന സ്ത്രീകൾ ഉണ്ടാകും. Oral ചെയ്യപ്പെടാൻ ഇഷ്ടമില്ലാത്ത, എന്നാൽ പങ്കാളിക്ക് ചെയ്ത് കൊടുക്കാൻ ഇഷ്ടമുള്ള സ്ത്രീകൾ ഉണ്ടാകും; നേരെ തിരിച്ചും ആകാം. Hard sex ഇഷ്ടമുള്ള ആളുകൾ ഉണ്ടാകാം. Mutual സെക്സിൽ ഓർഗാസം ഇഷ്ടമല്ലാത്തവർ ഉണ്ടാകും. മിഷണറി പൊസിഷൻ മാത്രം വേണ്ടുന്നവർ ഉണ്ടാകാം.

ഇത്രേം complicated ആയ അവസ്ഥകളെയാണ് നാട്ടിലെ തന്തയും തള്ളയും അമ്മാവന്മാരും പരിചയമില്ലാത്ത സകലമനുഷ്യരും പിടിച്ചു വിവാഹം എന്ന ഐറ്റത്തിന്റെ ഉള്ളിൽപെടുത്തുന്നത്. ഐറ്റം നന്നാവണമെങ്കിൽ നല്ല കമ്മ്യൂണിക്കേഷൻ നടക്കണം. And it takes much much time with same partner to reach your highs .പക്ഷെ ജസ്റ്റ്‌ ഇമ്മാജിൻ!!! വിവാഹത്തിന് ശേഷം നിങ്ങൾ അറിയുന്നു നിങ്ങൾക്കിഷ്ടമുള്ള oral ചെയ്യാൻ പങ്കാളിക്കിഷ്ടമല്ല എന്ന്, wet ആകുന്നത് ഇഷ്ടമല്ല എന്ന്. ശുക്ലം/യോനീസ്രവം ശരീരത്തിൽ വീഴുന്നത് ഇഷ്ടമല്ല എന്ന്. 3Gയോ ഇല്ലയോ?? ഹാർഡ് ഇഷ്ടമുള്ള ആളെപ്പോയി ഉറുമ്പരിക്കുന്ന പോലെ ഉമ്മ വെച്ചാൽ ആള് കണ്ടം വഴി ഓടാനും ചാൻസ് ഉണ്ട് 🧗‍

എന്റെയൊരു പോസ്റ്റിന്റെ താഴെ ഒരാൾ ഒരു കമന്റിൽ പറഞ്ഞപോലെ സെക്സ് ഒട്ടുമേ വേണ്ടാത്ത asexual ആളുകളും ഉണ്ടാകാം. സെക്സ് ചെയ്ത് തുടങ്ങുമ്പോൾ മാത്രം sexual orientation തിരിച്ചറിയുന്നവർ ഉണ്ടാകാം. സോ അച്ഛനമ്മമാർ നിങ്ങളോട് കല്യാണം കഴിക്കാൻ പറയുമ്പോ ഇതൊക്കെ ഒന്ന് നിരത്തി ചോദിച്ചു നോക്ക്. Maybe അവരും പരസ്പരം മിണ്ടാൻ തുടങ്ങുമായിരിക്കും. 3Gൽ അവസാനിപ്പിക്കുമായിരിക്കും . Okay ബായ് സീ യു എഗൈൻ 🐛🐛🦋🦋🦋🦋

NB: വൃത്തികെട്ട പോസ്റ്റാണല്ലോ എന്ന് വിചാരിച്ചു വൃത്തികെട്ട കമന്റ്‌ കൊണ്ടിട്ടാൽ ബ്ലോക്കോഫീസ് തുറക്കും.
NB: “ഓഹോ അപ്പൊ ഇവളിങ്ങനെയൊക്കെ” എന്ന് മനസ്സിൽ വിചാരിക്കുന്നവർ ഇൻബോക്സിൽ വരണേ 🧟‍♂️


Arv Anchal

” എനിക്കും തോന്നണ്ടേ.. ഫോർപ്ലേയ്ക്ക്..!! ”

ഈ ഒരൊറ്റ ഡയലോഗിൽ അയാൾ തന്നിലുള്ള മുഴുവൻ മെയിൽ ഈഗോയേയും പുറത്തേക്ക് ഛർദിച്ച് വെക്കുന്നുണ്ട്.തന്റെ പങ്കാളിക്ക് ലൈംഗിക സംതൃപ്തി നൽകാൻ കഴിയുന്നില്ല എന്ന് അവൾ തന്നെ പറഞ്ഞു കേട്ട നിമിഷത്തിൽ അയാൾ തന്റെ പിഴവുകൾ തിരുത്താൻ ശ്രമിക്കുന്നതിന് പകരം അതിന്റെ കാരണം അവൾ തന്നെയാണ് എന്ന് ഒരൊറ്റ സ്റ്റേറ്റ്മെന്റിലൂടെ സ്ഥാപിച്ചെടുത്ത് തിരിഞ്ഞു കിടക്കുകയാണ്. പോരാത്തതിന് കുറച്ചു ഫോർപ്ലേ കൂടി ഉണ്ടായിരുന്നങ്കിൽ നന്നായിരുന്നു എന്നവൾ പറയുമ്പോൾ അതിന് മറുപടിയായി അയാൾ പറയുന്നത്

“ഇതിനെ കുറിച്ച് എല്ലാം അറിയാം അല്ലേ !! ” എന്നാണ്. സെക്സ് എന്നാൽ മെയിൽ ഡോമിനന്റ് ആയി നടക്കേണ്ട എന്തോ സംഭവമാണ് എന്ന ഭൂരിഭാഗം പുരുഷന്മാരുടെയും ചിന്തയുടെ പരിശ്ചേദമായി തന്നെ അയാളെ കാണേണ്ടതുണ്ട്.ആ ഡോമിനൻസ് തനിക്ക് നഷ്ട്ടപെടുന്നു എന്ന തോന്നലിൽ നിന്ന് തന്നെയാണ് അടുത്ത നിമിഷത്തിൽ അയാളുടെ ഈഗോ വർക്ക്‌ ഔട്ട് ചെയ്യുന്നതും തന്റെ ഭാര്യയെ ഷെയ്‌മിങ്ങ് ചെയ്ത് തന്റെ ഭാഗം ക്ലിയർ ചെയ്യാൻ ശ്രമിക്കുന്നതും.സെക്സ് എന്താണ് എന്ന് പറഞ്ഞു കൊടുക്കുന്നതിനു പകരം അതൊക്കെ സ്വന്തമായി വായിച്ചു പഠിച്ചാൽ മതിയെന്ന് പറഞ്ഞു വിടുന്ന ആദ്ധ്യാപകരും ചെമ്പരത്തിപൂവും പരാഗണവും മാത്രം പഠിച്ച്, പിന്നീട് സെക്സ് എന്നാൽ പോൺ സിനിമകളിൽ കാണുന്ന കാട്ടികൂട്ടലുകളാണ് എന്ന അബദ്ധ ധാരണയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്ന അനേകായിരം ആളുകളുള്ള നമ്മുടെ നാട്ടിൽ ഫോർപ്ലെയുടെ അവശ്യകതയെ കുറിച്ചോ സെക്സിനെ കുറിച്ച് തന്നെയോ കൃത്യമായ ധാരണകളില്ലാതെ പോവുന്നത് വലിയ തെറ്റൊന്നുമല്ല. പക്ഷെ ആ തെറ്റിനെ ചൂണ്ടി കാണിക്കുന്നത് ഒരു പെണ്ണാണ് എന്ന കാരണം കൊണ്ട് മാത്രം കാറ്റഴിച്ചുവിട്ട ബലൂൺ പോലെ ചൂളി പോകുന്ന ആണത്തമാണ് നിങ്ങളുടേതെങ്കിൽ ആ ആണത്തമൊരു അശ്ലീലമാണ്.

മറ്റേതൊരു കാര്യം പോലെയും സെക്‌സിലും ആവിശ്യമുള്ളത് ഡോമിനൻസിനേക്കാൾ ഉപരി തുല്യത തന്നെയാണ്.പരസ്പരം പങ്കാളിയുടെ ഇഷ്ടാനിഷ്ട്ടങ്ങൾ ചോദിച്ചും പറഞ്ഞും അറിഞ്ഞും തന്നെയാണ് മുന്നോട്ട് പോവേണ്ടത്. ഇനിയഥവാ ഇക്കാര്യത്തിൽ തന്റെ പങ്കാളിക്ക് കുറച്ചു അറിവ് കൂടുതൽ ഉണ്ടെങ്കിൽ പോലും അത്‌ കരുതി ആ വൃത്തികെട്ട മെയിൽ ഈഗോ വലിച്ചു പുറത്തേക്കിടല്ലേ എന്റെ ആണുങ്ങളെ..
കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമയിൽ സജിയോട് പറയുന്ന പോലെ
“യാര് സൊന്ന എന്ന? സൊല്ലറതിൽ പോയിന്റ് ഇരുന്ന നമ്മെ എടുത്ത്ക്കണം ല്ലേ?
അങ്ങനെ എടുക്കണമെങ്കിൽ ആദ്യം ചെയ്യേണ്ടത് ആ മെയിൽ ഡോമിനൻസിന്റെ സ്വപ്നലോകത്ത് നിന്നൊന്ന് ഇറങ്ങി വരിക എന്നതാണ്.അറിഞ്ഞും പറഞ്ഞും തിരുത്തിയും തന്നെ നമ്മൾക്ക് മുന്നോട്ട് പോവാന്നെ.. അടുക്കള മുതൽ കിടപ്പറവരെ എല്ലായിടങ്ങളും എല്ലാരുടേതുമാവട്ടെ..!! ❤