“എനിക്ക് കമ്പിയായെടീ…” പല സ്ത്രീകളും അവരുടെ ആൺപങ്കാളികളിൽ നിന്നും കേട്ടിട്ടുണ്ടാകും എന്ന് കരുതുന്നു

0
1035

Dr Veena JS

എനിക്ക് കമ്പിയായെടീ…

ഇത് പല സ്ത്രീകളും അവരുടെ ആൺപങ്കാളികളിൽ നിന്നും കേട്ടിട്ടുണ്ടാകും എന്ന് കരുതുന്നു. ഞാനും 😜പക്ഷേ അത് വളരെ അരോചകം ആയാണ് തോന്നിയിട്ടുള്ളത്. Erection/ഉദ്ധാരണം എന്ന് പറഞ്ഞൂടെ എന്ന് ചോദിക്കുമ്പോൾ (well, അത് ആയി എന്ന് പറയുന്നത് തന്നെ എന്തിന് എന്ന് ഞാൻ ചിന്തിച്ചിട്ടുണ്ട്)
“അങ്ങനെ ആരും പറഞ്ഞു ശീലിച്ചിട്ടില്ല. ആരും പറഞ്ഞു തന്നിട്ടുമില്ല. കൂട്ടുകാരോടൊക്കെ ഇങ്ങനൊക്കെ ആണ് പറയണേ.” എന്നൊക്കെ ന്യായം.

ശെരിക്കും ന്യായം ആണ് ഇത്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ചില വാക്കുകൾ നമ്മൾ പറഞ്ഞുകൊടുക്കാറില്ല. എന്നാൽ ഇഷ്ടമുള്ളത് ഇഷ്ടം പോലെ പറയാനുള്ള പ്രിവിലേജ് പല hetero ആൺമൊതലുകൾക്കും ഉണ്ട് താനും. അതേസമയം ലൈംഗികഅതിക്രമം, അതിനി വേർബൽ ആയാലും ഫിസിക്കൽ ആയാലും റിപ്പോർട്ട്‌ ചെയ്യാൻ സ്ത്രീകൾക്ക് വിലക്കുകൾ ഉണ്ട് പലയിടങ്ങളും. ഒരേ സമയം വിളക്കും വിലക്കും എങ്ങനെ ആണാവോ പെൺകുട്ടികൾക്ക് സമ്മാനിക്കപ്പെടുന്നത്. ആണുങ്ങൾ പറയുന്ന പല വാക്കുകളും അതുകൊണ്ട് തന്നെ സ്ത്രീകൾക്ക് വളരെ അരോചകമാകുന്നതുമാണ്.

അവളെ കണ്ടാൽ കമ്പി ആയി ഇവളെ കണ്ടാൽ കമ്പിയാവില്ല എന്നൊക്കെയുള്ള സംസാരങ്ങൾ ആണ് ഇന്നും ഉള്ളത് എന്ന് അറിയുമ്പോൾ സങ്കടം തോന്നാറുണ്ട്. പതിനെട്ടു വയസിൽ താഴെയുള്ള ഏതൊരു കുട്ടിയോടും ഇത്തരത്തിലുള്ള വാക്കുകൾ (real words or symbolic) ഉപയോഗിച്ചാൽ (even in cyber space) അത് പോക്സോ പരിധിയിൽ വരും എന്ന അറിവ് പോലും പലർക്കുമില്ല.

Sex Education is so vast and deep. It needs to be addressed. Using real words are very important and CONSENT is more important. Especially staged consent.

“ഞാൻ നിന്നോട് എന്റെ ശാരീരികമാറ്റങ്ങളെ പറ്റി പറഞ്ഞോട്ടെ” എന്ന് പറഞ്ഞാൽ കമ്പി താഴുമെങ്കിൽ താഴട്ടന്നെ .കുറച്ചു കഴിഞ്ഞു പാർട്ണരുടെ ബഹുമാനം കൂടെ വെച്ച് ഒന്നൂടെ ഉയർന്നാൽ മതിയല്ലോ.

NB: not to mock anyone.But നല്ല വിദ്യാഭ്യാസമൊക്കെ ഉണ്ടായിട്ടും ഇമ്മാതിരി വർത്താനം പറയുന്നവനെയൊക്കെ അഞ്ചാറു കമ്പി എടുത്തു പൊട്ടിക്കാൻ തോന്നുന്നത് തെറ്റാണോ ഗേൾസ് ?