ലൈംഗികബന്ധവും പുരുഷന്റെ വൃത്തിയില്ലായ്മയും

1304

എഴുതിയത് : Dr.Veena JS

Its (A) post.
Not usual vulgarity but more vulgar. Sorry.

But പുരുഷന്റെ വൃത്തിയില്ലായ്മ പോലും ഒരു സീരിയസ് woman issue ആണ് എന്ന അവസ്ഥയായതിനാൽ പറയാതെ പറ്റില്ല. സ്‌കൂളുകളിൽ health education നല്‌കുന്നവർ ഇക്കാര്യം നിർബന്ധമായും പറയണം.

പ്ലസ് ടു കഴിഞ്ഞുള്ള വേനലവധി സമയത്താണ് അവളുടെ വിവാഹം. റിസൾട്ടിന്റെ അന്നെന്നെ വിളിച്ചു കരഞ്ഞപ്പോൾ ഞാൻ കരുതി അവൾ തോറ്റുകാണുമെന്ന്. കുറേനേരത്തിനു ശേഷം അവൾ കാര്യം പറഞ്ഞു. ഭർത്താവ് മിക്ക ദിവസങ്ങളിലും അയാളുടെ ലിംഗം അവളുടെ താല്പര്യം ചോദിക്കാതെതന്നെ വായയിൽ വെച്ച് കൊടുക്കും. എന്നിട്ട് ശുക്ലസ്ഖലനം വരുന്നതിനു മുൻപ് വരെ അവളെ കൊണ്ട്… 

സ്ഖലനത്തിനു തൊട്ട് മുന്നേ അതെടുത്തു യോനിയിലേക്ക് “ഒറ്റക്കേറ്റാണ്”. അത്ര പെട്ടെന്ന് അത് സ്വീകരിക്കാൻ പറ്റും മുന്നേ (വേണ്ടത്ര ലൂബ്രിക്കേഷൻ വരാതെ) ആവുന്നത്കൊണ്ട് യോനിയിൽ പലപ്പോഴും മുറിവുകൾ ഉണ്ട്. “കേറ്റ്” എന്ന വാക്കിനോട് അറപ്പുള്ളവർ കണ്ടം വഴി ഓടിക്കോളൂ. തത്കാലം സമൂഹത്തിന്റെ “തമാശ” എന്ന ലേബലിൽ ഒതുങ്ങുന്ന വാക്കുപയോഗിക്കാനേ പറ്റൂ.

(നാട്ടുകാരിൽ പലർക്കും ട്രാൻസ്ജൻഡർ വിവാഹങ്ങൾ കാണുമ്പോ ഉള്ള ഒരുതരം ചൊറിച്ചിലില്ലേ???? ട്രാൻസ്‌ജെൻഡർ ദമ്പതികളുടെ വിവാഹഫോട്ടോയുടെ താഴെ പോയി “ഇവരിതെവിടെക്കൊണ്ട് വെക്കും” എന്ന്‌ ചോദിക്കുന്നതരം ഒരു ചൊറിച്ചിൽ?

വേറെ എവിടെയും പോകണ്ട നിങ്ങളൊന്നും. സ്വന്തം ചുറ്റിലുമുള്ളോരോട് തന്നെ കണ്ണ് നന്നായി തുറന്നു ചോദിക്ക് “കു#$ എവിടെയാ വെക്കുക” എന്ന്‌. ധൈര്യമുണ്ടെങ്കി നാട്ടിലുള്ള പെണ്ണുങ്ങളോടും ചോദിക്ക്. “ആരാന്റെ” പെണ്ണിനോട് ഇങ്ങനെ ചോദിച്ചതിന് അവന്മാർ പകരം ചോദിക്കാൻ വരും മുന്നേ സ്വന്തം വീട്ടിലെത്തണം. സ്ത്രീ എന്നത് പകരം വീട്ടാനുള്ള വസ്തു ആകയാൽ അങ്ങനൊരെണ്ണം വീട്ടിലുണ്ടെങ്കി വേഗം അവിടെയെത്താൻ നോക്കണേ.)

മേല്പറഞ്ഞത് പഴേ ജനറേഷൻ കഥ ആണെന്നാണോ വിചാരം. ഇന്നും ഇതേപോലുള്ള അവസ്ഥകളിൽ ജീവിക്കുന്ന സ്ത്രീകൾ ഉണ്ട്. യോനിയിലെ മുറിവുകളേക്കാൾ അവരെ ബുദ്ധിമുട്ടിലാക്കിയത് അവൻമാരുടെ മൂത്രത്തിന്റെയും ശരീരത്തിന്റെയും ദുർഗന്ധമായിരുന്നു. ഭർത്താക്കന്മാർക്ക് അവരെക്കാൾ അഞ്ചും പത്തും വയസ്സ് മൂപ്പുണ്ടെങ്കിലും ഇല്ലെങ്കിലും ഇത്തരം കാര്യങ്ങൾ പറഞ്ഞാൽ കുടുംബം തകരുമോ എന്നൊക്കെയുള്ള പേടികളാണ് സ്ത്രീകൾക്ക്.

സംസാരിച്ചവരിൽ ഒരാൾ പങ്കാളിയോട് വളരെ പക്വതയോടെ ഇതിനെപറ്റി സംസാരിക്കുന്നു. അയാൾ ആകെ വിഷമിച്ചു. “എടീ അവിടെ കഴുകണം എന്നൊക്കെ കേട്ടിട്ടുണ്ട്. Sex education ക്ലാസ്സിൽ പറഞ്ഞിട്ടുമുണ്ട്. പക്ഷേ സ്ത്രീകളുടെ ശരീരത്തെപ്പറ്റിയാ പറഞ്ഞത് മുഴുവൻ. ഇങ്ങനെയൊരു കാര്യത്തെ പറ്റി ചിന്തിച്ചില്ല. Sorry.” ശേഷം ഓരോ ബന്ധത്തിന് മുന്നേയും അയാൾ ദേഹം വൃത്തിയാക്കാൻ തുടങ്ങി.

എന്നാൽ മറ്റൊരാൾ തന്റെ ഭാര്യയോട് കൂടുതൽ വൃത്തികെട്ട രീതിയിൽ പെരുമാറി. ഇത്തരം കാര്യങ്ങൾ സ്ത്രീകൾ പുറത്ത് പറയില്ല എന്ന്‌ നന്നായി ബോധ്യമുള്ളവന്മാർ വിവാഹത്തിനുള്ളിൽ നടത്തുന്ന അതിക്രമങ്ങൾ എത്രയുണ്ടെന്നറിയാമോ.

വിവാഹം ചെയ്യാൻ പോകുന്ന സ്ത്രീക്ക് പുരുഷൻ മൊബൈൽ ഫോൺ നൽകുന്ന ചടങ്ങ് ചില സ്ഥലങ്ങളിൽ ഉണ്ടത്രേ. ആ ഫോൺ അല്ലെങ്കിൽ സ്വന്തം ഫോണിലൂടെ വൃത്തി, വെടിപ്പ് എന്നിവകൂടെ ഭാവിപങ്കാളിയോട് സംസാരിക്കണം എന്നൊരു അഭ്യർത്ഥന ഉണ്ട് വിവാഹിതരാകാൻ പോകുന്നവരോട്.

കൊണ്ട് വെക്കുന്നതിനുമുന്നേ “അതിനു താല്പര്യമുണ്ടോ” എന്നൊരു വാക്കെങ്കിലും പങ്കാളിയോട് ചോദിക്കണം. പലർക്കും അത് ചെയ്യാൻ താല്പര്യം കാണില്ലെന്ന് മാത്രമല്ല വളരെയധികം വെറുപ്പുമായിരിക്കും. വിവാഹത്തിന് മുന്നേ ഇതൊക്കെ പറഞ്ഞറിയാൻ നോക്കണം. ഇവിടത്തെ സദാചാരപുല്ല് കാരണം നടക്കാനും ചാൻസ് ഇല്ലാ 

ലൈംഗികഅവയവങ്ങളെ യാഥാസ്ഥിതികപൂജാമുറികൾ പോലെ സൂക്ഷിക്കാൻ ആണ് മിക്ക പെൺകുട്ടികളും പരിശീലിപ്പിക്കപ്പെടുന്നത്. ഗതിയില്ലാതെ വന്നാലും വെള്ളമില്ലാത്ത മൂത്രപ്പുരകളിൽ മൂത്രമൊഴിക്കാതെ ബ്ലാഡർ പവർ test ചെയ്യുന്നതിൽ അഗ്രഗണ്യരാണ് പെണ്ണുങ്ങൾ. വെള്ളമൊഴിച്ചു കഴുകിയാലും ആ ഈർപ്പം ടിഷ്യൂ പേപ്പർ വെച്ചൊപ്പിയുണക്കിയാൽ മാത്രം സമാധാനം വരുന്ന രീതിയിൽ/അല്ലാത്ത അവസ്ഥയിൽ stress കൊണ്ട് വൃത്തിപ്രശ്നം ഉള്ളവരും ഉണ്ട്. ലൈംഗികബന്ധം കഴിഞ്ഞൊന്നു ആലസ്യത്തിൽ മയങ്ങുക പോലും ചെയ്യാൻ ആവാതെ ബാത്റൂമിലേക്ക് ഓടിപ്പോയി കുളിച്ച് ശരീരശുദ്ധിവരുത്തിയില്ലെങ്കി stress ഉള്ളവരും ഒരുപാടുണ്ട്. അത്തരം സ്ത്രീജീവിതങ്ങളിലേക്കാണ് ആണുങ്ങളുടെ വൃത്തിയില്ലായ്മ കേറിചെല്ലുന്നത്.

നെടുനീളൻ റോഡിൽ ആണുങ്ങൾ ഒന്നിച്ചുനിന്ന് സിബ്ബഴിച്ചു മുള്ളി സിബ്ബിടാൻ മറക്കുന്നതോ മറന്നതോ മാത്രമേ സിനിമകളിൽ തമാശയാകുന്നുള്ളു. അതിനു പകരം, പങ്കാളിയുടെ വായീക്കൊണ്ട് വെക്കുമ്പോ അയിന്റെ മേളിലേക്ക് ശർദിക്കുന്ന പങ്കാളിയെയോ, “പോയി കുളിച്ചിട്ട് വാടാ” എന്നും പറഞ്ഞാട്ടിയോടിക്കുന്ന പങ്കാളിയെയോ ചിത്രീകരിച്ചാൽ ചിരിയുടെ കൂടെ അല്പം മാന്യമായ sex education കൂടെ നടക്കും എന്റെ പ്രിയ സിനിമാക്കാരെ/ഫയർ എഴുത്തുകാരെ !!!!

NB: സുന്നത്തു ചെയ്താലും ഇല്ലേലും അഗ്രചർമ്മത്തിന്റെ അടിഭാഗത്തു കോശങ്ങളും സ്രവങ്ങളും അടിഞ്ഞു വെളുത്ത ദ്രവ-ഖരരൂപത്തിൽ പദാർത്ഥം കാണാം. സ്മെഗ്മ എന്നാണ് അതിന്റെ പേര്. മണിക്കൂറുകൾ കഴിയുന്തോറും മൂത്രകണികകളും ശരീരസ്രവങ്ങളും ചേർന്ന് അതിനു ദുർഗന്ധം വരും.

അതിങ്ങനെ കാലങ്ങളോളം സൂക്ഷിച്ച് വെക്കാനുള്ളതല്ല. എല്ലാ ദിവസവും കഴുകി വൃത്തിയാക്കി കളയാൻ ഉള്ളതാണ്. ടോയ്ലറ്റ് സൗകര്യം ലഭ്യമാക്കി മുള്ളുന്ന ശീലം ആണുങ്ങൾക്കും വേണം. കുറച്ച് വെള്ളമൊക്കെ കൊള്ളണം. സ്ത്രീകൾക്ക് പൈപ്പിൻ വെള്ളം ചീറ്റിയാൽ സുഖം കിട്ടുമെന്നൊക്കെ നിങ്ങളുടേതായ കഥകളിൽ നിങ്ങൾ വായിച്ചിട്ടില്ലേ. അതൊക്കെ നിങ്ങളും സ്വയം ഒന്ന് പരിശോധിക്കൂ. എന്തേലും കിട്ടാതിരിക്കില്ല.
ഒന്നുമില്ലേലും ആ സ്മെൽ ഒക്കെ ഒന്ന് പോകുമല്ലോ!!!!
(വളരെ ശക്തിയായി നേർത്ത സ്തരമുള്ള ശരീരഭാഗങ്ങളിലേക്ക് വെള്ളം ചീറ്റിക്കുന്നത് മുറിവുണ്ടാക്കും. ശ്രദ്ധിക്കുക)
വൃത്തിയെ മുൻനിർത്തി Oral sexന് മുൻപ് പുരുഷലിംഗം മാത്രമല്ല വൃത്തിയാക്കേണ്ടത്. വൃഷണസഞ്ചിയും അനുബന്ധഭാഗങ്ങളും (മലദ്വാരത്തിനുചുറ്റിലും ഉൾപ്പെടെ) വീര്യം കുറഞ്ഞ രീതിയിൽ സോപ്പും വെള്ളവും ഉപയോഗിച്ചു വൃത്തിയാക്കുക.

സിനിമകളിൽ കാണിക്കും പോലെ ഓഫീസിൽ മണിക്കൂറുകൾ ഇരുന്നിട്ട് വണ്ടിയിൽ മണിക്കൂറുകൾ നിന്നോ ഇരുന്നോ വിയർത്തുനാറി വീട്ടിൽ വന്നുകയറി “പ്രിയതമേ” എന്നും പറഞ്ഞു direct പരിപാടി നടത്തിയാൽ ഓഫീസ് ജോലി മാത്രം എടുക്കേണ്ട അവസ്ഥയും വന്നേക്കാം ട്ടാ.

അതുപോലെ sex work ചെയ്യുന്നവരുടെ അടുത്ത് പോകുന്ന കുട്ടപ്പന്മാരുടെ വിചാരം അവരവിടെ സ്മെഗ്മ collection point സ്ഥാപിച്ചു എന്നാണോ??? ലേശം ഉളുപ്പൊക്കെ വേണ്ടേ കസ്റ്റമറാകുമ്പോൾ????? സെക്സ് എന്ന സാധനത്തിനു നിങ്ങൾ ഒരാളെ സമീപിക്കുമ്പോൾ “ദുർഗന്ധമുള്ള സ്മെഗ്മ ഫ്രീ” എന്നൊക്കെ പറഞ്ഞു പോയാൽ sex workന് തയ്യാറായ ആൾ ബോധം കെട്ടുവീഴില്ലേ!!!! (Sex Workനെ glorify ചെയ്തതല്ല. പക്ഷേ അവരും മനുഷ്യരാണ്. So പറയാതിരിക്കാൻ പറ്റില്ല.)

സ്ത്രീകളുടെ “ഹണിമൂൺ സിസ്റ്റൈറ്റിസ്” എന്ന അവസ്ഥയിൽ പുരുഷപങ്കാളിയുടെ വൃത്തിക്കുള്ള സ്ഥാനം വളരെ വലുതാണ്. (Honeymoon cystitis ലൈംഗികമായി ആക്റ്റീവ് ആയിത്തുടങ്ങുമ്പോൾ വൃത്തിക്കുറവ് കാരണംകൊണ്ടുകൂടെ ഉണ്ടാകുന്ന മൂത്രസംബന്ധമായ അണുബാധ)

ദുർഗന്ധത്തെ പറ്റി ആശയവിനിമയം നടക്കണം. രോഗബാധ കാരണവും ദുർഗന്ധം വരാം. കൃത്യമായ ചികിത്സ ലഭ്യമാക്കണം. പേടികൊണ്ട് ദുർഗന്ധം സഹിക്കേണ്ട അവസ്ഥ ആർക്കും വരാൻ പാടില്ല. പങ്കാളികളോട് ഇത്തരം കാര്യങ്ങൾ പറയാൻ സ്ത്രീകൾ സജ്ജരാകേണ്ടതുണ്ട്. രക്ഷിതാക്കൾ ആൺകുട്ടികളെ വൃത്തി പഠിപ്പിക്കണം. സമൂഹം മുഴുവൻ അത് പെൺകുട്ടികളെ പഠിപ്പിക്കുന്നുണ്ട് already!!!!

(മുകളിൽ പറഞ്ഞ കാര്യം വായിച്ചു സെക്ഷൻ 377, പരസ്പരസമ്മതമില്ലാതെ എന്നൊന്നും പറഞ്ഞു ആരും വരല്ലേ. ആർക്കും കേസ് കൊടുക്കാൻ താല്പര്യമില്ല. സ്വാഭാവികകുടുംബബന്ധങ്ങളിലെ സ്വാഭാവികഇരകളെ പറ്റിയാണ് പറഞ്ഞത്. തിളച്ച രക്തം നാട്ടുകാര്യങ്ങൾ കണ്ടു തണുപ്പിക്കൂ.)

NB: പന്നപ്പൂ#$മോളെ നാറിയ പൂ#%# എന്നൊക്കെ വിളിക്കും മുന്നേ കുനിഞ്ഞിരുന്നു സ്വന്തം അവയവത്തെ നന്നായൊന്ന് മണത്തു നോക്ക്.