സ്ത്രീകൾ കുറ്റവാളികൾ ആകുമ്പോൾ മാത്രം സ്ഥലത്തു കർഫ്യു പ്രഖ്യാപിച്ചിട്ടേ തെളിവെടുപ്പ് നടത്താൻ പോകാവൂ എന്ന് തോന്നിപ്പോകുന്നു

119
Veena JS
കണ്ണൂർ തയ്യിൽദേശത്തെ കുഞ്ഞിന്റെ കൊലപാതകത്തെകുറിച്ചുള്ള മനോരമന്യൂസ്‌ കാണുകയായിരുന്നു. 9.57 മിനുട്ടിൽ മനോരമയുടെ റിപ്പോർട്ടർ ഇപ്രകാരം ചോദിക്കുന്നുണ്ട്. “ശരണ്യ ഇത്തരത്തിൽ ഒരു വ്യക്തിയായിരുന്നു എന്നറിയാമായിരുന്നോ”
നാട്ടുകാരന്റെ ഉത്തരം ഇങ്ങനെയാണ്. “ഇല്ലാ. ഞമ്മളീ നായിന്റെ മോളെ ഇപ്പോളാണ് കാണുന്നത്”
അതിനുമുൻപ് നമ്മൾ കാണുന്നത് ദേശത്തെ സ്ത്രീകളുടെ കൂട്ടപ്രതിജ്ഞയാണ്. “അവളെ അതേ കരിങ്കല്ലിൽ തന്നെ കൊല്ലും. അവളെ സഹായിക്കാൻ വരുന്നവരെയും ശെരിയാക്കും”
റിപോർട്ടറോട് ചോദിക്കാനുള്ളത് ഇതാണ്. അച്ഛന്മാർ കുഞ്ഞുങ്ങളെ പീഡിപ്പിച്ച എത്ര കേസുകളിൽ നിങ്ങൾ റിപ്പോർട്ടിങ്ങിനു പോയിട്ടുണ്ട്. എത്രയിടങ്ങളിൽ നിങ്ങൾ ഇങ്ങനെയൊരു പബ്ലിക് വികാരം ഉയർത്തുന്ന ചോദ്യം ചോദിച്ചിട്ടുണ്ട്? ആണുങ്ങൾ ഭൂരിഭാഗം കുറ്റങ്ങളും ചെയ്യുന്ന ഈ നാട്ടിൽ ഇന്നേവരെ കാണാത്ത അന്വേഷണം ആണ് സ്ത്രീകൾ കുറ്റവാളികൾ ആകുമ്പോൾ നടക്കുന്നത്.
നാട്ടുകാരോട് ഒന്നും ചോദിക്കാനില്ല. അവിടെ നടന്നത് പൂർണബോധപ്രവർത്തനമല്ല. Mob സൈക്കോളജി മാത്രമാണ്.
NB: planned ആയ കുറ്റമാണ് നടന്നതെങ്കിൽ, കുറ്റവാളി പരിപൂര്ണമനസോടെയാണ് അത് ചെയ്തതെങ്കിൽ ഉറപ്പായും ശിക്ഷിക്കപ്പെടണം എന്ന് തന്നെയാണ് ഇക്കാര്യത്തിലുള്ള നിലപാട്.
“യാതൊരു മുഖഭാവഭേദ”വുമില്ലെന്നു റിപ്പോർട്ടർ ആവർത്തിച്ച് പറയുന്ന വെറും ഇരുപത്തൊന്നു വയസ്സുള്ള ആ “സ്ത്രീ” ഒരുവയസ്സുള്ള കുഞ്ഞിനെ കൊന്ന സാഹചര്യത്തിൽ അവർ വിവാഹിതയായ പ്രായം, സാഹചര്യങ്ങൾ, പ്രസവാനന്തരമാനസികപ്രശ്നങ്ങൾ ഉണ്ടായിട്ടുണ്ടോ വേണ്ടരീതിയിൽ അത് അഡ്രസ് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നിവയൊക്കെ അന്വേഷിക്കാതെ ഇപ്പോൾ നടത്തുന്ന വികാരപ്രകടനങ്ങളോട് യോജിക്കുന്നില്ല. എല്ലാ അർത്ഥത്തിലും സ്വാതന്ത്രമായ ഐഡിയൽ ആയ സമൂഹം ഉണ്ടാകുമ്പോൾ മാത്രമേ കുഞ്ഞുങ്ങളും സുരക്ഷിതർ ആവുകയുള്ളൂ.
സ്ത്രീകൾ കുറ്റവാളികൾ ആകുമ്പോൾ സ്ഥലത്തു കർഫ്യു പ്രഖ്യാപിച്ചിട്ടേ തെളിവെടുപ്പ് നടത്താൻ പോകാവൂ എന്നൊക്കെ തോന്നിപ്പോകുന്നു.
Advertisements