DRAG ME TO HELL (2009)

ശരത് ശാന്തിനി വി എസ്

2009 ഇൽ സാം റെയ്മിയുടെ സവിധാനത്തിൽ പുറത്തിറങ്ങിയ ഹൊറർ മൂവി ആണ് “ഡ്രാഗ് മി ടു ഹെൽ”. സാം റെയ്മിയും അദ്ദേഹത്തിന്റെ ബ്രദർ ഇവാൻ റെയ്മിയും കൂടി ആണ് ഇതിന്റെ തിരക്കഥാ എഴുതിയിരിക്കുന്നത്. 2009 ഇൽ ഇറങ്ങിയതിൽ വച്ച് മികച്ച ഹൊറർ മൂവിസിൽ ഒന്നായ ഈ സിനിമ കൊമേഴ്ഷ്യലിയും വലിയ വിജയം ആയിരുന്നു.

ഒരു തള്ളയുടെ ഒടുക്കത്തെ പ്രാക്ക് ആണ് ഈ സിനിമയെ കൊണ്ട് പോകുന്നത്. ക്രിസ്റ്റിന എന്ന നമ്മുടെ നായികയോട് തന്റെ ലോൺ കാലാവധി നീട്ടി തരണം എന്ന റിക്വസ്റ്റ് ആയാണ് ഗനുഷ എന്ന ആ തള്ള ബാങ്കിൽ എത്തുന്നത്. എന്നാൽ കാലാവധി നീട്ടിത്തരില്ല എന്ന് ക്രിസ്റ്റിന തറപ്പിച്ചു പറയുന്നു. ആ പോക്കിൽ തള്ള ഒരു പ്രാക്കും പ്രാകി പോകുന്നു. വെറും പ്രാക്കല്ല ലാമിയ എന്ന ചെകുത്താനെ ആണ് തള്ള ക്രിസ്റ്റീനയുടെ അടുത്തേക്ക് അയക്കുന്നത്. പിന്നെ ക്രിസ്റ്റീനയെ ലാമിയ എന്ന ചെകുത്താൻ വേട്ടയാടാൻ തുടങ്ങുകയാണ്.

സീനുകൾ ഒക്കെ വളരെ എൻഗേജിങ് ആയിട്ടാണ് എടുത്തിരിക്കുന്നത്. ഡേ ലൈറ്റിൽ എടുത്തിരിക്കുന്ന രംഗങ്ങൾ പോലും കണ്ടിരിക്കുന്ന പ്രേക്ഷകരെ പേടിപെടുത്താൻ പോന്നതാണ്. ഒന്നര മണിക്കൂർ മാത്രം ദൈർഗ്യം വരുന്ന സിനിമ ഈ ജോണർ ഇഷ്ടപ്പെടുന്നവർക്ക് ധൈര്യമായി കാണാവുന്നതാണ്.

You May Also Like

ശിവാജി റാവു ഗെയ്ക്വാദിന് രജനികാന്ത് എന്ന് പേര് നൽകിയത് ആര് ? അത് കാരണമെന്ത് ?

സംവിധായകൻ ബാലചന്ദർ തമിഴ് സിനിമയിൽ കഥയിലും തിരക്കഥയിലും നിരവധി പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട് . നാടകങ്ങൾ സംവിധാനം…

എന്താണ് എപിക് സിനിമകൾ എന്നുള്ളതിന്റെ ഒരു നിർവചനമാണ് ഡ്യൂൺ : പാർട്ട് 2

𝐃𝐔𝐍𝐄: 𝐏𝐀𝐑𝐓 𝟐 (𝟐𝟎𝟐𝟒) എന്താണ് എപിക് സിനിമകൾ എന്നുള്ളതിന്റെ ഒരു നിർവചനമാണ് ഡ്യൂൺ :…

വെറും 4 ദിവസം കൊണ്ട് 550 കോടി, കെജിഎഫ് -2 പുതിയ ചരിത്രം കുറിക്കുന്നു

കെജിഎഫ് ചാപ്റ്റർ 2 ഇന്ത്യൻ സിനിമാ ചരിത്രത്തിൽ വിസ്മയമാകുകയാണ്. നാല് ദിവസങ്ങള്‍ കൊണ്ട് 550 കോടി…

രാജേഷറിയാതെ മറ്റേയാളുടെ കോഴിക്കട ഏറ്റെടുക്കുകയും അവനിട്ട് എട്ടിന്റെ പണി കൊടുക്കുകയും ചെയ്യുന്ന ജയയിൽ സിനിമ അവസാനിച്ചിരുന്നെങ്കിൽ…

Sanuj Suseelan “കെട്ടിക്കൊണ്ടു” വരുന്ന പെണ്ണിനെ വരച്ച വരയിൽ നിർത്തിയും തർക്കുത്തരം പറഞ്ഞാൽ ചെവിടത്തൊന്നു പൊട്ടിച്ചും…