Sumith Jose
MASTER WORK OF STYLE,SEX &SUSPENCE
DRESSED TO KILL-1980

ബ്രയാൻ ഡി പാമയുടെ ചിത്രങ്ങളിൽ പ്രിയപ്പെട്ടത് Dressed To Kill ആണ്, സിനിമാ പിടുത്തത്തിന്റെ കയ്യടക്കം എങ്ങനെയെന്ന് പറഞ്ഞുതന്ന ചിത്രം ദൃശ്യ വിരുന്ന് തന്നെയാണ്.മിക്കവരും പാമയുടെ മികച്ച ചിത്രങ്ങളിൽ ഇതിനെ ഉൾപെടുത്താറില്ലെങ്കിലും ഇറൊടിക് ത്രില്ലർ എന്റെ മനം കവർന്നതെങ്ങനെയെന്നു നോക്കാം.അതിശയിപ്പിക്കുന്ന ഷോട്ടുകളാണ് അന്തരിച്ച റാൽഫ് ബോഡ് ഒരുക്കിയത്.ഒറ്റ ഷോട്ടിൽ ചിത്രീകരിച്ച ദൈർഘ്യമേറിയ ആർട്ട്ഗാലറി രംഗം മാത്രം മതി അദ്ദേഹത്തിൻറെ കഴിവ് മനസിലാക്കാൻ.ത്രില്ലർ ചിത്രത്തിൻറെ മൂടിനനുസരിച് ആവശ്യമുള്ള സ്ഥലത്തുമാത്രംയോജിച്ച സംഗീതമൊരുക്കിയ പിനോ ഡോണാജിയോയെയും എടുത്തുപറയണം.സസ്പെൻസ് നിലനിർത്തിക്കൊണ്ട് ഭീതിയുടെ വിത്തുകൾ നമ്മുടെയുള്ളിൽ പാകാൻ

സംവിധായകനായി.സൈക്കാളോജിക്കൽ-ഹൊറർ-ഇറോട്ടിക് ഇവയെല്ലാം കൂട്ടിച്ചേർത്ത് പുതിയ അനുഭവം പകർന്നുതരുന്നു അദ്ദേഹം.(ഹിച്കൊക്കിന്റെ സൈക്കോയോട് താരതമ്യം ചെയ്ത ചിലരുടെ രീതിയോട് അതോരനാവശ്യനിരീക്ഷണം മാത്രമാണേന്നാണ് എന്റെ മതം. പ്രിയനടനായ മൈക്കിൽ കേയിനിന്റെ സാന്നിധ്യമാണ് ചിത്രത്തിലെക്കടുപ്പിച്ച ഘടകം.എത്തവണത്തെയും പോലെ മികച്ച പ്രകടനം തുടർന്ന അദ്ദേഹത്തോടൊപ്പം നാൻസി അലനും എൻജി ഡിക്കിൻസനും പ്രധാനവേഷങ്ങൾ ചെയ്തു.കേയിനിനും നാൻസിക്കും റാസി നൊമിനെഷൻസ് ലഭിച്ചത് വിരോധാഭാസമായി തോന്നാം.

കഥയിലേക്ക് കണ്ണോടിക്കാം.
ലൈംഗിക അസംതൃപ്‌തയായ സ്ത്രീ ഡോക്ടർ എലിയട്ടിന്റെ ചികിത്സാ കേന്ദ്രത്തിൽനിന്ന് മടങ്ങുമ്പോൾ അജ്ഞാത അക്രമിയുടെ ആക്രമണത്തിൽ കൊല്ലപ്പെടുന്നു. നക്ഷത്രവേശ്യയായ യുവതി ഇത് നേരിൽ കാണുന്നു. അക്രമിക്ക് പുറകേ ഡിറ്റിക്റ്റീവ് മൊറിനൊയും ആരുമറിയാതെ കൊല്ലപ്പെട്ട സ്ത്രീയുടെ മകനും ഉണ്ട്. ശ്വാസമടക്കിപ്പിടിച്ചു കാണാൻ തയ്യാറെടുത്തോളൂ,( ഇത്രയും പറഞ്ഞിട്ടും കാണാൻ തോന്നുന്നില്ലെങ്കിൽ ഞാനൊരു സത്യം പറയട്ടെ. കുളിസീനുകൾ പലതുകണ്ടിട്ടുണ്ടെങ്കിലും അതോരത്ഭുതമായിത്തോന്നിയത് ഇതിലാണ്.സംവിധായകന്റെ അന്നത്തെ ഭാര്യയായിരുന്ന നാൻസി അലന്റെ ചൂടൻ രംഗങ്ങളും ജീവിതമോ സിനിമയോ എന്ന് സംശയം തോന്നിപ്പുക്കുന്ന അന്ജി ഡിക്കിന്സന്റെ പൊളപ്പൻ കിടപ്പറരംഗവും ചിത്രത്തിലുണ്ട്) HIGHLY RECOMENDED MUST WATCH

Leave a Reply
You May Also Like

സാനിയ ഇയ്യപ്പന്റെ കിടിലൻ വർക്ഔട്ട് വീഡിയോ

അഭിനേത്രിയും നർത്തകിയുമാണ് സാനിയ ഇയ്യപ്പൻ 2018-ൽ പുറത്തിറങ്ങിയ ക്വീൻ എന്ന മലയാളചലച്ചിത്രത്തിലെ നായികാവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.…

നുഴഞ്ഞുകയറ്റം ആണ് ഇല്ലൂമിനാറ്റിയുടെ മുഖമുദ്ര, അത് തന്നെയല്ലേ ലൂസിഫറിൽ അബ്രാം ഖുറേഷിയും ചെയുന്നത്

Theju P Thankachan “എയ്ഞ്ചൽസ് ആൻഡ് ഡീമൻസ്” വായിച്ചതിന്റെ പിൻബലത്തിലാണ് ഈയുള്ളവൻ ഇല്ലൂമിനാറ്റിയെ വിലയിരുത്തുകയെന്ന അതിസാഹസത്തിന്…

മുറിയിലേക്ക് ഒറ്റയ്ക്ക് വരണം എന്നു ഡയറക്ടർ പറഞ്ഞു, പൈസ പോലും തരാതെയാണ് പറഞ്ഞു വിട്ടത് , ബിഗ് ബോസ് സൂര്യ മേനോന്‍ തന്റെ മോശം അനുഭവം പങ്കുവയ്ക്കുന്നു

അഭിനേത്രിയും കേരളത്തിലെ ആദ്യത്തെ ഫീമെയില്‍ ഡിജെയുമാണ് സൂര്യ മേനോന്‍. കൂടാതെ ബിഗ് ബോസ് മലയാളം മൂന്നാം…

“വിജയമില്ലെങ്കില്‍ ആളുകള്‍ അപ്പോള്‍ സ്ഥലം വിട്ടു കളയും, ഒരാള്‍ പോലും വിളിക്കില്ല, നമ്മള്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ല” : ജയറാം

മിമിക്രിയിലൂടെ കലാരംഗത്ത് എത്തി. കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെ ശ്രദ്ധ പിടിച്ചു പറ്റി. 1988-ൽ പദ്മരാജൻ…