ദൃശ്യം : ഒരു ഫോറെൻസിക് സംശയം

123

നമ്പു

ദൃശ്യം : ഒരു ഫോറെൻസിക് സംശയം

ദൃശ്യം 2 ഗംഭീര സിനിമ തന്നെ എന്നതിൽ തർക്കമില്ല. വളരെ ആസ്വദിച്ചും, ഞെട്ടിയും, തരിച്ചും ഒക്കെ ഒരു കിടിലൻ എക്സ്പീരിയൻസ് തന്നെ ആയിരുന്നു ദൃശ്യം 2. കൂടെത്തന്നെ ത്രില്ലെർ ചിത്രം ആയതിനാൽ ലോജിക്കൽ ചർച്ചകളും ഒരുപാട് വായിച്ചു. ഒരുപക്ഷെ ദൃശ്യത്തിലെ one of the most important loophole ആയിട്ട് പല ചർച്ചകളിൽ നിന്ന് തോന്നിയ ഒരു കാര്യമാണ് സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നത്.
ജോർജ്കുട്ടി തന്റെ കുടുംബത്തെ പ്രതിരോധിക്കാൻ ആയി സമാന രീതിയിൽ മരണപെട്ട വ്യക്തിയുടെ ബോഡി കണ്ടെത്താൻ ശ്രമങ്ങൾ ആരംഭിക്കുന്നു. പത്രത്തിൽ “കുടുംബവഴക്കിനിടെ തലയ്ക്കു അടിയേറ്റ യുവാവ് മരിച്ചു” എന്ന തലക്കെട്ടിൽ കണ്ട ആളുടെ ബോഡി ആണ് ജോർജ്കുട്ടി കുഴിവെട്ടിയെ സ്വാധീനിച് കൈക്കലാക്കുന്നത്.

May be an image of brick wallഫോറെൻസികിൽ പഠിച്ച അറിവിൽ ആസ്വഭാവിക മരണം റിപ്പോർട്ട്‌ ചെയ്യുന്ന എല്ലാ കേസും പോസ്റ്റ്മോർട്ടം ചെയ്യാതെ അടക്കാൻ ബന്ധുക്കൾക്ക് വിട്ട് നൽകില്ല. അങ്ങനെയെങ്കിൽ പാത്രവാർത്ത വരെ വന്ന കുടുംബവഴക്കിൽ തലയ്ക്കടിയേറ്റ് മരിച്ച യുവാവിന്റെ മൃതദേഹം ഉറപ്പായും പോസ്റ്റ്മോർട്ടം ചെയ്തിട്ടുണ്ടാകും എന്നത് ഉറപ്പാണ്. കാരണം അങ്ങനെയല്ലാതെ ഒരിക്കലും ബോഡി പോലീസോ ഹോസ്പിറ്റലോ വിട്ട് കൊടുക്കില്ല. നിർബന്ധിത Procedure ആണ് എന്നത് പണ്ട് എംബിബിസ് ഫോറെൻസിക് ക്ലാസ്സിൽ കേട്ടത് ഇപ്പോഴും ഓർക്കുന്നുമുണ്ട്.

അപ്പോൾ ആ യുവാവിന്റെ skull എന്തായാലും വെട്ടിപൊളിച്ചിട്ടുണ്ടാകും, SUTURE MARKS (SKULL വെട്ടിപൊളിച്ചതിനു ശേഷം തുന്നിക്കെട്ടിയതിന്റെ പാടുകൾ) ഉണ്ടാകും. Skull suture marks ഏതൊരു ഫോറെൻസിക് സർജനും ആദ്യകാഴ്ചയിൽ മനസിലാകുന്ന ഒന്നാണ്. പ്രൈമറി finding ഉം ആണ്. പോസ്റ്റ്മോർട്ടം ചെയ്ത skull ഉള്ള ബോഡി ആണ് examination വേണ്ടി കിട്ടിയത് എന്ന് examine ചെയ്യുന്ന എല്ലാ സർജൻസും റിപ്പോർട്ട്‌ ചെയ്യും. അല്ലാതെ ആ ബോഡിയുടെ സെക്സും, വയസ്സും മാത്രം പ്രൊജക്റ്റ്‌ ചെയ്ത് പോലീസിന് റിപ്പോർട്ട്‌ കൊടുക്കില്ല.

ഈ ആദ്യ examination കഴിഞ്ഞതിനു ശേഷമാണ് DNA ടെസ്റ്റിനായി തിരുവനന്തപുരം ലാബിലേക്ക് അയക്കുക. അപ്പോൾ ആദ്യ examination ൽ തന്നെ ഇതൊരു പോസ്റ്റ്മോർട്ടം ചെയ്ത ബോഡി ആണെന്ന് വ്യക്തമാകും. ആ നിമിഷം തന്നെ വരുണിന്റെ ബോഡി അല്ല എന്ന് ഏകദേശം വ്യക്തം ആകുന്നതാണ്. Skull suture marks ഉള്ള പോസ്റ്റ്മോർട്ടം ചെയ്ത ബോഡി ആണ് എന്നത് പോലീസിന് കൊടുക്കുന്ന റിപ്പോർട്ടിൽ വ്യക്തമായി റിപ്പോർട്ട്‌ ചെയ്യുകയും ചെയ്യും. DNA ടെസ്റ്റ്‌ വരെ പോയി കോടതിയിൽ അങ്ങനെയൊരു ഞെട്ടിക്കൽ സീൻ വരില്ലായിരുന്നു. DNA ടെസ്റ്റിനായി കൊടുക്കുന്നത് FEMUR (തുടയെല്ല്) ആയിരിക്കും.

സിനിമ കണ്ട് കഴിഞ്ഞ് ഡിസ്കഷന്റെ ഇടയിൽ എന്റെ സീനിയറും ഫോറെൻസിക്കിലെ അസിസ്റ്റന്റ് പ്രൊഫസറും ആയ സുഹൃത്ത് ഡോക്ടർ ഗൗതം നാരായൺ Gautham Narayan ആണ് ഇങ്ങനെയൊരു possibility യുടെ കാര്യം സൂചിപ്പിച്ചത്. അദ്ദേഹം അത് പറഞ്ഞപ്പോൾ ഇതിൽ കാര്യമുണ്ടെന്ന് തോന്നി. ഇങ്ങനെയൊരു പ്രധാനപെട്ട കാര്യം first റിപ്പോർട്ടിൽ ഒരു ഫോറെൻസിക് സർജൻ ഒരിക്കലും മിസ്സ്‌ ചെയ്യാൻ സാധ്യതയില്ല എന്ന് വ്യക്തമാണ്.

വാൽകഷ്ണം :
സിനിമാറ്റിക് ലിബർട്ടിയെ ചോദ്യം ചെയ്യുകയല്ല. സിനിമാറ്റിക് ആകണം എന്ന അഭിപ്രായം തന്നെയാനുള്ളത്. Perfectly ലോജിക് ആയിട്ടൊന്നും സിനിമ സൃഷ്ടിക്കാൻ ആവുകയില്ല, ഒപ്പം അങ്ങനെ perfectly ലോജിക് ആക്കിയാൽ സിനിമയുടെ ആ സിനിമാറ്റിക് എക്സ്പീരിയൻസ് നഷ്ടമാവുകയും ചെയ്യും.