മലയാള ചിത്രമായ ദൃശ്യം 2 ന്റെ ഹിന്ദി റീമേക് ബോളിവുഡിൽ വളരെ നല്ല പ്രകടനം ആണ് കാഴ്ചവയ്ക്കുന്നത്. റിലീസ് ചെയ്തു രണ്ടുദിവസം കൊണ്ട് 36.97 കോടി രൂപയാണ് ദൃശ്യം 2 നേടിയിരിക്കുന്നത്. ആദ്യദിനം 15.38 കോടിയും രണ്ടാം ദിനം 21.59 കോടിയും ആണ് സ്വന്തമാക്കിയത് .അജയ് ദേവ്ഗണിനെ നായകനായി അഭിഷേക് പതക് സംവിധാനം ചെയ്ത ‘ദൃശ്യം 2 ‘തുടര്‍ച്ചയായ പരാജയങ്ങള്‍ക്ക് ശേഷം ബോളിവുഡ് സിനിമ വ്യവസായത്തെ പിടിച്ചുയര്‍ത്തുന്നു’ എന്നായിരുന്നു ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് .
2022ലെ ഹിന്ദി സിനിമകളില്‍ ഏറ്റവും മികച്ച ആദ്യദിന കളക്ഷന്‍ നേടുന്ന രണ്ടാമത്തെ ചിത്രമെന്ന പേര് ഇനി ദൃശ്യ 2ന് സ്വന്തം. ഭൂല്‍ ഭൂലയ്യ 2 ആണ് ആദ്യ ചിത്രം. ഇന്ത്യയില്‍ 3302ഉം വിദേശത്ത് 858ഉം സ്ക്രീനുകളിലാണ് ദൃശ്യം 2 പ്രദര്‍ശനത്തിന് എത്തിയത്. പല തിയറ്ററുകളിലും ദൃശ്യം 2വിന്റെ കൂടുതല്‍ ഷോകളും ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.ഈ വാരാന്ത്യത്തോടെ 50 കോടിയോളം രൂപ ചിത്രം സ്വന്തമാക്കുമെന്നാണ് വിലയിരുത്തല്‍. അജയ് ദേവ്ഗണിന് പുറമെ ശ്രിയ ശരണ്‍, തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവരും ചിത്രത്തിൽ വേഷമിടുന്നു.