ദൃശ്യം 2 – ചില പ്രവചനങ്ങൾ

85

Amaljith George

ദൃശ്യം 2 ഇറങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കുന്ന ഈ അവസ്ഥയിൽ എന്റെ ചില predictions ഞാനിവിടെ പങ്കുവയ്ക്കട്ടെ. കാരണം ഒന്നാം ഭാഗം ഇറങ്ങി 6 വർഷമാകുമ്പോഴേക്കും പലരും ചോദിച്ചുതുടങ്ങിയ കാര്യമാണ് അന്വേഷണ രീതിയെപ്പറ്റി. അതായത് CCTV ചെക്ക് ചെയ്തിരുന്നെങ്കിൽ, IMEI നമ്പർ നോക്കിയിരുന്നെങ്കിൽ തുടങ്ങി മറ്റൊരു വ്യൂപോയിന്റിൽ, മറ്റൊരു ആംഗിളിൽ ഈ അന്വേഷണത്തെ കണ്ടിരുന്നെങ്കിൽ എത്ര എളുപ്പം പിടിക്കപ്പെട്ടേനെ എന്നത്. (ഈ ഗ്രൂപ്പിൽ ഇങ്ങനെ പറഞ്ഞുവന്നവർ കുറവാണ്. എങ്കിലും ഇങ്ങനെ പറഞ്ഞിട്ടുള്ളവർ നിരവധി ഉണ്ട്.)

Image result for drishyam 2പക്ഷെ അതൊരു ലൂപ്പ്ഹോൾ പോലും ആയി എനിക്ക് സത്യത്തിൽ തോന്നിയിട്ടില്ല. കാരണം ഇതിലെ തിരക്കഥയിലെ കഥാപാത്രങ്ങളുടെ placement ആണ്. ഒരുപക്ഷേ വളരെ നന്നായി place ചെയ്തിരിക്കുന്ന ആ രീതി.

 1. കേസ് അന്വേഷിക്കുന്ന ആൾ കാണാതായ (കൊല്ലപ്പെട്ട) ആളുടെ അമ്മ ആയത് ഒന്നാമത്തേത്. സ്വന്തം മകന്റെ തെറ്റുകൾ അന്ധമായ സ്നേഹം കാരണം കാണാതെ പോകുന്ന അവരിൽ മകന് എന്തോ പറ്റിയിട്ടുണ്ട് എന്നത് instinct ആണ്. ഇപ്പോൾ കഥയിൽ വരുണ് എന്നത് ഒരു മത്രിയുടെ മകനോ മറ്റോ ആയി മറ്റൊരു ഉദ്യോഗസ്ഥൻ/ഉദ്യോഗസ്ഥ ആണ് അന്വേഷിക്കുന്നതെങ്കിൽ പ്രഥമദൃഷ്ട്യ തെളിവുകൾ ഒന്നും ഇല്ലാതെയും ജോർജകുട്ടിയിൽ മാത്രം ചുരുങ്ങിയ ഒരു അന്വേഷണം നടക്കില്ലയിരുന്നു. Atleast കേരളത്തിന് പുറത്തേയ്ക്ക് ഒരു അന്വേഷണം കൂടെ നടന്നേനെ.
 2. ഈ ഒരു തിരോധാന കേസ് എന്നത് 2 രീതിയിൽ അന്വേഷിക്കാം. ഒന്ന് കാണാതായ ആളെ, അയാളുടെ വഴി trace ചെയ്തും ആകാം (primary) , അതേപോലെ തെളിവുകൾ ചൂണ്ടിയ വഴിയെയും പോകാം (secondary). പക്ഷെ ഈ കഥയിൽ നേരെ തിരിച്ചാണ് നടന്നത്. പ്രൈമറി ഇൻവെസ്റ്റിഗേഷൻ പൂർണമായും ജോര്ജുകുട്ടിയിലേക്ക് തന്നെ ആയി. ഒരുപക്ഷേ വരുണിനെക്കുറിച്ച് സ്വന്തം അമ്മയായ
  അന്വേഷണ ഉദ്യോഗസ്ഥയ്ക്ക് പോലും വ്യക്തമായ വിവരം ഇല്ലെന്നുള്ള കാരണം കൊണ്ടാകാം വളരെ വേഗം ഈ മാറ്റം ഉണ്ടാകുന്നത്.
 3. Secondary ആയി പോയ വരുണിനെ ചുറ്റിപ്പറ്റിയുള്ള അന്വേഷണം നിന്നുപോകാൻ നല്ല കാരണമായി തോന്നിയത് 2 എണ്ണം ആണ്. ഒന്ന് ബിൽഡിങ് വിട്ട് പോകാൻ പറ്റാത്ത വിധം ജനക്കൂട്ടവും മാധ്യമങ്ങളും ചുറ്റുംകൂടുയത് കൊണ്ട്, രണ്ടാമത്, അവസാന ഫോൺ വിളി ചുറ്റിപ്പറ്റി പോയ അന്വേഷണത്തിൽ തന്റെ മകൻ ഒരു സ്ത്രീലമ്പണൻ ആണെന്ന് ഒരു endൽ ചെന്ന് നിന്നുകൊണ്ട്. (ആ ഒരു conclusion കൊണ്ടേ ജോർജ്കുട്ടി കാരണം ആണ് വരുൺ missing ആയെന്നത് ഉറപ്പിക്കാമെങ്കിലും പുറത്ത് പറയാൻ ആകില്ലല്ലോ. ഒരുപക്ഷേ മകനെ ജീവനോടെ കിട്ടുന്നതുപോലെ important ആണല്ലോ തന്റെയും അവന്റെയും അഭിമാനം സംരക്ഷിക്കേണ്ടത്.)
 4. ആകെ കേസ് തെളിയിക്കാൻ സാധിക്കുക, ‘എന്തിന്’ എന്ന ചോദ്യത്തെ പൂർണമായും മറച്ചുകൊണ്ട് ‘എങ്ങനെ’ എന്ന രീതിയിൽ കൊണ്ടുപോവുക ആണ്. അതായത് വരുൺ രാത്രി എന്തിനവിടെ പോയി എന്ന ചോദ്യത്തേക്കാൾ കേസിന്റെ മുഖ്യ ഭാഗം ‘വരുണ് എങ്ങനെ മിസ്സിങ് ആയി’ എന്നാക്കുകയാണ്.

 5. ചെയ്യുന്നത് പൂർണമായും നിയമവിരുദ്ധമാണെന്ന് അറിയാമെന്ന pressure, കൂടെ സ്വന്തം ഭർത്താവ് പോലും തിരിച്ച് ചിന്തിക്കുന്ന അവസ്ഥ, പുറത്തുള്ള ആൽക്കൂട്ടവും വാർത്താക്കാരും, അന്വേഷണത്തിന്റെ എല്ലാ തുമ്പുകളും deadend ആകുന്ന അവസ്ഥ, ഇതിലും മുകളിൽ മകനെ നഷ്ടപ്പെട്ട അമ്മയുടെ ഹൃദയമിടി. ഇതെല്ലാം ഒരുപക്ഷേ ഒരു proper അന്വേഷണ ഉദ്യോഗസ്ഥ ചിന്തിക്കേണ്ട പോലെ reason കൊണ്ട് ചിന്തിക്കാതെ emotion കൊണ്ട് പ്രവർത്തിച്ചു പോകുന്നു. അതിൽ അവർ പരാജയപ്പെടുന്നു.

 6. എല്ലാത്തിനും അപ്പുറം ജോർജ് കുട്ടി ‘ഇങ്ങനെയെല്ലാം’ ആണ് ചെയ്തത് എന്ന് പറയാൻമാത്രം ഉറപ്പൊന്നും ഇല്ല. അതും അവരുടെ അനുമാനങ്ങൾ മാത്രം ആണ്.
  ഇത്രയും പറഞ്ഞത് തന്നെ രണ്ടാം സിനിമയെപ്പറ്റി അനുമാനങ്ങൾ പറയുന്നതിന് മുൻപ് ‘we are on the same page’ എന്ന് ഉറപ്പിക്കാൻ ആണ്. അപ്പോൾ ഇനിയുള്ള സാധ്യതകളെപ്പറ്റി പറയാം.

 7. മറ്റൊരു അന്വേഷണ ഉദ്യോഗസ്ഥൻ ഗീതാ പ്രഭാകർ അന്വേഷിച്ച രീതിയിലോ മാനസിക അവസ്ഥയിലോ കേസ് അന്വേഷിക്കണമെന്ന് നിർബന്ധം ഇല്ലല്ലോ. Textbook ചോദ്യം ചെയ്യൽ രീതി തന്നെ മാറാം.

 8. കേസ് വരുണിനെ follow ചെയ്‌താകും primary ഇൻവെസ്റ്റിഗേഷൻ. വ്യക്തമായ ചോദ്യം ചെയ്യലിൽ ക്യാമറ വച്ച സത്യമെല്ലാം സർക്കാർ രേഖയിൽ വരാം.

 9. പണ്ടത്തെപ്പോലെ തല്ലിയൊ in pressureറോ അല്ല അന്വേഷണം. പിന്നെ തിരോധാന കേസ് ആദ്യ സിനിമയിൽ അവസാനിക്കുന്നുമില്ല. പുതിയ രീതികൾ പഴയ prediction പോലെ വരില്ല. പക്ഷെ ഞാൻ കാത്തിരിക്കുന്നത് ഈ ഭാഗത്തിൽ ഏത് കഥയില്നിന്നാണ് ജോർജ്കുട്ടി സഹായം കണ്ടെത്തുന്നത് എന്നാണ്. നമ്മൾ ഈ ഗ്രൂപ്പിൽ ഉള്ളവരെപ്പോലെ സിനിമ കാണുന്ന, observe ചെയ്യുന്ന ആളാണ്.

 10. എങ്ങനെ എന്ന ചോദ്യം എന്തിന് എന്ന ചോദ്യത്തെ മറികടക്കുന്ന മറ്റൊരു ഭാഗം കൂടെ ഈ സിനിമയിൽ ഉണ്ട്. അത് “പാതിരാത്രി എന്തിനാണ് ഒരു മനുഷ്യൻ പശുക്കിടാവിനെ കുഴിച്ചിടാൻ പോകുന്നേ?” എന്ന കാലങ്ങൾക്കുശേഷം നാട്ടുകാരുടെ ചോദ്യത്തിൽ തന്നെ ഉണ്ട്. കാലം കഴിയുന്തോറും അന്വേഷണ ഉദ്യോഗസ്ഥർ കൂടുതൽ ചിന്തിക്കാൻ തുടങ്ങും. ആ കാലയളവിൽ തറ പൊളിച്ച് കെട്ടിയ ജോർജ്കുട്ടിയുടെ കടമുറി തൊട്ട് തൊട്ടടുത്ത് ആ സമയം വാർക്കയുടെ തട്ടുപോളിച്ച് തറ പണി തുടങ്ങിയ പോലീസ് സ്റ്റേഷൻ വരെ. നാട്ടുകാർ വരെ ചിന്തിച്ച് തുടങ്ങിയാൽ ആണോ പോലീസ്.

 11. ഇന്ന് നാട്ടുകാർ ജോർജ് കുട്ടിയുടെ പക്ഷത്ത് പോലും ആകണമെന്നില്ല. ആ കേസ് നടക്കുന്നതിന് മുൻപ് ജോർജ്കുട്ടി നാട്ടുകാർക്ക് പ്രീയപ്പെട്ട, എല്ലാ പ്രശ്നങ്ങളിലും കഴിവതും സഹായിക്കുന്ന, നിരവധി സമയം ചായക്കടയിൽ വരെ ചിലവഴിക്കുന്ന സാധാരണക്കാരൻ. അതേ പോലുള്ള ആളോടുള്ള affection ഒരു തീയേറ്റർ മുതലാളിയായ, സിനിമാ നിർമാതാവായ ആളോട് ഉണ്ടാകില്ല.

 12. ഗീതാ പ്രഭാകർ! അവർക്ക് ഈ കേസ് വെളിയിൽ വരണോ എന്നു ചോദിച്ചാൽ അതിൽ 2 വശം ഉണ്ട്. വന്നാലും വന്നില്ലെങ്കിലും അവർ ആണ് തോൽക്കുന്നത്. ഒരു കുറ്റാന്വേഷികയായും അതേപോലെ ഒരു അമ്മയായും. അവർ വീണ്ടും കാക്കി അണിഞ്ഞ് കണ്ടത് ഫ്‌ളാഷ്‌ബാക്ക് ആണെന്ന് പ്രത്യാശിക്കുന്നു.

May be an illustration of 5 people
കവർ ഫോട്ടോ – ഞാൻ 85 മണിക്കൂർ എടുത്ത് വരച്ച പെൻസിൽ drawing.