ഇനി പറയാൻ പോകുന്നതാണ് കഥ, ജോർജ്കുട്ടി എന്ന ആട്ടിൻ തോലിട്ട കൊടും ക്രിമിനലിന്റെ കഥ

288

Jamshad KP

ദൃശ്യം 3 The Confession Of Murder

പാതി മൂടിയ കുഴിയിൽ നിന്നും വരുണിന്റെ ശരീരം എടുത്തതിന് ശേഷം തോളിൽ ഇട്ടു കൊണ്ട് ഞൊടിയിടയിൽ ചുറ്റുപാടും നോക്കിയതിന് ശേഷം പതുക്കെ കുറച്ചു അകലെയായി നിർത്തിയിട്ടിരിക്കുന്ന തന്റെ ജീപ്പ് ലക്ഷ്യം ആക്കി ജോർജ് കുട്ടി നടന്നു..ആരും കാണുന്നില്ല എന്ന് തീർച്ചയാക്കിയതിന് ശേഷം ബോഡി തന്റെ ജീപ്പിന്റെ പിറകു വശത്തായി ജോർജ് കുട്ടി വെച്ചു..അതിന് ശേഷം മെല്ലെ മുറ്റത്തിന്റെ ഒരു വശത്തേക്ക് നടന്നു പൈപ്പ് തുറന്നു കൈയും കാലും നന്നായി കഴുകിയതിന് ശേഷം വീട്ടിലേക്ക് ഒന്ന് നോക്കിയിട്ട് ആരും കാണുന്നില്ല എന്ന് വീണ്ടും ഉറപ്പു വരുത്തിയതിന് ശേഷം വിറക് പുരയിൽ നിന്നും ഒരു കൈകോട്ട് എടുത്തു ജീപ്പിൽ വെച്ച് പതുക്കെ റോഡിലേക്ക് ജീപ്പ് ഇറക്കി..
വിയർത്തൊലിച്ചു , ആകെ ഭയന്നു വെപ്രാളപ്പെട്ടു,മുഖമാകെ പേടിയാൽചുവന്നു തുടുത്തു,

May be an image of 3 people, beard and textഉച്ചത്തിൽ ശ്വാസമെടുത്തു എന്തോ മനസ്സിൽ ആലോചിച്ചു രണ്ടു വശവും റബർ മരത്താൽ ചുറ്റപ്പെട്ട റോഡിലൂടെ ബോഡി എന്ത് ചെയ്യണമെന്ന് അറിയാതെ പോകുന്ന ജോർജ് കുട്ടി..അളിയൻ മുമ്പ് പറഞ ആൾപാർപ്പില്ലാത്ത ക്വാറി ആണ് മനസ്സിൽ തെളിഞത് എങ്കിലും ബോഡി രണ്ട് മൂന്നു ദിവസം കഴിഞാൽ പൊന്തി വരും എന്ന് ആലോചിച്ചു അത് ഒഴിവാക്കി.. പെട്ടൊന്നാണ് പോലീസ് സ്റ്റേഷൻ്റെ പണിയുടെ കാര്യം മനസ്സിൽ തെളിഞത്… സോമൻ പറഞ ആ ഓർമ്മ ജോർജ് കുട്ടിയുടെ കാതിൽ മുഴങി,പണി നടക്കുന്ന പോലീസ് സ്റ്റേഷൻ്റെ കാര്യം.നേരെ പണി നടക്കുന്ന പോലീസ് സ്റ്റേഷൻ ലക്ഷ്യം ആക്കി പതുക്കെ ജീപ്പ് പായിച്ചു.പണി നടക്കുന്ന സ്റ്റേഷന് മുമ്പിൽ എത്തി.. അവിടെ ഇറങ്ങി ,ആരുമില്ല എന്ന് ഉറപ്പു വരുത്തിയതിന് ശേഷം ജീപ്പിന് പിറക് വശത്ത് പോയി ബോഡി യെടുത്തു ചുമലിൽ വെച്ചു പോലീസ് സ്റ്റേഷന് ഉള്ളിലേക്ക് പോയി..അവിടെ ബോഡി വെച്ചതിന് ശേഷം തിരിച്ചു വന്നു വണ്ടിയിൽ കരുതിയിരുന്ന കൈകോട്ട് എടുത്തു വീണ്ടും ഉള്ളിലേക്ക് പോയി..തറക്ക് വേണ്ടി പണിയെടുക്കുന്നത് കൊണ്ട് തന്നെ മണ്ണ് ഇളകി കിടക്കുന്നതിനാൽ വേഗത്തിൽ തന്നെ കുഴിയെടുക്കാനായി..

കുഴിയുടെ സമീപത്തായി ചലനമറ്റു കിടക്കുന്ന വരുണിന്റെബോഡി കുഴിയിലേക്ക് എടുക്കാനായി ജോർജ് കുട്ടി തിരിഞതും ആ കാഴ്ച കണ്ടു ഒരു നിമിഷം അമ്പരന്നു പോയി ജോർജ് കുട്ടി.! രക്തം സിരയിലേക്ക് ഇരച്ചുകയറി ഒരു നിമിഷം സ്ഥംമ്പിച്ചു നിന്നു..! വരുണിന്റെ ഒരു വിരൽ ചെറുതായി അനങുന്നു..!! കണ്ണുകൾ മെല്ലെ അനങുന്നു..! എന്തു ചെയ്യണം എന്ന് അറിയാതെ ഒരു നിമിഷം പകച്ചു നിൽക്കുന്നു ജോർജ് കുട്ടി..!! ശ്വാസം പുറത്തേക്ക് കേൾക്കത്തക്കം വിധം കിതക്കുന്നു ജോർജ് കുട്ടി.!മരണത്തോട് മല്ലടിച്ചു കിടക്കുന്ന, ജീവിതത്തിനും മരണത്തിനും ഇടയിലുള്ള വരുണിന്റെ അവസാന നിമിഷങ്ങൾ..! ഒരു നിമിഷം ജോർജ് കുട്ടിയുടെ ഉള്ളിലെ മനുഷ്യത്വം ഉണർന്നു..ജീവനുള്ള ഈ ശരീരത്തെ കുഴിച്ചു മൂടാൻ ജോർജ് കുട്ടി മുതിർന്നില്ല..വരുണിനെ വീണ്ടും ചുമലിലേന്തി ജീപ്പിലേക്ക് പോകുന്നു.. പോലീസ് സ്റ്റേഷൻ്റെ വാതിലിന് മുമ്പിൽ എത്തി നാല് പാടും നോക്കി ആരും റോഡിൽ ഇല്ല എന്ന് ഉറപ്പ് വരുത്തിയതിന് ശേഷം മെല്ലെ കുറച്ചു അകലെയായി നിർത്തിയിട്ടിരിക്കുന്ന ജീപ്പിന് അടുത്തേക്ക് നടന്നു..

ജീപ്പിന് അടുത്ത് എത്തിയതിന് ശേഷം വരുണിനെ ജീപ്പിന്റെ പിറകിൽ വെക്കാൻ ശ്രമിച്ചതും ഒരു സൈക്കിൾ സ്പീഡിൽ അതു വഴി കടന്നു പോയി..ജോർജ്ജ് കുട്ടി ഒന്നു പകച്ചു.. അയാൾ ഒന്നും കണ്ടിട്ടില്ല ,അയാൾ ഒന്നും ശ്രദ്ധിച്ചിട്ടില്ല എന്ന ഉറപ്പിൽ വരുണിനെ ജീപ്പിന്റെ പിറകിൽ കിടത്തിയതിന് ശേഷം ജോർജ് കുട്ടി വീണ്ടും പണി നടക്കുന്ന പോലീസ് സ്റ്റേഷന്റെ ഉള്ളിലേക്ക് വരുണിനെ കുഴിച്ചു മൂടാനെടുത്ത കുഴി മണ്ണിട്ട് മൂടാനായി പോയതും ഒരു സൈക്കിൾ താഴെ വീണ ശബ്ദം കേട്ടു.. ഞൊടിയിടയിൽ പുറത്തേക്ക് വന്ന ജോർജ് കുട്ടി ആ കാഴ്ച കണ്ടു അമ്പരന്നു,ഞെട്ടിത്തരിച്ചു നിന്നു..!ആ സൈകിളിൽ കടന്നു പോയ ആൾ …!!എന്തോ പന്തികേട് തോന്നി തിരിച്ചു വന്നു നോക്കിയതാണ്..അയാൾ ജീപ്പിന്റെ പിറക് വശത്ത് ആയി നിൽക്കുകയാണ്..അയാൾ

ബോധരഹിതനായി ചലനമറ്റു കിടക്കുന്ന വരുണിനെ കണ്ട മാത്രയിൽ പേടിച്ചു മുഖം ചുവന്നു നിൽക്കുകയാണ്..ഭയാചികതനായി നിൽക്കുന്ന അയാൾ ദ്രുതഗതിയിൽ ഓടി സൈകിളിൽ കയറി പോകാൻ ശ്രമിക്കുന്ന തിനിടയിൽ വീണ്ടും വെപ്രാളപ്പെട്ടു താഴെ വീഴുന്നു..ഇത് കണ്ട ജോർജ് കുട്ടി ഓടി വന്നു അയാളെ പിടിക്കുന്നു..അയാൾ വീണ്ടും കുതറിയോടാൻ ശ്രമിക്കുന്നു.. അയാൾ അലറി വിളിക്കുന്നു..അയാളുടെ വായ പൊത്തിപ്പിടിച്ചു ആരോഗ്യ ദ്രഡനായ ജോർജ് കുട്ടി പണി നടക്കുന്ന പോലീസ് സ്റ്റേഷന് ഉള്ളിലേക്ക് വലിച്ചു കൊണ്ടു പോകുന്നു..ഉള്ളിൽ വെച്ച് ജോർജ് കുട്ടി കാര്യം പറയാൻ ശ്രമിക്കുന്നത് കേട്ടു നിൽക്കാതെ വെപ്രാളപെട്ടു പുറത്തേക്ക് ഓടാൻ ശ്രമിക്കുന്നു അയാൾ,എത്ര വായ പൊത്തിപ്പിടിച്ചിട്ടും അലമുറയിട്ടു ശബ്ദം ഉണ്ടാക്കുന്നു അയാൾ.. ജോർജ് കുട്ടിയുടെ ഉള്ളിലെ ക്രൂരൻ ഉണർന്നു.. തന്റെ കുടുംബത്തെ ഒരു നിമിഷം ചിന്തിച്ചു… കണ്ണുകൾ ചുവന്നു തുടുത്തു. മൽപിടുത്തത്തിനിടയിൽ വീണ്ടും അയാൾ കുതറി പുറത്തേക്ക് ഓടാൻ ശ്രമിച്ചതും ശക്തിയായ ഒരു അടി പിറകിൽ നിന്നും പതിച്ചു. അതിശക്തിയായ അടി,അയാൾ വാഴ വെട്ടിയിട്ടത് പോലെ അവിടെ നിലം പതിച്ചു..പികിൽ തന്റെ കൈകോട്ടുമായി നിൽക്കുന്ന ജോർജ് കുട്ടി..!

തലയുടെ പിറക് വശം പിളർന്നു രക്തം ഒഴുകികൊണ്ടിരിക്കുന്നു…തന്റെ കൈകാളാൽ ഒരാൾ ക്രൂരമായി കൊല ചെയ്യപ്പെട്ടിരിക്കുന്നു.. വിറയാർന്ന ചുണ്ടുകളാൽ ജോർജ് കുട്ടി എന്ത് ചെയ്യണം എന്ന് അറിയാതെ അവിടെ ഇരുന്നു.. ഒരു നിമിഷം വാവിട്ടു കരഞു പോയി.. ജോർജ് കുട്ടി തന്റെ വിരലുകൾ അയാളുടെ മൂക്കിന് താഴെ വെച്ചു ജീവനില്ല എന്ന് മനസ്സിലാക്കി..! കലങിയ കണ്ണുമായി അയാളുടെ ചേതനയറ്റ ശരീരം വരുണിന് വേണ്ടി കുഴിച്ച കഴിയിലിട്ട് മൂടി, അവിടെ വ്രത്തിയാക്കിയതിന് ശേഷം കൈകോ- ട്ടുമായി ജീപ്പിലേക്ക് വന്നു.കൈകോട്ടുമായി ഉള്ളിലൂടെ പുറത്തേക്ക് വരുന്നത് ജോസ് കാണുന്നുണ്ടായിരുന്നു..എത്ര എത്ര തെളിവുകൾ വരാതെ നോക്കിയാലും, ആരൊക്കെ കാണുന്നില്ല എന്ന് നമ്മൾ ഉറപ്പ് വരുത്തിയാലും ഉടയ തമ്പുരാൻ അവിടെ ഒരു തെളിവ് അവശേഷിപ്പിക്കും എന്ന പറഞ പോലെ.തന്റെ ജീവിതത്തിലെ ശപിക്കപ്പെട്ട രാത്രി, നിർവികാരനായി നേരെ ജീപ്പിലേക്ക് വന്നു. ജോർജ് കുട്ടി.. പിറകിൽ ജീവിതത്തനും മരണത്തിനും ഇടയിൽ മല്ലടിച്ചു കൊണ്ടിരിക്കുന്ന വരുണിനെയും കൊണ്ട് മരങളാൽ നിറഞ്ഞ മലഞ്ചെരിവിലൂടെ വേഗത്തിൽ ജീപ്പ് പായിച്ചു ..!സമയം നാലരയോട് കൂടി ജോർജ് കുട്ടി വീട്ടിൽ എത്തി.. ജീപ്പിൽ നിന്നും ഇറങിയതിന് ശേഷം ശബ്ദം ഉണ്ടാക്കാതെ വാതിൽ തുറന്നു. റൂമിലേക്ക് കയറി.. റാണിയും മക്കളും വേറെ റൂമിൽ ആയിരുന്നത് കൊണ്ട് തന്നെ അവർ ഇതൊന്നും അറിഞിട്ടില്ല..കുറച്ചു നേരം തന്റെ കട്ടിലിൽ നിർവികാരനായി ഇരുന്നതിന് ശേഷം അടുത്ത് വെച്ച കുപ്പിയിൽ നിന്നും വെള്ളമെടുത്ത് കുടിച്ചതിന് ശേഷം തുറന്നിട്ട ജനലിലൂടെ വരുണിനെ റാണിയും അഞ്ചുവും കുഴിച്ചിട്ട ഭാഗത്തേക്ക് എന്തോ മനസ്സിൽ ചിന്തിക്കുന്നത് പോലെ ശക്തിയായി നോക്കി…!ഒന്നും സംഭവിക്കാത്ത പോലെ രാവിലെ ആറു മണിയോട് കൂടി അവർ എല്ലാവരും പാറേ പള്ളിയിലെ ധ്യാനം കൂടാൻ പോകുന്നു…..

ആറ് വഷങൾക്ക് ശേഷം ഷാഡോ പോലിസിനേയും മറ്റും വെച്ചു ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഈ കേസ് അന്വേഷണം നടത്തിയെങ്കിലും ഒരുപാട് തെളിവുകൾ ലഭിച്ചു എങ്കിലും അതിൽ നിന്നും നിഷ്പ്രയാസം ഊരി പോന്നു ജോർജ് കുട്ടി.. സിനിമാ തിരക്കഥാകൃത്തായ വിനയ ചന്ദ്രൻ പറഞ കഥ പോലീസും വിശ്വസിച്ചു.. ജോർജ് കുട്ടിക്ക്‌ അറിയാമായിരുന്നു തന്നെ പോലീസ് പിടിച്ചാൽ
വിനയചന്ദ്രൻ അവർക്ക് മുമ്പിൽ മൊഴി കൊടുക്കും എന്ന്.. താൻ എടുക്കാൻ പോകുന്ന സിനിമയുടെ കഥ ക്ലൈമാക്സിന് മുമ്പ് വരെ പറഞത് തീർത്തും ശരിയായിരുന്നു.. പക്ഷേ ക്ലൈമാക്സ് ജോർജ് കുട്ടി പറഞ് കൊടുത്ത ഒരു കള്ള കഥ ആയിരുന്നു.. ആരെയും പറഞ് വിശ്വസിപ്പിക്കുവാൻ സമർഥനായിരുന്ന ജോർജ് കുട്ടി കുറേ കഥാപാത്രങളെ മെനഞെടുത്ത് ഒരു ഗംഭീര നുണ പറഞ് കൊടുത്തു കാരണം താൻ കുഴിച്ചിട്ട രഹസ്യത്തിലേക്ക് ഒരു ദിവസം പോലീസ് വരുമെന്ന് ജോർജ് കുട്ടിക്ക് നന്നായി അറിയാമായിരുന്നു.. ഏറെക്കുറെ ശരിയാണെന്ന് തോന്നുന്ന ആ ക്ലൈമാക്സ് പോലീസും വിശ്വസിച്ചു. അല്ലെങ്കിലും നാടിന്റെ മുക്കിലും മൂലയിലും സസിടിവിയുള്ള ഈ കാലത്ത് ഇങനെയൊരു കൃത്യം ചെയ്യാൻ ബുദ്ധിയുള്ള ഒരു ക്രിമിനൽ മുതിരുമോ..!
******************************

നിങൾ ഇതുവരെ കണ്ടത് വിനയ ചന്ദ്രൻ പറഞ,അല്ലെങ്കിൽ ജോർജ് കുട്ടി പറഞു എന്നു പറയുന്ന കഥയുടെ ക്ലൈമാക്സ് ആണ്..!! കഥ ഇനിയാണ് തുടങുന്നത്..!അങനെയങ്കിൽ പള്ളി സെമിത്തേരിയിൽ പണിയെടുക്കുന്ന പത്രോസുമായി ജോർജ്ജ് കുട്ടിക്ക് എന്താണ് ബന്ധം…! പത്രോസിന്റെ മകളെ പഠിപ്പിക്കാനും കല്യാണം കഴിപ്പിക്കുവാനും മാത്രം പത്രോസ് എന്ത് വിലമതിക്കാനാകാത്ത സമ്മാനമാണ് ജോർജ് കുട്ടിക്ക് നൽകിയത്.!ആ ശപിക്കപ്പെട്ട രാത്രി ജോർജ് കുട്ടി കൈകോട്ട് കൊണ്ട് ക്രൂരമായി കൊന്നു കുഴിച്ചിട്ടത് ആരെയാണ്…..!ആരെയും ഒരു നിമിഷം അമ്പരപ്പിക്കുന്ന ഒരു ചോദ്യം ബാക്കിയാണ് , പെരു വിരൽ മുതൽ തല വരെ തരിപ്പ് കയറുന്ന ഒരു ചോദ്യം ഇനിയും അവശേഷിക്കുന്നു….വരുണെവിടെ…..!വരുൺ പ്രഭാകർ ജീവിച്ചിരിപ്പുണ്ടോ…??..!ഇനി പറയാൻ പോകുന്നതാണ് കഥ..
ചോര മരവിപ്പിക്കുന്ന കഥ…തന്റെ കുടുംബത്തെ രക്ഷിക്കാൻ ഏതറ്റം വരേയും പോകുന്ന ജോർജ്
കുട്ടി എന്ന ആട്ടിൻ തോലിട്ട കൊടും ക്രിമിനലിന്റെ കഥ… Let’s countdown…..
ദൃശ്യം 3 The Confession Of Murder…….