പെണ്ണുങ്ങളിലെ ദൃശ്യം ❤

86

Đevika Binđhu Śuresh

പെണ്ണുങ്ങളിലെ ദൃശ്യം ❤

ദൃശ്യം സിനിമയിൽ ത്രിൽറിനു അപ്പുറം എന്നെ സ്പർശിച്ചത് ഒരു സംഭവം ഓരോ മനുഷ്യരിലും എങ്ങനെയാണ് ബാധിക്കുന്നത് എന്നതാണ്.. ഇമോഷണൽ ഡ്രാമ ഓരോരുത്തലിലും എങ്ങനെ ആണ് എന്നുള്ളതാണ്…. അത് വളരെ ഭംഗിയായി സിനിമയിൽ കാണിക്കുന്നുണ്ട്..ഏതൊരു പ്രശ്നവും കൂടുതൽ ബാധിക്കുക സ്ത്രീകളെ ആയിരിക്കും. അഞ്ജു എന്ന കഥാപാത്രം ആ സംഭവത്തിന്‌ ശേഷം അത്രയും ട്രാമറ്റിക് ആണ്… പല തവണ അവളെ ഒരു സൈക്കോളജിസ്റ്റിന്റെ അടുത്തോ അല്ലങ്കിൽ സൈക്കാട്രിസ്റ്റിന്റെ അടുത്തോ കൊണ്ടുപോകേണ്ടി വന്നേക്കാം.. അഞ്ജുവിന് മാത്രം അല്ല അനുവിന്റെ മനസിലും സംഭവങ്ങൾ ബാധിച്ചിട്ടുണ്ട്… ഒരു ആറാം ക്ലാസുകാരിയിൽ നിന്ന് പന്ത്രണ്ടാം ക്ലാസുകാരിയിലേക്ക് അവൾ എത്തുമ്പോഴും ആ ഓർമ്മകൾ അവരെ വേട്ടയാടുന്നുണ്ട്. അവളുടെ സുഹൃത്ത് ഷോർട് ഫിലിമിന്റെ ത്രെഡ് പറഞ്ഞപ്പോൾ അവൾ അതിൽ അവളെ തന്നെ കണ്ടതും അതുകൊണ്ട് തന്നെയാണ്…

എന്നാൽ ഇത് നിശബ്ദമായി ബാധിച്ച വ്യക്തിയാണ് റാണി എന്ന മീനയുടെ കഥാപാത്രം. ഒരു കുടുംബത്തിലെ പ്രശ്നത്തിൽ അമ്മമാരുടെ മനസിനാണ് ഏറ്റവും കൂടുതൽ പ്രഹരം ഏല്പിക്കാറ്. തന്റെ മനസിന്റെ പ്രശ്നങ്ങളും ആസ്വസ്തകളും അവർക്ക് ആരോടും തുറന്നു പറയാൻ ആകാതെ ഇരിക്കുന്ന അവസ്ഥയിൽ ആണ് സരിത കുറച്ചെങ്കിലും ആശ്വാസമായി അവരുടെ അടുത്തേക്ക് എത്തുന്നത്. ജോർജ്കുട്ടിയെ സംബന്ധിച്ചടത്തോളം അയാൾ നിലനില്പിന് വേണ്ടിയുള്ള ഓട്ടം ആയിരുന്നു. സിനിമയും കഥയും എന്നൊക്കെ പറഞ്ഞു വീട്ടിൽ നിന്ന് മാറി നിന്നപ്പോളും കുടുംബത്തെ എങ്ങനെ ചേർത്ത് നിർത്താം എന്നാണ് അയാൾ ചിന്തിച്ചത്. അത് ഫിസിക്കലി ആണ്.. ഇമോഷണലി അവരെ ചേർത്ത് നിർത്താൻ അയാൾക്ക്‌ കഴിഞ്ഞോ എന്ന് ചോദിച്ചാൽ ഇല്ല എന്ന് തന്നെ പറയേണ്ടി വരും.

ആ സംഭവത്തിന്‌ ശേഷം ആ കുടുംബത്തിലെ ബോണ്ടിങ്ങിൽ തന്നെ വ്യത്യാസം അനുഭവപ്പെട്ടതായി തോന്നിയിരുന്നു… ഒരുപക്ഷെ തുറന്നു സംസാരിക്കലുകളും ഇരുന്നു കേൾക്കുന്നതും അവർക്കിടയിൽ കുറഞ്ഞത് കൊണ്ടാവാം…റാണിയുടെ അമ്മ ദുബായിൽ പോയപ്പോൾ താൻ തനിച്ചായി എന്ന് അവർക്ക് തോന്നിയതും അത് കൊണ്ടാവാം..ഓരോ പ്രശ്നവും ഒരു പെൺകുട്ടിയിലും അവളെ സംരക്ഷിക്കുന്നവരിലും ബാധിക്കുക രണ്ടു തരത്തിൽ ആണ്. ജോർജുകുട്ടി നോക്കുമ്പോൾ റാണി നോർമൽ ആണ്…അയാൾ അവളെ തനിച്ചാക്കി പോകുന്നു… ഓരോ മഴയും ഓരോ ശബ്ദവും അവളിൽ ഏല്പിക്കുന്ന ട്രാമയെ അയാൾ ശ്രദ്ധിച്ചിരുന്നില്ല.. കുട്ടികൾക്ക് മാത്രം അല്ല റാണിക്കും തനിച്ചു കിടക്കാനും ഇരുട്ടിനേയും ഒക്കെ പേടിയായിരുന്നു.നമ്മുടെ മുന്നിൽ ഒക്കെ ആയി ഇരിക്കുന്നവർ,.ചിലപ്പോൾ അവരായിരിക്കും ഏറ്റവും കൂടുതൽ ഇമോഷണൽ പ്രശനങ്ങൾ നേരിടുന്നവർ…❤