മോഹൻലാലും മീനയും പ്രധാനവേഷങ്ങളിലഭിനയിച്ച ജിത്തു ജോസഫ് രചനയും സംവിധാനവും നിർവഹിച്ച് 2013-ൽ പുറത്തിറങ്ങിയ ഒരു മലയാളം ത്രില്ലർ ചലച്ചിത്രമാണ് ദൃശ്യം.ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻലാൽ ഒരു മലയോര കർഷകനായി പ്രത്യക്ഷപ്പെടുന്ന ഈ ചിത്രത്തിൽ മീനയാണ് അദ്ദേഹത്തിന്റെ ഭാര്യയായി അഭിനയിക്കുന്നത്. വിനു തോമസാണ് ചിത്രത്തിന്റെ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്നത്. അനിൽ ജോൺസൺ ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നു. സുജിത് വാസുദേവാണ് ഈ ചിത്രത്തിന്റെ ഛായാഗ്രാഹകൻ. തൊടുപുഴയിലും സമീപപ്രദേശങ്ങളിലുമായാണ് ദൃശ്യത്തിന്റെ ചിത്രീകരണം നടത്തിയിരിക്കുന്നത്.[3] ദൃശ്യം 150 ദിവസം പിന്നിട്ടു തിയറ്ററിൽ നിറഞ്ഞ് പ്രദർശിപ്പിച്ചു.
ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്നും,ലോക്ക് ഡൗണിനുശേഷം ഷൂട്ടിംഗ് ആരംഭിക്കാം എന്നും മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു. തുടർന്ന്, ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ‘ദൃശ്യം 2’ 2021 ഫെബ്രുവരി 19 ന് ആമസോൺ പ്രൈം വീഡിയോയിലൂടെ ഒ.ടി.ടി ആയി റിലീസ് ചെയ്തു.
ഇടുക്കി ജില്ലയിലെ രാജാക്കാട് കേബിൾ ടി.വി. സ്ഥാപനം നടത്തുകയാണ് ജോർജുകുട്ടി (മോഹൻലാൽ). ജോർജുകുട്ടി ഒരു സിനിമാ പ്രേമിയാണ്. അനാഥനായ ജോർജുകുട്ടിക്ക് താങ്ങും തണലും ഭാര്യ റാണിയും (മീന) മക്കളായ അഞ്ജുവും അനുവുമാണ് (അൻസിബ, എസ്തേർ). മൊബൈൽ ഫോൺ ഉപയോഗിക്കാത്ത, പത്രം വായിക്കാത്ത ജോർജുകുട്ടി ഏറ്റവും കൂടുതൽ സ്വാധീനിക്കുന്നത് ചലച്ചിത്രങ്ങളും അതിലെ ദൃശ്യങ്ങളുമാണ്. തങ്ങളുടെ കാര്യം മാത്രം നോക്കി ജീവിക്കുന്ന ഈ നാലംഗ കുടുംബം അസാധാരണമായൊരു പ്രതിസന്ധിയിൽ പെടുന്നു. ജോർജുകുട്ടിയുടെ കൗമാരക്കാരിയായ മകൾ അഞ്ജു ഒരു കൊലപാതകത്തിനുത്തരവാദിയാകുന്നു. കൊല്ലപ്പെടുന്നത് പോലീസ് ഐ.ജിയുടെ മകനും. ആ കുറ്റകൃത്യത്തിൽ നിന്ന് ഭാര്യയേയും മക്കളേയും രക്ഷപ്പെടുത്താൻ നാലാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ജോർജുകുട്ടി നടത്തുന്ന ബുദ്ധിപൂർവമായ നീക്കങ്ങളാണ് സിനിമയുടെ ഇതിവ്യത്തം.
മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ്
2013 ഡിസംബർ 19!!
കൃത്യം 9 വർഷങ്ങൾക് മുൻപ് മലയാള സിനിമയുടെ തലവര മാറ്റി എഴുതിയ ദിവസം!! ദൃശ്യം റിലീസ് ആയ ദിവസം !!
2013 ൽ “ലോക് പാൽ “മുതൽ “ഗീതാഞ്ജലി” വരെ മോഹൻലാൽ സിനിമകൾ തുടർ പരാജയങ്ങൾ നേരിട്ടു കൊണ്ടിരുന്ന സമയം.വലിയൊരു വിജയം ഉടനെ ഒന്നും സംഭവിക്കില്ല എന്ന് കരുതിയിരുന്ന സമയം!! ആ സമയത്താണ്” ദൃശ്യം” ട്രൈലെർ വരുന്നത്. ഒരു സാധാരണ കുടുംബ ചിത്രം എന്നതിൽ ഉപരി മറ്റൊന്നും കരുതിയിരുന്നില്ല. സിനിമയുടെ റിലീസ് ദിവസത്തിന്റെ തലേ ദിവസം സിനിമ യുടെ കഥ എന്ന പേരിൽ ചിലത് സോഷ്യൽ മീഡിയ യിൽ പ്രചരിച്ചിരുന്നു എന്നതിനപ്പുറം ഒരു ഹൈപ്പ് ഒന്നും ചിത്രത്തിനുണ്ടായിരുന്നില്ല.
ആദ്യ ദിനം വലിയൊരു ജനതിരക്ക് ഒന്നും ചിത്രത്തിനുണ്ടായിരുന്നില്ല . എന്നാൽ മാറ്റിനി, ഈവെനിംഗ് ഷോ കൾ കഴിഞ്ഞപ്പോൾ വമ്പൻ റിപ്പോർട്ട് കൾ വന്നു തുടങ്ങി. അതൊരു തീപ്പൊരി ആയിരുന്നു! ദിവസങ്ങൾക്കുള്ളിൽ അതൊരു കാട്ടു തീ ആയി മാറി… അവിടുന്നിങ്ങോട്ട് “ദൃശ്യം ” ചരിത്രമായി മാറി . റെക്കോർഡ് കൾ പലതും പഴങ്കഥ യായി മാറി. പുതിയ റെക്കോർഡ് കൾ എഴുതി ചേർത്തു. ഏതാണ്ട് 6 മാസ കാലത്തോളം കേരളത്തിലെ മിക്ക A, B, C ക്ലാസ്സ് സെന്റർ കളിൽ എല്ലാം ദൃശ്യം റെഗുലർ ഷോ മുതൽ, കുറഞ്ഞത് ഒരു ഷോ എങ്കിലും നില നിർത്തി പോന്നു. അന്നത്തെ ടിക്കറ്റ് റേറ്റ് വെച്ച് മലയാളത്തിലെ ആദ്യ അൻപതു കോടി ചിത്രമായി ദൃശ്യമായി മാറി..!
ഒരു സാധാരണ ഫാമിലി സിനിമയ്ക്ക് വേണ്ടുന്ന ആദ്യ പകുതി യും, അസാധാരണ അനുഭവം നൽകിയ രണ്ടാം പകുതിയും മാത്രമല്ല, അസാധ്യമായൊരു റിപീറ്റ് വാല്യൂ ഉള്ള ചിത്രം കൂടി ആണ് ദൃശ്യം.2013 ൽ ലോക സിനിമകൾ ഒന്നും അത്രയധികം കണ്ടു ശീലിച്ചിട്ടില്ലാത്ത മലയാളി audience ൽ നിന്നും ഇന്ന് എത്തുമ്പോൾ പോലും അതേ ത്രില്ലിംഗ് അനുഭവം സമ്മാനിക്കുന്നു എന്ന് പറയുമ്പോൾ തികച്ചും “കാലാതിവർത്തി യായ ക്ലാസ്സിക് ആണ് ദൃശ്യം ” എന്ന് തന്നെ നിസംശയം പറയാം!!
മോഷണമാണ്, കോപ്പി അടിയാണ് എന്നൊക്ക ഉള്ള വാദങ്ങൾ ഏതൊരു ചിത്രങ്ങളെ പോലെ ദൃശ്യവും നേരിട്ടിട്ടുണ്ട്. എന്നാൽ ചൈനീസ്, ഇൻഡോനീഷ്യൻ ഭാഷകളിൽ ഉൾപ്പെടെ ഏറ്റവും അധികം ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട ചിത്രമാണ് ദൃശ്യം എന്ന് പറയുമ്പോൾ തന്നെ അതിന്റെ universal acceptance ഉം, മൗലികത യും ബോധ്യമാവുന്നതാണ്. ഏതാണ്ട് 10 വർഷത്തിലധികം എടുത്തിട്ടാണ് “ദൃശ്യം” രൂപപ്പെടുത്തിയത് എന്നാണ് ജീത്തു ജോസഫ് അടുത്തൊരു ഇന്റർവ്യൂ വിൽ പറഞ്ഞത്. അയാൾ കണ്ട സിനിമകളും വായനയും ഒക്കെ അയാളുടെ സൃഷ്ടികളെ കൂടി സ്വാധീനിച്ചിരിക്കാം എന്നതിൽ അപ്പുറത്” ദൃശ്യം ” തികച്ചും unique ആയ, മലയാള സിനിമ ഉള്ള കാലത്തോളം അഭിമാനിക്കാൻ പോന്ന ഒരു സൃഷ്ടി യാണ്!!
***