ഒടുവിൽ ബോളിവുഡിനെ രക്ഷിക്കാൻ ദൃശ്യം തന്നെ വേണ്ടിവന്നു. ചിത്രം 200 കോടി ക്ലബ്ബിലേക്ക് കുതിക്കുകയാണ്. മലയാളത്തിൽ ഇറങ്ങിയ ദൃശ്യം സീരീസിന്റെ ഹിന്ദി റീമേക്കിൽ ആണ് അജയ് ദേവ്ഗൺ നായകനായി എത്തിയത്. ശ്രിയ ശരൺ , തബു, ഇഷിത ദത്ത, മൃണാള്‍ യാദവ്, രജത് കപൂര്‍, അക്ഷയ് ഖന്ന എന്നിവർ മറ്റു സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പുറത്തിറങ്ങി പതിനാറാം ദിവസം 176.38 കോടിയാണ് ദൃശ്യം 2 ഇന്ത്യയിൽ നിന്നുമാത്രം നേടിയിരിക്കുന്നത്. വെള്ളിയാഴ്ച 4.45 കോടിയും ശനിയാഴ്ച 8.45 കോടിയും ചിത്രം നേടിയിരുന്നു. ചിത്രം 200 കോടി ക്ലബ്ബിലേക്ക് കുതിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത് എന്നാണു ട്രേഡ് അനലിസ്റ്റ് ആയ തരൺ ആദർശ് പറയുന്നത്. ഈ ആഴ്ച തന്നെ 200 കോടി ക്ലബിൽ എത്തുമെന്നും അദ്ദേഹം പറയുന്നു.

ആകാശത്തിലെ മഹാറാണി” ബോയിങ് 747 തന്റെ അവസാന ഡെലിവറി നടത്തി നിർമ്മാണം നിർത്തുന്നു
” ആകാശത്തിലെ മഹാറാണി” ബോയിങ് 747 തന്റെ അവസാന ഡെലിവറി നടത്തി നിർമ്മാണം