നിങ്ങൾ ചൈൽഡ് സെക്സ് അബ്യുസിന് ഇര ആയിട്ടുണ്ടോ ?

57

Drisya Asha Das

നിങ്ങൾ ചൈൽഡ് സെക്സ് അബ്യുസിന് ഇര ആയിട്ടുണ്ടോ ? ഉള്ള് തുറന്ന് സംസാരിക്കുമ്പോൾ കണ്ണീർ മറച്ചു പിടിച്ച്, നിർവികാര്യമായി അത്തരം അനുഭവങ്ങൾ പങ്ക് വെച്ച ഇഷ്ടം പോലെ സുഹൃത്തുക്കൾ എനിക്കുണ്ട്. അതിൽ ആൺകുട്ടികളും പെൺകുട്ടികളും ഉണ്ട്.. അതിൽ ഭൂരിഭാഗം ആളുകളും വീട്ടിൽ നിന്ന് ഇരയാക്കപ്പെട്ടവരാണ്. പ്രതിസ്ഥാനത്തു വരുന്നവർ പലപ്പോഴും വിശ്വാസ്യരായ ബന്ധുക്കൾ തന്നെ ആയിരിക്കും.അല്ലെങ്കിൽ കുടുംബസുഹൃത്തുക്കൾ.ചിലപ്പോൾ അധ്യാപകർ. അതങ്ങനെ നീണ്ട് പോകും.

നാലോ അഞ്ചോ ഏഴോ എട്ടോ പത്തോ വയസ്സുള്ളപ്പോൾ മറ്റൊരു ഉദ്ദേശത്തോടെ ചേർത്ത് പിടിക്കുമ്പോൾ ഉമ്മ വെയ്ക്കുമ്പോൾ അതൊന്നും ഒരു തെറ്റായി തിരിച്ചറിഞ്ഞു മാറി നടക്കാൻ എത്രപേർക്ക് കഴിയും? എനിക്ക് കഴിഞ്ഞിട്ടില്ല.ഞാനടുത്തറിഞ്ഞ ആളുകളിൽ പലർക്കും കഴിഞ്ഞിട്ടില്ല.പിന്നീട് അതൊക്കെ തന്നെയും മറ്റൊരു ഉദ്ദേശത്തിൽ ആയിരുന്നു എന്ന് തിരിച്ചറിയുമ്പോൾ, വളരും തോറും അവരുടെ മനസ്സിനെ അത് എത്രമാത്രം ബാധിക്കുമെന്ന്‌ മറ്റാരേക്കാളും കൂടുതൽ എനിക്ക് മനസ്സിലാക്കാൻ പറ്റും.

അപ്പോൾ പിന്നെ ലൈംഗീക പീഡനത്തിന് ഇരയാക്കപ്പെട്ട ഒരു കുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കും ? ശാരീരികമായി ഉണ്ടാകുന്ന ബുദ്ധിമുട്ടുകളെക്കാൾ അവർക്കുണ്ടാകുന്ന മാനസികമായ ബുദ്ധിമുട്ട്. അതിനെ പറ്റി ചിന്തിച്ചിട്ടുണ്ടോ ? ഇതൊക്കെ ഇവിടെ പറയുന്നത്, ഇന്ന് വാർത്തകളിൽ നിറയുന്ന ആ ഒരു കുട്ടിയോട് അന്വേഷണവിഭാഗത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടായ സമീപനം കൊണ്ട് മാത്രമല്ല.മൊത്തം കുട്ടികളെ ഓർത്താണ്. കുട്ടികളോടുള്ള ലൈംഗീക അതിക്രമങ്ങൾ. ഇന്നും തുടരാൻ ഉള്ളതിന്റെ കാരണം നിഷ്കളങ്ക മാത്രമാണ്.

അവർ തുറന്ന് പറയില്ലെന്ന വിശ്വാസം.അത് 95% സത്യം ആയ കാര്യമാണ്. ഉള്ളിലേക്ക് ചൂഴ്ന്നു നോക്കുമ്പോ ഒരിക്കലെങ്കിലും ഹീന്യമായ അത്തരമൊരു സാഹചര്യത്തിൽ കൂടി കടന്ന് പോയ പലരും ഭയം കാരണം അത് തുറന്ന് പറഞ്ഞെന്ന് വരില്ല. അല്ലെങ്കിൽ അവർ അതിനെ കുറിച്ച് വേണ്ടത്ര ബോധവാൻമാർ ആയിട്ടുണ്ടാകില്ല. ഇനി അത് പുറം ലോകം അറിഞ്ഞാൽ. ആദ്യം മാധ്യമങ്ങൾ, പിന്നെ അന്വേഷണവിഭാഗം, സോഷ്യൽ മീഡിയ ഇവരുടെയൊക്കെ ചോദ്യങ്ങൾ, പരസ്പരം ഉള്ള പഴിചാരലുകൾ, ഹാഷ്ടാഗുകൾ, ഒടുക്കം നീതിക്ക് വേണ്ടി ഉള്ള കാലങ്ങളുടെ പോരാട്ടങ്ങൾ.അതിങ്ങനെ തുടർന്ന് കൊണ്ടിരിക്കുന്നു.. കുട്ടികൾ ഇനിയും സുരക്ഷിതരല്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കപ്പെടുന്നു.

NB:- ഇതൊരു ആവേശകമ്മിറ്റി പോസ്റ്റ്‌ ആയിട്ട് കാണരുത്. സമൂഹമധ്യത്തിൽ അല്ലെങ്കിലും ഉള്ളിന്റെ ഉള്ളിൽ ഇരയായി ജീവിക്കുന്ന ഒട്ടനവധി കുട്ടികൾ ഉണ്ട് നമുക്ക് ചുറ്റും. അവർക്കൊക്കെ നീതി കിട്ടണമെങ്കിൽ ഇന്ന് രാഷ്‌ടീയത്തിന്റെയും പണത്തിന്റെയും സ്വാധീനതിന്റെയും മതത്തിന്റെയുമെല്ലാം പിൻബലത്തിൽ കുട്ടികളെ ഇരയാകാൻ നടക്കുന്ന എല്ലാവരും ശിക്ഷിക്കപ്പെടണം.