ഹാറുകി മുറകാമിയുടെ Men Without Women എന്ന ചെറുകഥാ സമാഹാരത്തിൽ നിന്നുള്ള ചില കഥകളെ അടിസ്ഥാനമാക്കി, റുസുക്കെ ഹാമാഗുച്ചി സംവിധാനം ചെയ്ത്, 2021-ൽ പുറത്തിറങ്ങിയ ജാപ്പനീസ് ചിത്രമാണ് ഡ്രൈവ് മൈ കാർ.

Drive My Car (2021)

ജപ്പാനിലെ അറിയപ്പെടുന്ന നാടക നടനും, സംവിധായകനുമാണ് യുസുകി കാഫുക്കു. അയാളുടെ ഭാര്യയായ ഓത്തോ പ്രശസ്ത തിരകഥാകൃത്താണ്. വർഷങ്ങൾക്ക് മുന്നേ ന്യുമോണിയ ബാധിച്ച് മരണപ്പെട്ട തങ്ങളുടെ 4 വയസ്സുകാരിയായ മകളുടെ വേർപാടിൽ നിന്നും, അവരിരുവരും കരകയറിയിട്ടില്ല. ഒരു ദിവസം, ജോലിയിൽ നിന്നും മടങ്ങി വന്ന ശേഷം, പ്രധാനപ്പെട്ടൊരു കാര്യം ചർച്ച ചെയ്യാനുണ്ട് എന്നു പറഞ്ഞ് ഓത്തോ, കാഫുക്കുവിനെ യാത്രയയക്കുന്നു. രാത്രി മടങ്ങിയെത്തുന്ന കഫുകു കാണുന്നത്, മരിച്ചു കിടക്കുന്ന ഒട്ടോയെയാണ്.

ഓട്ടോയുടെ പെട്ടെന്നുണ്ടാകുന്ന മരണം കഫുകുയെ തളർത്തുന്നു, പലപ്പോഴും അയാൾ തന്റെ ഭാര്യയൊടൊപ്പമുണ്ടായിരുന്ന കാലത്തിലേക്ക് അഭിരമിക്കുന്നു, പലപ്പോഴും ഓർമ്മകളെ വീണ്ടെടുക്കാൻ ശ്രമിക്കുന്നു,

രണ്ടു വർഷങ്ങൾ കടന്നു പോയി. ആൻ്റൺ ചെഖോവിൻ്റെ “അങ്കിൾ വന്യ”യെ ആസ്പദമാക്കി നിർമ്മിക്കുന്ന ഒരു നാടകം സംവിധാനം ചെയ്യാൻ കാഫുക്കു ഹിരോഷിമയിലെത്തുന്നു. നാടകത്തിലേക്കായി അയാൾക്ക് അഭിനേതാക്കളെ തിരഞ്ഞെടുക്കേണ്ടതുണ്ട്. അവിടെ അയാളുടെ ഡ്രൈവറായി, അന്തർമുഖയായ ഒരു യുവതിയെ നിയമിക്കുന്നു. തൻ്റെ പ്രിയപ്പെട്ട കാർ, മറ്റൊരാൾ ഓടിക്കുന്നത് ഇഷ്ടമല്ലെങ്കിൽ കൂടി, അധികൃതരുടെ നിർബന്ധത്തിന് വഴങ്ങി കാഫുക്കു സമ്മതിക്കുന്നു. അവിടെ വെച്ചാണ് തൻ്റെ ഭാര്യയുടെ തിരക്കഥകളിൽ അഭിനയിച്ചിട്ടുള്ള തക്കാട്സുക്കിയെ അയാൾ കണ്ടുമുട്ടുന്നത്. തൻ്റെ ഭാര്യയെ കുറിച്ച്, അയാൾക്ക് പറയാനുള്ളത് എന്താണ്? ഡ്രൈവറായ യുവതിയുടെ വിചിത്രമായ പെരുമാറ്റത്തിനു പിന്നിലെ കാരണമെന്താണ്? അവളെ അലട്ടുന്ന പ്രശ്നങ്ങളെന്തൊക്കെയാണ്?

തനൊരു സിനിമയുടെ ഭാഗമാണെന്ന് പ്രേക്ഷകന് തോന്നുമ്പോഴാണ്, ഒരു സിനിമ പരിപൂർണ്ണമായി അയാൾക്ക് ആസ്വദിക്കാൻ കഴിയുന്നത്. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ചിത്രം, ഒരിടത്തു പോലും ഇഴഞ്ഞു നീങ്ങുന്നതായി പ്രേക്ഷകർക്ക് അനുഭവപ്പെടില്ല. മനോഹരമായ ഛായാഗ്രഹണ മികവിനാലും, നിശബ്ദതയെ കൃത്യമായി ഉപയോഗിക്കുന്നത് വഴിയും, അത്തരമൊരു അന്തരീക്ഷം സൃഷ്ടിക്കാൻ സംവിധായകന് കഴിഞ്ഞിട്ടുണ്ടെന്നു തന്നെ പറയാം.

മികച്ച നിരൂപക പ്രശംസ നേടിയ ഈ ചിത്രം പല അന്താരാഷ്ട്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും കാന്‍സ്‌ ചലച്ചിത്ര മേളയില്‍ പാം ഡി ഓറിന് മത്സരിച്ച് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം നേടുകയും ചെയ്തു. കൂടാതെ, മികച്ച ചിത്രം, സംവിധാനം, തിരക്കഥ (അവലംബിതം), അന്താരാഷ്ട്ര ചിത്രം എന്നീ വിഭാഗങ്ങളില്‍ ഓസ്കാർ നോമിനേഷനുകൾ ലഭിക്കുകയും, മികച്ച അന്താരാഷ്ട്ര ചിത്രത്തിനുള്ള പുരസ്കാരം നേടുകയും ചെയ്തു.

കഴിഞ്ഞ വർഷത്തെ മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള ഓസ്കർ പുരസ്കാരം ഡ്രൈവ് മൈ കാർ സ്വന്തമാക്കിയിരിക്കുകയാണ്. മികച്ച സിനിമയ്ക്ക് പുറമേ സംവിധാനം, അവലംബിത തിരക്കഥ എന്നീ വിഭാഗങ്ങളിലും ഈ ജാപ്പനീസ് ചിത്രത്തിന് നോമിനേഷൻ കിട്ടി. ഇത്തവണ ഓസ്കറിന് ഏറ്റവും കൂടുതൽ പറഞ്ഞു കേട്ട പേരുകളിൽ ഒന്ന് കൂടിയായിരുന്നു ഈ ചിത്രം. റൂസുകെ ഹമാഗുച്ചി ആണ് ചിത്രം സംവിധാനം ചെയ്തത്. ഹരുകി മുറുകാമി രചിച്ച ഡ്രൈവ് മൈ കാർ എന്ന ചെറുകഥ സമാഹാരത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ഈ ചെറുകഥാ സമാഹാരത്തിലെ മെൻ വിത്തൗട്ട് വുമെൻ, കിനോ, ഷഹറസാഡ് എന്നീ കഥകളാണ് ഡ്രൈവ് മൈ കാർ എന്ന സിനിമയ്ക്ക് പ്രമേയമായിരിക്കുന്നത്. കഴിഞ്ഞ വർഷത്തെ കാൻ ഫിലിം ഫെസ്റ്റിവലിലായിരുന്നു ചിത്രത്തിന്റെ ആദ്യ പ്രദർശനം നടന്നത്. പാം ഡി ഓർ അവാർഡിനായും ചിത്രം മത്സരിച്ചിരുന്നു. അതിൽ മികച്ച തിരക്കഥയ്ക്കടക്കം മൂന്ന് അവാർഡുകൾ ചിത്രം സ്വന്തമാക്കി. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ചിത്രം പ്രണയവും നഷ്ടവും ലൈംഗികതയും അതിജീവനവുമെല്ലാം സംസാരിക്കുന്നുണ്ട്. ഒരു റോഡ് മൂവിയായ ചിത്രത്തിലുട നീളം ചുവന്ന നിറത്തിലെ ഒരു സാബ് 900 ടർബോ കാറും കടന്നു വരുന്നുണ്ട്.

You May Also Like

തുർക്കി ഗവൺമെന്റിന്റെ ഭരണകൂട ഭീകരതയിൽ രക്തസാക്ഷിയായ ഹെലിൻ ബോലെക്ക്

ഹെലിൻ ബൊലക്കിന്റെ ചരമദിനം ആണ് ഇന്ന്…???????? ഡോ. ബിജു കല കലയ്ക്ക് വേണ്ടി മാത്രമുള്ളതല്ല .…

നവോദയയുടെ പുതിയ ബ്രഹ്‌മാണ്ഡ ചിത്രം വരുന്നു, ചേകോന്‍’

നവോദയയുടെ പുതിയ ബ്രഹ്‌മാണ്ഡ ചിത്രം വരുന്നു. വടക്കന്‍ പാട്ടിന്റെ വീര ചരിത്രവുമായി ‘ചേകോന്‍’ എന്ന ചിത്രം…

ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു എസ്‌ ദാസ് സംവിധാനം ചെയ്യുന്ന ‘ഗാർഡിയൻ ഏഞ്ചൽ’

” ഗാർഡിയൻ ഏഞ്ചൽ “ഫസ്റ്റ് ലുക്ക് പോസ്റ്റർ. ഭദ്ര ഗായത്രി പ്രൊഡക്ഷൻസിന്റെ ബാനറിൽ സർജന്റ് സാജു…

പൊന്നിയിൻ സെൽവന്റെ കൂടെ ഹിന്ദി വിക്രംവേദ പിടിച്ചു നിൽക്കുമോ ?

മണിരത്നം സംവിധാനം ചെയ്ത ‘പൊന്നിയിൻ സെല്‍വൻ’ ഇന്നലെ ലോകമെമ്പാടും റിലീസ് ചെയ്തിരുന്നു. ചിത്രം മികച്ച കളക്ഷനാണ്…