കേരള ലേണേഴ്സ് ടെസ്റ്റ് ചോദ്യങ്ങളും , ഉത്തരങ്ങളും

അറിവ് തേടുന്ന പാവം പ്രവാസി

1. ഡ്രൈവര്‍ രോഡിന്റെ ഏതുവശം ചേര്‍ന്ന് വാഹനം ഓടിക്കണം?
ഉ. ഇടത്

2. ഒരു രോഡില്‍ കൂടി ഓടിക്കൊണ്ടിരിക്കുന്ന വാഹനം ഇടതുവശത്തേക്കുള്ള റോഡിലേക്ക് തിരിഞ്ഞ് കേറേണ്ടത് എങ്ങനെ?
ഉ. വാഹനം ഓടിക്കൊണ്ടിരിക്കുന്ന റോഡിന്‍റെ ഇടതു വശം ചേര്‍ന്ന് സിഗ്നല്‍ കാണിച്ച് തിരിഞ്ഞ്, പ്രവേശിക്കുന്ന റോഡിന്‍റെ ഇടതുവശത്തേക്ക് കയറണം.

3. ഒരു റോഡില്‍ കൂടി ഓടിക്കൊണ്ടിരിക്കുന്ന വാഹനം വലതുവശത്തേക്കുള്ള റോഡിലേക്ക് തിരിഞ്ഞ് കേറേണ്ടത് എങ്ങനെ?
ഉ. വലതുവശത്തേക്ക് സിഗ്നല്‍ കാണിച്ച് റോഡിന്‍റെ മദ്ധ്യഭാഗത്തുകൂടി, പ്രവേശിക്കുന്ന റോഡിന്‍റെ ഇടതുവശത്തേക്ക് കയറണം.

4. കാല്‍ നട യാത്രക്കാർ സീബ്ര ക്രോസിങ്ങിലൂടെ റോഡ് മുറിച്ച് കടക്കാന്‍ ശ്രമിക്കുമ്പോള്‍ വാഹനം ഓടിച്ചെത്തുന്ന ഡ്രൈവര്‍ അനുവര്‍ത്തിക്കേണ്ട നിയമങ്ങള്‍ എന്തെല്ലാം ?
ഉ. വാഹനം നിര്‍ത്തി കാല്‍നടയാത്രക്കാര്‍ കടന്നുപോയ ശേഷം മുന്നോട്ട് പോവുക. മുന്‍ഗണന കാല്‍നടയാത്രക്കാര്‍ക്കാണ്.

5. റോഡിനു നടുവില്‍ തുടര്‍ച്ചയായി മഞ്ഞവര ഇട്ടിരിക്കുന്നതിന്‍റെ ഉദ്ദേശം എന്തെല്ലാം?
ഉ. മഞ്ഞവര തൊടാനോ മുറിച്ചു കടക്കാനോ പാടില്ല.

6. മുന്നില്‍ പോകുന്ന വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ എന്തെല്ലാം?
ഉ. മുന്നിലെ വാഹനത്തിന്‍റെ ഡ്രൈവറില്‍ നിന്നും സിഗ്നല്‍ കിട്ടിയ ശേഷം.

7. മുന്നില്‍ പോകുന്ന വാഹനത്തെ ഓവര്‍ടേക്ക് ചെയ്യാന്‍ പാടില്ലാത്ത സാഹചര്യങ്ങള്‍ എന്തെല്ലാം?
ഉ. ഇടുങ്ങിയ പാലം, വളവ്, തിരിവ്, ജംഗ്ഷന്‍, മുന്‍വശം കാണാന്‍ പാടില്ലാത്ത കയറ്റം, മറ്റു വാഹനം തന്‍റെ വാഹനത്തെ ഓവര്‍ടെക്ക് ചെയ്യാന്‍ തുടങ്ങികഴിഞ്ഞാല്‍ മുന്നിലെ വാഹനത്തില്‍ നിന്ന് സിഗ്നല്‍ കിട്ടിയില്ലെങ്കില്‍.

8. ഓവര്‍ ടേക്കിങ്ങ് നിരോധിച്ചിട്ടുള്ള സ്ഥലങ്ങള്‍?
ഉ. ഇടുങ്ങിയ പാലം, വളവ്, തിരിവ്, ജംഗ്ഷന്‍, മുന്‍വശം കാണാന്‍ പാടില്ലാത്ത കയറ്റം.

9. തന്റെ വാഹനത്തെ മറ്റൊരു വാഹനം ഓവര്‍ടേക്ക് ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ എന്തെല്ലാം?
ഉ. വേഗത കുറച്ച് ഇടത്തേയ്ക്ക് മാറ്റി സുഖമമായി കടന്നുപോവാന്‍ അനുവദിക്കണം,വേഗതകൂട്ടിയോ തടസ്സപ്പെടുത്താന്‍ പാടില്ല,

10. മുന്നില്‍ പോകുന്ന വാഹനത്തിന്‍റെ ഇടതുവശത്തുകൂടി ചെയ്യാവുന്നത് എപ്പോഴെല്ലാമാണ്?
ഉ. വലതുവശത്തേക്ക് തിരിയുന്ന വാഹനം സിഗ്നല്‍ കാണിച്ച് റോടിന്‍റെ മദ്ധ്യഭാഗത്ത് എത്തിയാല്‍, നിശ്ചിത ലൈനില്‍ കൂടി ഓടുന്ന ട്രാം, ട്രോളി, ട്രെയിലര്‍ തുടങ്ങിയവയുടെ ഇടതുവശത്തുകൂടി.

11. ഒരു വാഹനത്തിന്‍റെ ഡ്രൈവര്‍ എതിര്‍ ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങളെ ഏതു വശത്തുകൂടി കടന്നുപോകുവാന്‍ അനുവദിക്കണം?
ഉ. വലത്

12. ഒരു ജംഗ്ഷനില്‍ എത്തുമ്പോള്‍ ഡ്രൈവര്‍ അനുവര്‍ത്തിക്കേണ്ടത് എന്തെല്ലാം?
ഉ. വേഗത കുറയ്ക്കണം, പ്രധാന റോഡുകള്‍ കൂടിച്ചേരുമ്പോള്‍ വലതുവശത്തു നിന്ന് വരുന്ന വാഹനങ്ങളെ കടത്തിവിടണം, ശാഖാ റോഡില്‍ നിന്ന് പ്രധാന റോഡിലെ എല്ലാ വാഹനങ്ങളും കടന്നുപോയശേഷം.

13. ശാഖാ റോഡില്‍ നിന്ന് പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ ഡ്രൈവര്‍ പാലിക്കേണ്ട തത്ത്വങ്ങള്‍ എന്തെല്ലാം?
ഉ. ‍12 ലെ ഉത്തരം

14. നിങ്ങള്‍ ഓടിക്കുന്ന വാഹനം ഒരിടുങ്ങിയ പാലത്തെ സമീപിക്കുമ്പോള്‍ എതിര്‍ ദിശയില്‍ മറ്റൊരു വാഹനം പാലത്തിനടുത്ത് എത്തിയാല്‍ എങ്ങനെ കടന്നു പോകും?
ഉ. നിര്‍ത്തി എതിരെ വരുന്ന വാഹനം കടന്നു പോയശേഷം

15. U ടേണ്‍ തിരിയുവാന്‍ പാടില്ലാത്ത സാഹചര്യങ്ങള്‍ എന്തെല്ലാം?
ഉ. തിരക്കുള്ള റോഡുകള്‍ , നിരോധിച്ചിട്ടുള്ള സ്ഥലങ്ങള്‍.

16. U ടേണ്‍ തിരിയുവുന്ന സ്ഥലങ്ങള്‍ ഏതെല്ലാം?
ഉ. അനുവദിച്ചിട്ടുള്ള സ്ഥലങ്ങള്‍ , നിയന്ത്രണം ഏര്‍പ്പെടുത്താത്ത തിരക്കില്ലാത്തസ്ഥലത്ത്
17. U ടേണ്‍ തിരിയുമ്പോള്‍ പാലിക്കേണ്ട നിയമങ്ങള്‍ എന്തെല്ലാം?
ഉ. റിയര്‍വ്യു മിററില്‍ നോക്കി പിന്നില്‍ നിന്നും വാഹനം വരുന്നില്ലെന്ന് ഉറപ്പുവരുത്തി വലതു വശത്തേക്ക് സിഗ്നല്‍ നല്‍കി എതിര്‍ ദിശയില്‍ നിന്ന് വരുന്ന വാഹനങ്ങളെ തടസ്സപ്പെടുത്താതെ തിരിയുക.

18. U ടേണ്‍-ല്‍ കാണിക്കേണ്ട സിഗ്നല്‍ ഏത്?
ഉ.വലതുവശത്തേക്കുള്ള സിഗ്നല്‍

19. നിങ്ങള്‍ ഓടിക്കുന്ന വാഹനം, ട്രാഫിക്ക് പോലീസോ, സിഗ്നലോ ഇല്ലാത്ത രണ്ട് പ്രധാന റോഡുകള്‍ യോജിക്കുന്ന ജംഗ്ഷണില്‍ എത്തുമ്പോള്‍ ഏത് വാഹനങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കും?
ഉ. വലതുഭാഗത്തു നിന്നു വരുന്ന വാഹനത്തിന്.

20. ഒരു വാഹനത്തിന്‍റെ ഡ്രൈവര്‍ വണ്‍-വേ നിയന്ത്രണമുള്ള റോഡില്‍ പാലിക്കേണ്ട നിയമങ്ങള്‍ എന്തെല്ലാം?
ഉ. നിര്‍ദ്ദിഷ്ട ദിശയില്‍ മാത്രം ഓടിക്കുക, പുറകോട്ട് ഓടിക്കരുത്.

21.നിങ്ങളുടെ വാഹനം ഒരു ട്രാഫിക്ക് ഐലന്‍റിനെ സമീപിക്കുമ്പോള്‍ മഞ്ഞ ലൈറ്റ് തെളിയുകയും, കെടുകയും ചെയ്തുകൊണ്ടിരുന്നല്‍ എങ്ങനെ കിടന്നു പോകനം?
ഉ. വാഹനം നിര്‍ത്തി അപകട സാധ്യത ഇല്ലെന്ന് ഉറപ്പുവരുത്തിയതിന് ശേഷം കടന്നുപോകണം

22.നിങ്ങള്‍ ഓടിക്കുന്ന വാഹനം ഒരപകടത്തില്‍പ്പെട്ട് ആര്‍ക്കെങ്കിലും പരുക്ക് പറ്റിയാല്‍ നിങ്ങള്‍ എന്താണ് ചെയ്യേണ്ടത്?
ഉ. വൈദ്യസഹായം ഏര്‍പ്പെടുത്തണം, അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ 24 മണിക്കുറിനുള്ളില്‍ വിവരം അറിയിക്കണം.

23. മലമ്പാതകളില്‍ ഇറക്കമിറങ്ങി വരുന്ന വാഹനം ഏതുഗിയറില്‍ ഇറങ്ങിവരണം?
ഉ. അതേ കയറ്റം ഏതുഗിയറില്‍ വാഹനം കയറുമോ അതേ ഗിയറില്‍.

24. മലംപാതകളില്‍ ഇറക്കമിറങ്ങി വരുന്ന വാഹനം കയറ്റം കയറി വരുന്ന വാഹങ്ങളോട് ഏതു സമീപനമാണു കൈക്കൊള്ളേണ്ടത്?
ഉ: കയറ്റം കയറി വരുന്ന വാഹനങ്ങള്‍ക്ക് മുന്‍ഗണന നല്‍കണം .

25. വാഹനം ഓടിക്കുന്ന ഡ്രൈവര്‍ കൈകൊണ്ട് കാണിക്കേണ്ട സിഗ്നലുകള്‍ എത്ര?
ഉ: അഞ്ച് – ഇടത്തോട്ടും വലത്തോട്ടും തിരിയാന്‍, ഓവര്‍ടേക്കു ചെയ്യാന്‍,
അനുവാദം കൊടുക്കാന്‍, വേഗത കുറയ്ക്കുമ്പോള്‍, വാഹനം നിര്‍ത്തുമ്പോള്‍.

26. വാഹനം ഓടിക്കുന്ന ഡ്രൈവര്‍ ഇടത്തോട്ട് തിരിയുന്നതിനു കൈകൊണ്ട്
കാണിക്കേണ്ട സിഗ്നല്‍ എങ്ങനെ?
ഉ: വലതു കൈ വെളിയില്‍ നേരെ നീട്ടി ഇടതുവശത്തേക്ക് കറക്കണം.

27. വലത്തോട്ട് തിരിയുന്നതിന് കാണിക്കേണ്ട സിഗ്നല്‍ എങ്ങനെ?
ഉ: വലതു കൈപ്പത്തി നിവര്‍ത്തി കൈ പുറത്തു കാണിക്കണം.

28. വേഗത കുറയ്കുമ്പോള് കാണികെണ്ട സിഗ്നല് എങ്ങനെ?
ഉ. വലതുകൈ പുറത്തു നീട്ടി കൈപത്തി കമഴ്ത്തി, പിന്നില് വരുന്ന ഡ്രൈവര്കൂ കാണാന് കഴിയും വിധം പലതവണ ഉയര്ത്തുകയും താഴ്ത്തുകയും ചെയണം.

29. നിര്‍ത്തുമ്പോല്‍ കനികേണ്ട സിഗ്നല്‍ എങ്ങനെ?
ഉ. വലതുകൈ നീതി കൈമുട്ടുവരെയുള്ള ഭാഗം മുകളിലെക് ഉയത്തി കാട്ടണം.

30. ഓവര്‍ടേക്ക് ചെയാന്‍ അനുവദികുന്ന സിഗ്നല്‍ എങ്ങനെ?
ഉ. വലതുകൈനീട്ടി അര്‍ധ വൃത്താകൃതിയില്‍ മുമ്പോട്ടും പുറകോട്ടും ചലിപ്പികണം.

31. വാഹനത്തിന്‍റെ ഇലക്ട്രിക് ലൈറ്റുകൊണ്ട് കണികന്‍ കഴിയാത്ത സിഗ്നലുകള്‍ ഏവ?
ഉ. വേഗത കുറയ്കുന്നു, നിര്‍ത്തുന്നു, ഓവര്‍ടേക്ക് ചെയാന്‍ അനുവാദം നല്‍കുന്നു.

32. ഇരുചക്ര വാഹനം ഓടികുന്ന ഡ്രൈവര്‍ സിഗ്നല്‍ കാണികേണ്ടത് ഏത് കൈകൊണ്ടാണ്?
ഉ. വലതു കൈകൊണ്ട്.

33. രാത്രിയില്‍ എതിരെ വാഹനം വരുമ്പോള്‍ കൈകോളേണ്ട നടപടി എന്ത്?
ഉ. ഹെഡ് ലൈറ്റ് ഡിം ചെയുക.

34. രാത്രിയില്‍ എതിരെ വാഹനം വരുമ്പോള്‍ ഡിം ചെയുന്ന ഹെഡ് ലൈറ്റ് എപ്പോഴാണ് ബ്രൈറ്റ് ആകേണ്ടത്?
ഉ. എതിരെ വന്ന വാഹനം കടന്നുപോയ ശേഷം.

35. രാത്രിയില്‍ ബ്രൈറ്റ് ലൈറ്റ് (ഹൈ-ബീം) ഉപയോഗികാന്‍ പാടിലാത്ത സ്ഥലങ്ങള്‍ ഏത്?
ഉ.നഗരങ്ങള്‍,മുന്നിസിപ്പാലിറ്റികള്‍, തെരുവുവിളക്കുകള്‍ ഉള്ള സ്ഥലങ്ങള്‍.

36. കാവല്‍കാരനും, ഗെയ്റ്റുംഇല്ലാത്ത ലെവല്‍ ക്രോസ്സിങ്ങില്‍ ഡ്രൈവര്‍ സ്വീകരികേണ്ട മുൻരുതലുകള്‍ ഏതെല്ലാം?
ഉ. വാഹനം നിര്‍ത്തി പുറത്തിറങ്ങി ട്രയിന്‍ വരുന്നി ലെങ്കില്‍ അദ്ദേഹം ട്രാക്കിനു സമീപം ചെന്നുനിന്ന് സിഗ്നല്‍ കണികണം.

37. മുമ്പില്‍ സ്കൂള്‍ ഉണ്ടെന്നുള്ള ട്രാഫിക് ചിന്നം കാണുമ്പോള്‍ ഡ്രൈവര്‍ എന്തുചെയണം?
ഉ. വേഗത കുറയ്കണം, അപകടമുണ്ടാവിലേന്നു ഉറപ്പു വരുത്തണം.

38. മുമ്പില്‍ തെന്നുന്ന റോഡ് ഉണ്ടെന്ന ട്രാഫിക് ചിനം കാണുമ്പോള്‍ ഡ്രൈവര്‍ എങ്ങനെ വാഹനം ഓടികണം?
ഉ.വേഗത കുറയ്ക്കണം ബ്രേക് ചെയുന്നത് ഒഴിവാകണം.

39.കാല്‍നടയാത്രക്കാര്‍ റോഡ്ന്റെ ഏതു വശത്തുകൂടിയാണ് നടകേണ്ടത്?
ഉ. വലത്

40. റോഡില്‍ മുന്‍ഗണന നല്കേണ്ട വാഹനങ്ങള്‍ ഏതെലാം?
ഉ. ആംബുലെന്‍സ്, ഫയര്‍ എന്‍ജിന്‍

41. ഫോണ്‍ മുഴക്കുവാന്‍ പാടിലാത്ത സ്ഥലങ്ങള്‍ ഏതെലാം?
ഉ. കോടതി, ആശുപത്രി എന്നിവയ്കു സമീപം, നിരോ ധിച്ചിട്ടുള മറ്റിടങ്ങള്‍

42. നിരോധിച്ചിട്ടുള ഒരു തരം ഫോണ്‍ ഏത്?
ഉ. എയര്‍ ഫോണ്‍

43. വാഹനം പാർക്ക് ചെയ്യാൻ പാടില്ലാത്ത സ്ഥ സ്ഥലങ്ങള്‍ ഏതെലാം?
ഉ. ജംഗ്ഷന്‍, വളവ്, മലമുകളില്‍, പാലം, ഫൂട്പാത്ത്, കാല്‍നട യാത്രകാര്‍ ക്രോസ്സ് ചെയുന്നിടത്ത്, ട്രാഫിക് ലൈറ്റിനടുത്ത്,പ്രധാനരോടുകള്‍, തിരക്കുള്ള റോഡുകള്‍, പാര്‍കു ചെയ്തിരികുന്ന വാഹനത്തിനെതിരെ, തുടര്‍ച്ചയായി വെള്ളവര ഇട്ട സ്ഥലം,
ഇടവിട്ട് വെള്ളവര ഇട്ട സ്ഥലം,
ബസ് സ്ടോപ്പിനടുത്ത്,സ്കൂള്‍,
ആശുപത്രി എന്നിവയുടെ പ്രവേശന കവാടത്തിനടുത്ത്,
ട്രാഫിക് ചിഹ്നങ്ങള്‍, ഫയര്‍ എന്‍ജിന് ഉപയോഗികാനുള്ള പൈപ്പ് എന്നിവ മറയ്കും വിധം.
(എവിടെ ആയാലും മറ്റുള്ളവര്‍ക്ക് അപകടമോ, അസൌകര്യമോ ഉണ്ടാവുന്ന വിധത്തില്‍ പാര്‍ക്കു ച്ചെയാന്ന് പാടില്ല.)

44. ഫുട്ട്പാത്തില്‍ക്കൂടെ വാഹനമോടിക്കാവുന്നത് എപ്പോഴേലാം?
ഉ. യൂണിഫോമിലുള്ള പോലീസുകാരനോ, ട്രാഫിക് നിയത്രികുന്നവരോ അവ്യശപ്പെട്ടാല്‍ മാത്രം.

45. സ്റ്റോപ്പ് ലൈന്‍ വരച്ച് “STOP” എന്നെഴുതുന്ന സ്ഥലങ്ങള്‍ ഏവ?
ഉ. ജംഗ്ഷന്‍, സിഗ്നല്‍, കാല്‍നടയാത്രകാരുള്ള സീബ്രക്രോസിംഗ്.

46. മോട്ടോര്‍ സൈക്കിള്‍ ഓടികാനനുവദിച്ചിട്ടുള്ള പരമാവതി വേഗത?
ഉ.മണിക്കൂറില്‍ 50 കിലോമീറ്റര്‍.

47. സ്വകാര്യ മോട്ടോര്‍കാറുകള്‍ക്ക് കേരളത്തിലെ നിരത്തുകളില്‍ അനുവദിച്ചിട്ടുള്ള പരമാവതി വേഗത?
ഉ. 70 കിലോമീറ്റര്‍

48.ഓട്ടോറിക്ഷയ്ക്ക് അനുവദിച്ചിട്ടുള്ള പരമാവതി വേഗത?
ഉ. 40 കിലോമീറ്റര്‍.

49. മീഡിയം/ഹെവി പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള പരമാവതി വേഗത?
ഉ. 60 കിലോമീറ്റര്‍

50. മീഡിയം/ഹെവി ചരക്കുവാഹനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള പരമാവതി വേഗത?
ഉ. 60 കിലോമീറ്റര്‍.

51. ഒരു ഡ്രൈവിങ് ലൈസന്‍സ് ലഭികുന്നതിനുള്ള കുറഞ്ഞ പ്രായം?
ഉ. അബതു സി.സി. യില്‍ താഴെയുള്ള ഇരുചക്രവാഹനങ്ങള്‍ക്ക് 16 വയസ്സ്, മറ്റുളവയക്ക് 18 വയസ്സ്.

52. പതിനെട്ട് വയസ് തികയാത്ത ഒരാള്‍ക്ക് ലഭികാവുന്ന ലൈസന്‍സ് ഉപയോഗിച്ച് ഓടികാവുന്ന വാഹനങ്ങള്‍ ഏത്?
ഉ. അബതു സി.സി. യില്‍ താഴെയുള്ള വാഹനങ്ങള്‍

53. ഒരു വാഹനത്തില്‍ കയറ്റാവുന്ന പരമാവതി ആളുകളുടെ എണ്ണം രേഗപ്പെടുത്തിയിട്ടുള്ള രേഖകള്‍ ഏതെലാം?
ഉ. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ്.

54. ഒരു ചരക്കു വാഹനത്തില്‍ കയറ്റാവുന്ന ഭാരം രേഖപ്പെടുത്തിയിരികുന്ന രേഖകള്‍ ഏതെലാം?
ഉ. രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, പെര്‍മിറ്റ്.

55. ഒരു ട്രാക് ടറില്‍ കയറ്റാവുന്ന ആളുകളുടെ എണ്ണം?
ഉ. ഡ്രൈവര്‍ മാത്രം.

56. ഒരു ലോറിയില്‍ ചരക്കു കയറ്റുമ്പോള്‍ തറനിരപ്പില്‍ നിന്നു ചരക്കിന്‍റെ മുകളില്‍വരെ അനുവദിച്ചിരികുന്ന പരമാവതി ഉയരം എത്ര?
ഉ. 3.8 മീറ്റര്‍.

57. വാഹനത്തില്‍ ചരക്കു കയറ്റുമ്പോള്‍ പാലിച്ചിരികേണ്ട നിബന്ധനകള്‍ ഏതെലാം?
ഉ. അമിതഭാരം പാടില്ല, നബര്‍ പ്ലേറ്റ്, പാര്‍ക്ക് ലൈറ്റ് തുടങ്ങിയവ മറയണ്‍ പാടില്ല, ട്രാഫിക് ശല്യമുണ്ടാകും വിധം
സാധനങ്ങള്‍ കയറ്റാന്‍ പാടില്ല, പുറകിലേക്കും, വശങ്ങളിലേക്കും തള്ളി നില്‍ക്കരുത്, നന്നായി പായ്ക്ക് ചെയ്തിരികണം.

58. ഒരു വാഹനത്തിന്‍റെ രേഖകള്‍ പരിശോതിക്കാന്‍ അധികാരമുള്ള ഉദ്യോഗസ്ഥര്‍ ആരെലാം?
ഉ. എ.എം.വി.ഐ. മുതല്‍ മുഖളിലേക്ക്, എസ്. ഐ. മുതല്‍ മുഖളിലേക്ക്.

📌കടപ്പാട്: കേരള മോട്ടോർ വാഹന വകുപ്പ്

You May Also Like

വിമാനത്തിൽ ജനിച്ചാൽ കുഞ്ഞിന് ഏത് രാജ്യത്തെ പൗരത്വം ലഭിക്കും?

ജന്മം കൊണ്ടുതന്നെ മാതാപിതാക്കളുടെ മാതൃരാജ്യത്തെ പൗരന്മാരാണ് ലോകത്തെ ഭൂരിഭാഗം മനുഷ്യരും. അതേസമയം വിമാനത്തില്‍ പറക്കുന്നതിനിടെയാണ് കുട്ടി ജനിക്കുന്നതെങ്കില്‍ ഏതു രാജ്യത്തെ പൗരത്വമാണ് ആ കുഞ്ഞിന് ലഭിക്കുക എന്ന് പലർക്കും സംശയം കാണും.

46000 വർഷമായി മഞ്ഞിൽ സമാധിയിൽ ഇരിക്കുന്ന പുഴുവിനെ പുനര്ജീവിപ്പിച്ചു ശാസ്ത്രജ്ഞർ

46000 വർഷമായി മഞ്ഞിൽ സമാധിയിൽ ഇരിക്കുന്ന പുഴുവിനെ പുനര്ജീവിപ്പിച്ചു ശാസ്ത്രജ്ഞർ Anoop Nair  ശിലാ യുഗത്തിൽ…

വിരുതന്മാരാണ് കിംഗ് ഫിഷ് അഥവാ ഒപാ മത്സ്യങ്ങള്‍

അറിവ് തേടുന്ന പാവം പ്രവാസി ആഴക്കടലില്‍ കാണപ്പെടുന്ന 3.5 അടി നീളമുള്ള മൂണ്‍ ഫിഷ് എന്നറിയപ്പെടുന്ന…

ചരിത്രത്തിൽ ഏറെ പ്രാധാന്യമുണ്ട് ഈ സോപ്പിന്, അത് ലോക മഹായുദ്ധവുമായി ബന്ധപ്പെട്ടതാണ്

എഴുതിയത് : Umer Kutty കടപ്പാട് : ചരിത്രാന്വേഷികൾ യൂണിലിവർ എന്ന ബ്രിട്ടീഷ് കമ്പനിയുട സോപ്പാണ്…