പൊട്ടിത്തെറിക്കുന്ന അഗ്നിപർവ്വതത്തിന്റെ തൊട്ടടുത്ത്, ഭീകര വീഡിയോ !

54

സ്ഫോടനം നടക്കുമ്പോൾ അഗ്നിപർവ്വതത്തിന്റെ വീഡിയോ എടുക്കുക എന്നത് അത്ര എളുപ്പമല്ല. ഡ്രോൺ ക്യാമറകൾ വന്നതോടെ അതും സാധിക്കുന്ന അവസ്ഥയായി. മനുഷ്യർക്ക് ആപത്തുസംഭവിക്കാതെ മരണമുഖങ്ങളിൽ പോലും ദൃശ്യങ്ങൾ പകർത്താമെന്നായിട്ടുണ്ട്. അഗ്നിപർവതം പൊട്ടിത്തെറിക്കുന്ന അത്തരമൊരു വിഡിയോ ഇപ്പോൾ ഡ്രോൺ ക്യാമറകൾ പകർത്തിയിരിക്കുന്നു . സമൂഹ മാധ്യമങ്ങളിൽ ട്രന്റിങ്ങാണ് വീഡിയോ. ഐസ്‌ലാൻഡിലെ ഫാഗ്രഡൽ‌സ്ജാൽ അഗ്നിപർവതത്തിന്റെ ദൃശ്യങ്ങളാണ് ഡ്രോൺ ക്യാമറകൾ പകർത്തിയത്. തിളച്ചുമറിയുന്ന ലാവ പുറത്തേക്ക് ഒഴുകുന്നത് വളരെ അടുത്തുനിന്നാണ് ഡ്രോൺ ക്യാമറ പകർത്തിയിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് ഐസ്‌ലാൻഡിന്റെ തലസ്ഥാനമായ റെയ്ജാവിക്കിന് സമീപമുള്ള അഗ്നിപർവതം പൊട്ടിത്തെറിച്ചത്.യുട്യൂബർ കൂടിയായ ജോർജൻ സ്റ്റെയ്ൻബെക്ക് ആണ് ഡ്രോൺ ഉപയോഗിച്ച് അഗ്നിപർവത്തിന്റെ അടുത്തു വരെ പോയി ദൃശ്യങ്ങൾ പകർത്തിയത്. പൊട്ടിത്തെറിക്കുന്ന ലാവ ക്യാമറയ്ക്ക് സമീപത്തേക്ക് വരുന്നത് വരെ ദൃശ്യങ്ങളിൽ കാണാം.