എന്താണ് ഡ്രോപ്പ്-ഇന്‍ പിച്ച് ?

അറിവ് തേടുന്ന പാവം പ്രവാസി

ട്വന്‍റി 20 ലോകകപ്പിനെ തുടർന്ന് ഏറ്റവും കൂടുതല്‍ ചർച്ച ചെയ്യപ്പെടുന്ന പദമാണ് ഡ്രോപ്പ്-ഇന്‍ പിച്ച്. ഐപിഎല്ലിലെ പോലെ ബാറ്റിങ് വിസ്ഫോടനങ്ങള്‍ ലോകകപ്പില്‍ കാണാന്‍ കഴിയുന്നില്ല. ബാറ്റർമാരെ വെള്ളം കുടിപ്പിക്കുന്ന, ബൗളർമാർക്ക് അനുകൂല മാകുന്ന പിച്ചുകളാണ് ഇവ. സ്ഥിരത പുലർത്താത്ത ഇത്തരം പിച്ചുകളുടെ പേരില്‍ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. സ്ഥിരമായി ക്രിക്കറ്റ് മത്സരങ്ങൾ ഇല്ലാത്ത സ്റ്റേഡിയങ്ങൾക്ക് വേണ്ടിയാണ് ഡ്രോപ്പ്-ഇന്‍ പിച്ച് ഉപയോഗിക്കുന്നത്.

പേര് സൂചിപ്പിക്കുന്നത് പോലെ മറ്റൊരു സ്ഥലത്ത് നിർമിച്ച് പരിപാലിച്ച് കൊണ്ടുവന്ന് ക്രെയിൻ ഉപയോഗിച്ച് സ്ഥാപിക്കുന്നതാണ് ഡ്രോപ്പ്-ഇന്‍ പിച്ചുകൾ. മത്സര ശേഷം മൈതാനത്ത് നിന്ന് പിച്ച് അതേ പോലെ നീക്കം ചെയ്യാം എന്നതാണ് ഇത്തരം പിച്ചുകളുടെ പ്രത്യേകത. ക്രിക്കറ്റിന് പുറമെ മറ്റ് മത്സരങ്ങ ൾക്ക് കൂടി മൈതാനം ഉപയോഗിക്കാൻ വേണ്ടിയാണ് ഇത്തരം പിച്ചുകൾ ഉപയോഗി ക്കുന്നത്. പിച്ചുകളുടെ സ്വഭാവം മുൻകൂട്ടി പ്രവചിക്കാൻ കഴിയുന്നില്ല എന്നതാണ് ഇവയുടെ ഏറ്റവും വലിയ പ്രശ്നം.

അപ്രതീക്ഷിത ബൗൺസും , സ്വിങ്ങും ബാറ്റർമാ രെ ചെറുതായല്ല കുഴപ്പത്തിലാക്കുന്നത്. എന്നാൽ പഴകും തോറും ഡ്രോപ്പ്-ഇന്‍ പിച്ചുക ളുടെ സ്വഭാവം മാറും. പരിശീലന മത്സര ങ്ങളോ , ആഭ്യന്തര മത്സരങ്ങളോ കൂടുതൽ നടത്താൻ പറ്റാത്തതും പിച്ചിനെ അപകടകാരിയാക്കി മാറ്റും.റഗ്ബിയും , ഹോക്കിയുമൊക്കെ കളിക്കു ന്നതിനായി ഓസ്ട്രേലിയയിലും ന്യൂസിലൻഡി ലുമാണ് ഡ്രോപ്പ്-ഇന്‍ പിച്ചുകൾ കൂടുതലായും ഉപയോഗിക്കുന്നത്.

ഓസ്ട്രേലിയയിൽ ആണ് ഡ്രോപ്പ്-ഇന്‍ പിച്ചുക ളുടെ പിറവി. 1970കളുടെ അവസാനം വെസ്റ്റേ ൺ ഓസ്‌ട്രേലിയ ക്രിക്കറ്റ് അസോസിയേഷൻ ക്രിക്കറ്റിന് ഉപയോഗിക്കാത്ത ഗ്രൗണ്ടുകൾ വാടകയ്ക്ക് എടുക്കുകയും അവിടെ മത്സരം നടത്താൻ ഡ്രോപ്പ്-ഇന്‍ പിച്ചുകൾ നിർമ്മിക്കു കയും ആയിരുന്നു ചെയ്തിരുന്നത്.മള്‍ട്ടി പര്‍പ്പസ് സ്‌റ്റേഡിയങ്ങളില്‍ ഉപയോഗിക്കാ നാണ് ഇത്തരം പിച്ചുകള്‍ നിര്‍മ്മിച്ചത്. ഡ്രോപ് ഇന്‍ പിച്ചുകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന അച്ചാണ് പിച്ച് ട്രേ .സ്റ്റീലില്‍ നിര്‍മ്മിക്കുന്ന ഇത്തരം ട്രേകള്‍ 24 മീറ്റര്‍ നീളവും , 3 മീറ്റര്‍ വീതിയും , 200 മില്ലിമീറ്റര്‍ ആഴവുമുണ്ടാകും. 30 ടണ്ണാണ് ഇത്തരം ട്രേകളുടെ ഭാരം. ഏതാണ്ട് ഇതേ നീളത്തിലും , വീതിയിലും കനത്തിലുമാണ് സ്വഭാവിക പിച്ചുകളും നിര്‍മ്മിക്കുന്നത്.

കാലാവസ്ഥയും പിച്ചിന്റെ സ്വഭാവത്തെ സ്വാധീനിക്കുന്ന മറ്റൊരു ഘടകമാണ്.അന്തരീക്ഷ താപനില കൂടുതലായാൽ പിച്ച് പ്രതീക്ഷിച്ചതിലധികം വരണ്ടു പോകും. വിള്ളൽ വീഴില്ല .സാധാരണ ഗതിയിൽ പിച്ചുകൾ വരണ്ടു തുടങ്ങിയാൽ വിള്ളൽവീഴുകയാണ് പതിവ്. എന്നാൽ ആർട്ടിഫിഷ്യലായി നിർമിച്ചെടുക്കുന്ന ഡ്രോപ് ഇൻ പിച്ചുകൾക്കു വിള്ളൽ സംഭവി ക്കില്ല. പകരം ഇവ കൂടുതൽ ഉറച്ച് പാറപോലെ യാകും. അപ്രതീക്ഷിത ബൗൺസിനുള്ള കാരണങ്ങളി‍ൽ പ്രധാനം ഇതാണ്. മണ്ണിലെ മാറ്റം മറ്റൊരു ഘടകമാണ്. സാധാരണയായി കറുത്ത മണ്ണും , കളിമണ്ണും ഉപയോഗിച്ച് നിർമിക്കുന്ന പിച്ച് മറ്റുള്ള മണ്ണുമായി ഇഴകിച്ചേരാൻ സമയമെടുക്കും.

പിച്ച് സ്വാഭാവികത കൈവരിക്കാൻ കുറഞ്ഞത് 5 മാസമെങ്കിലും എടുക്കുമെന്നാണ് കണക്ക്. ഇതും പിച്ചിന്റെ ഗുണനിലവാരം കുറയാൻ കാരണമാകാറുണ്ട്. ക്രിക്കറ്റ് പിച്ചുകൾ പരിപാലിച്ച് മുൻപരിചയമില്ലാത്ത സ്റ്റേഡിയം അധികൃതരുടെ വീഴ്ചയും പിച്ചിന്റെ ഗുണനില വാരത്തകർച്ചയ്ക്കു കാരണമാകാറുണ്ട്.
ആദ്യമായി ഡ്രോപ് ഇൻ പിച്ചുകൾ ഉപയോഗി ച്ചപ്പോൾ വേഗക്കുറവും , അപ്രതീക്ഷിത ബൗൺസും ബാറ്റർമാരെ ബുദ്ധിമുട്ടിച്ചിരുന്നു. ഏകദേശം ഒരു വർഷത്തോളം ഇതു നീണ്ടു നിന്നു. എന്നാൽ പിന്നീടങ്ങോട്ട് പിച്ചുകൾ സ്വാഭാവികത കൈവരിക്കുകയും ബാറ്റിങ്ങിന് അനുകൂലമായ ഫ്ലാറ്റ് ട്രാക്കുകളായി മാറുകയും ചെയ്തു. അതിനാൽ ഒരു വർഷം മുൻപെങ്കിലും ഡ്രോപ് ഇൻ പിച്ചുകൾ സ്ഥാപിക്കേണ്ടിയിരുന്നു.

You May Also Like

ശരിക്കും എന്താണ് പോളണ്ടിൽ സംഭവിച്ചത് ?

അറിവ് തേടുന്ന പാവം പ്രവാസി “പോളണ്ടിനെ പറ്റി ഒരു അക്ഷരം മിണ്ടരുത് ” എന്ന് ഇന്ത്യയിലെ…

മാവിന്റെ തളിരിലകള്‍ക്കു ചുവപ്പ് നിറമാണെങ്കിലും ക്രമേണ അത് പച്ചനിറം ആകുന്നതു എന്തുകൊണ്ട് എന്നറിയാമോ ?

മാവ് ഒരു നിത്യഹരിതവനവൃക്ഷം ആണ്. നിത്യഹരിതവനങ്ങളിലെ മരങ്ങള്‍ തലപ്പുകള്‍ പരത്തി മേൽതട്ടുകള്‍ ഉണ്ടാക്കുന്നവയാണ്. ഇത്തരം മേൽതട്ടുകള്‍ താഴെ വളരുന്ന മറ്റ് മരങ്ങള്‍ക്ക് വളരെകുറച്ച് പ്രകാശം മാത്രമേ ലഭ്യമാക്കുകയുള്ളൂ.

അമേരിക്കയിലെ ഗൂഗിളിന്റെ ആസ്ഥാനത്ത് സ്റ്റാൻ എന്ന ദിനോസറിന്റെ ശില്പം വച്ചിരിക്കുന്നത് എന്തിനാണ് ?

അമേരിക്കയിലെ ഗൂഗിളിന്റെ ആസ്ഥാനത്ത് സ്റ്റാൻ എന്ന ദിനോസറിന്റെ ശില്പം വച്ചിരിക്കുന്നത് എന്തിനാണ് ? അറിവ് തേടുന്ന…

ക്ഷേത്രത്തിന്റെ ചുവരുകൾ മഴക്കാലം പ്രവചിക്കുമ്പോൾ …മഴ ക്ഷേത്രം

നൂറു വർഷങ്ങൾക്കു മുൻപ് ഒരു ക്ഷേത്രത്തിന്റെ ചുവരുകളിൽ കൂടുന്ന വെള്ളത്തുള്ളികളുടെ വലുപ്പം കണ്ട് കാലാവസ്ഥയും അക്കൊല്ലത്തെ മഴയും പ്രവചിക്കുന്ന ഒരു രീതി ഉണ്ടായിരുന്നു എന്നു പറഞ്ഞാൽ വിശ്വസിക്കാനാകുമോ?