വെള്ളമടിച്ചു പൂസായയാള്‍ ആനയ്ക്ക് മുന്‍പില്‍ മലര്‍ന്നു കിടന്നു; പിന്നീട് സംഭവിച്ചത് – വീഡിയോ

219

സംഭവം നടന്നത് ശ്രീലങ്കയിലെ ഊടവാലവു നാഷണല്‍ പാര്‍ക്കിലാണ്. നാഷണല്‍ പാര്‍ക്കിലെത്തിയ വിനോദ സഞ്ചാരികള്‍ തങ്ങള്‍ക്ക് അരുകിലേക്ക്‌ എത്തിയ ആനയെ ക്യാമറയില്‍ ഷൂട്ട്‌ ചെയ്യുകയായിരുന്നു. അതിനിടയിലാണ് വെള്ളമടിച്ചു പൂസായ ഒരാള്‍ ആന വരുന്നത് കണ്ടിട്ടും എഴുന്നേറ്റു ഓടാതെ ആനയ്ക്ക് മുന്‍പില്‍ യാതൊരു കൂസലുമില്ലാതെ ഇരിക്കുന്നത് നമ്മള്‍ കാണുക.

ഇത് കണ്ടു ഭയന്ന മറ്റുള്ളവര്‍ “ഡാ, വിഡ്ഢി, എഴുന്നേറ്റ് പോടാ” എന്നൊക്കെ വിളിച്ചു ആര്‍ക്കുന്നത് നമുക്ക് കേള്‍ക്കാം. ആനയെ മയപ്പെടുത്തുവാന്‍ വേണ്ടി മറ്റൊരു യുവാവ്‌ ആനയ്ക്ക് എന്തോ തിന്നാനായി ഇട്ടു കൊടുക്കുന്നതും കാണാം. എന്നാല്‍ മദ്യം ഉള്ളില്‍ ചെന്നിട്ടാകും മുന്നില്‍ നില്‍ക്കുന്നതും ആനയല്ല, ആടാണ് എന്ന് കരുതി നമ്മുടെ വിദ്വാന്‍ എഴുന്നേറ്റു ആനയെ പ്രകോപിപ്പിക്കുന്നത് നമ്മള്‍ കാണുക.

അതോടെ ഡാ പടു വിഡ്ഢീ, ഈ ആന ഒരുത്തനെ കൊന്നിട്ട് ഏതാനും ദിവസമേ ആയുള്ളൂ എന്നും ആളുകള്‍ വിളിച്ചു പറയുന്നത് കേള്‍ക്കാം നമുക്ക്. നമ്മുടെ ആന അതോടെ ഇയാളെ ആക്രമിക്കുന്നതാണ് പിന്നീട് കാണുക. അതോടെ ആളുകള്‍ ആര്‍ത്തുവിളിച്ചു ആനയെ ഓടിക്കാന്‍ ശ്രമിക്കുന്നതും കാണാം. വാനിന്റെ ഹോണ്‍ അടിയും മറ്റും കാരണം ആന ഇയാളെ ഇട്ടേച്ചു പോകുന്നതാണ് പിന്നീടു കാണുക.

സംഭവം ഒന്ന് കണ്ടു നോക്കൂ.