Connect with us

Featured

DSLR ക്യാമറാ ലെന്‍സുകള്‍

മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ നമ്മള്‍ ഫോട്ടോ എടുക്കുമ്പോള്‍ സൂം ചെയ്തു എടുക്കരുത്, കാരണം, സൂം ചെയ്യുമ്പോള്‍ ഇമേജിന്റെ നിലവാരം (resolution) കുറയുന്നു.

 160 total views,  2 views today

Published

on

2

എന്റെ ഫേസ് ബുക്കിന്റെ ഇന്‍ബോക്‌സില്‍ പല സമയത്തും, പലര്‍ക്കായി അയച്ചു കൊടുത്ത മെസ്സേജുകള്‍ ഒന്നിച്ചു ഒരു പോസ്റ്റ് ആക്കി എല്ലാവര്‍ക്കുമായി ഷെയര്‍ ചെയ്തപ്പോള്‍ ഇത്രയും വലിയ ഒരു പ്രോത്സാഹനം ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല.. ഫ്രണ്ട് ലിസ്റ്റില്‍ ഉള്ള പലരും ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് കൊടുത്ത വിവരങ്ങള്‍ എല്ലാവര്‍ക്കുമായി പ്രയോജനപ്പെട്ടോട്ടെ എന്ന് കരുതിയാണ് ലക്ഷക്കണക്കിനു വായനക്കാരുള്ള ബൂലോകത്തില്‍ പോസ്റ്റ് ചെയ്തത് എങ്കിലും, ഷെയര്‍ ചെയ്തു പോയതിന്റെ അടിസ്ഥാനത്തില്‍ നേരിട്ട് പരിചയം പോലും ഇല്ലാത്ത കുറേ പേര്‍ മെസ്സേജ് അയച്ചു നന്ദി പറയുകയുണ്ടായി. സംശയങ്ങള്‍ ചോദിച്ചു മെസ്സേജ് അയച്ചവര്‍ക്കെല്ലാം അല്‍പ്പം താമസിച്ചാണെങ്കില്‍ കൂടിയും തൃപ്തികരമായ മറുപടി കൊടുക്കാനും സാധിച്ചു. ഇത്രയധികം ആളുകള്‍ ഫോട്ടോഗ്രഫിയില്‍, DSLR ക്യാമറയില്‍ താല്പര്യം പ്രകടിപ്പിക്കുന്നു എന്ന അറിവ് തന്നെ എന്നെ ആശ്ചര്യപ്പെടുത്തി. ഒരു ലക്ഷത്തിലധികം വിലയ്ക്ക് കിട്ടി കൊണ്ടിരുന്ന DSLR, ഏതാണ്ട് ഇരുപതിനായിരം രൂപ മുതല്‍ മാര്‍ക്കറ്റില്‍ ലഭ്യമായി തുടങ്ങിയപ്പോള്‍, സമ്പന്നരുടെ ഹോബി എന്ന നിലയില്‍ നിന്നും ഏറ്റവുമധികം ആളുകള്‍ക്ക് താല്‍പ്പര്യമുള്ള ഒരു ഗാട്ജറ്റ് ആയി DSLR ക്യാമറ മാറി എന്നു മനസിലാക്കാന്‍ കഴിഞ്ഞു.

കുറച്ചു കാര്യങ്ങള്‍ കൂടി പങ്കു വയ്ക്കുന്നു. ആദ്യത്തെ പോസ്റ്റില്‍ പറഞ്ഞ പോലെ, ഞാന്‍ ഒരു പ്രൊഫഷണല്‍ ഫോട്ടോഗ്രാഫറോ വിദഗ്ദനോ അല്ല, ഫോട്ടോഗ്രഫി അതീവതാല്‍പ്പര്യത്തോടെ പഠിച്ചു കൊണ്ടിരിക്കുന്ന, ഒരു ഫോട്ടോഗ്രഫി enthusiast അല്ലെങ്കില്‍ ഒരു ഹോബി ഫോട്ടോഗ്രാഫര്‍ മാത്രമാണ്. എന്നു മാത്രമല്ല, പല സമയത്തും പലരും ചോദിച്ച ചോദ്യങ്ങള്‍ക്കുള്ള മറുപടി ആയതു കൊണ്ട് ഒരു ലേഖനത്തിന്റെ നിലവാരം പ്രതീക്ഷിക്കുകയും വേണ്ട. താല്‍പ്പര്യമുള്ളവരുടെ ഇന്‍ഫര്‍മേഷനു മാത്രമായി പോസ്റ്റ്‌ ചെയ്യുന്നു.

 

DSLR ക്യാമറകളെ കുറിച്ചുള്ള ഈ പോസ്റ്റിന്റെ ആദ്യഭാഗം വായിക്കാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ഇനി ലെന്‍സുകളെ കുറിച്ചു പറയുന്നതിനു മുന്‍പ് പലപ്പോഴും കേട്ടിട്ടുള്ള രണ്ടു പദങ്ങള്‍, ഒപ്ടിക്കല്‍ സൂം, ഡിജിറ്റല്‍ സൂം; ഇവ തമ്മിലുള്ള വ്യത്യാസം പറയാം.

ഒപ്ടിക്കല്‍ സൂം: ലെന്‍സിന്‍റെ സഹായത്തോടെ ഒരു സബ്ജക്ടിനെ അല്ലെങ്കില്‍ ഒരു വസ്തുവിനെ സൂം ചെയ്യുന്നതിനെയാണ് ഒപ്ടിക്കല്‍ സൂം എന്ന് പറയുന്നത്. ക്വാളിറ്റി (Resolution) നിലനിര്‍ത്തപ്പെടുന്നു എന്നതാണ് ഒപ്ടിക്കല്‍ സൂമിന്‍റെ ഗുണം. (ഉദാ; ഡിജിറ്റല്‍ ക്യാമറകളില്‍ സൂം ചെയ്യുന്നത്.)

ഡിജിറ്റല്‍ സൂം: കമ്പ്യൂട്ടര്‍ പ്രോഗ്രാമ്മിന്‍റെ സഹായത്തോടെ ഒരു വസ്തുവിനെ സൂം ചെയ്യുന്നതിനെയാണ് ഡിജിറ്റല്‍ സൂം എന്ന് പറയുന്നത്.(ഉദാ; മൊബൈല്‍ ക്യാമറകളിലെ സൂം, അല്ലെങ്കില്‍ ഫോട്ടോഷോപ്പില്‍ സൂം ചെയ്യുന്നത്,)

Advertisement

 

മൊബൈല്‍ ഫോണ്‍ ക്യാമറയില്‍ നമ്മള്‍ ഫോട്ടോ എടുക്കുമ്പോള്‍ സൂം ചെയ്തു എടുക്കരുത്, കാരണം, സൂം ചെയ്യുമ്പോള്‍ ഇമേജിന്റെ നിലവാരം (resolution) കുറയുന്നു. (ലെന്‍സിന്റെ സഹായത്തോടെ സൂം ചെയ്യുന്നതിന് ഇതിനു ബാധകമല്ല, പക്ഷെ ലെന്‍സിന്റെ സഹായത്തോടെ സൂം ചെയ്യുന്ന ക്യാമറ ഉള്ള മൊബൈല്‍ ഫോണ്‍ മോഡലുകള്‍ ഉണ്ടോ എന്നറിയില്ല)

പ്രധാന ലെന്‍സ്‌ ബ്രാന്‍ഡുകള്‍

 • നിക്കോര്‍ (നിക്കോണിന്‍റെ ലെന്‍സ്‌ ബ്രാന്‍ഡ് ആണ് നിക്കോര്‍)
 • ക്യാനോണ്‍
 • സോണി
 • പെന്റാക്സ്
 • ടാംറോണ്‍
 • സിഗ്മ
 • ടൊക്കീന
 • കാള്‍ സെയ്സ്
 • ലെയ്ക്ക
 • കൊസിന

 

ഒരു ലെന്‍സ്‌ വാങ്ങുമ്പോള്‍ തുടക്കക്കാര്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട മൂന്നു കാര്യങ്ങള്‍:

01. സൂം തെരഞ്ഞെടുക്കല്‍

അവനവന്‍റെ ആവശ്യം അറിഞ്ഞുള്ള സൂം തെരഞ്ഞെടുക്കുക..കുടുംബാംഗങ്ങളുടെ ഫോട്ടോ എടുക്കുന്നതിനു 70-300mm ന്‍റെ ആവശ്യമില്ല. അതിനു 18-55 തന്നെ ധാരാളമാണ്.

02. Compatiblity of Camera Model.

Advertisement

എന്‍റെ അറിവില്‍ പല ആളുകള്‍ക്കും എട്ടിന്‍റെ പണി കിട്ടിയിട്ടുള്ള ഒരു പോയിന്റ്‌ ആണ് ഇത്. ആദ്യം നമ്മുടെ ക്യാമറ ബോഡിയില്‍ ഫോക്കസ് മോട്ടോര്‍ ഉണ്ടോ ഇല്ലയോ എന്ന് ആദ്യം മനസിലാക്കണം. ഫോക്കസ് മോട്ടോര്‍ ഉണ്ടെങ്കില്‍, നമുക്ക് ഏതു ലെന്‍സും തെരഞ്ഞെടുക്കാം. പക്ഷെ ബോഡിയില്‍ ഫോക്കസ് മോട്ടോര്‍ ഇല്ലെങ്കില്‍ ഫോക്കസ് മോട്ടോര്‍ ഉള്ള ലെന്‍സുകള്‍ തന്നെ ന്നിര്‍ബന്ധമായും തെരഞ്ഞെടുക്കണം

കിറ്റിന്‍റെ കൂടെ എക്സ്ട്രാ ഫ്രീയായി കിട്ടുന്ന പല ലെന്‍സുകളും ആ ബോഡിയില്‍ ഓട്ടോ ഫോക്കസ് ചെയ്യാതവയാണ് എന്ന് പലരുടെയും അനുഭവത്തില്‍ നിന്നും ഞാന്‍ മനസിലാക്കിയിട്ടുണ്ട്.അത് കൊണ്ട് ഫ്രീയായി എക്സ്ട്രാ ലെന്‍സുകള്‍ കിട്ടുന്നുവെങ്കില്‍ ഉറപ്പായും പല തവണ ആ ലെന്‍സ്‌ സ്പെസിഫിക്കേഷന്‍ വായിച്ചു മനസിലാക്കി ഫോക്കസ് മോട്ടോര്‍ ഉണ്ടെന്നു ഉറപ്പു വരുത്തണം.

വാങ്ങുന്ന ഓരോ ലെന്‍സും, നമ്മുടെ ക്യാമറ മോഡലില്‍ ഓട്ടോ ഫോക്കസ് ചെയ്യും എന്ന് ഇന്റെര്‍നെറ്റിലൂടെ പരിശോധിച്ചു ബോധ്യപ്പെടണം.

03. VR അല്ലെങ്കില്‍ IS.

ഇതിനെ കുറിച്ച് താഴെ എഴുതിയിട്ടുണ്ട്.

ഇതിനും പുറമേ ലെന്‍സ്‌ ബോക്സില്‍ എന്തൊക്കെ അടക്കം ചെയ്തിട്ടുണ്ട് എന്നും വാങ്ങും മുന്‍പ് കച്ചവടക്കാരനോട് അന്വേഷിച്ചു മനസിലാക്കണം. (Lens Hood, Caps, Safety Case etc.)

 

Advertisement

ക്യാനോണ്‍ ലെന്‍സുകളുടെ സ്പെസിഫിക്കേഷനില്‍ EF അല്ലെങ്കില്‍ EF-S എന്നു രേഖപ്പെടുത്തിയിരിക്കുന്നത് കാണാം. അതിന്‍റെ  അര്‍ഥം, EF ലെന്‍സ്‌ എല്ലാ Canon EOS ഡിജിറ്റല്‍ SLR ക്യാമറകളിലും ഉപയോഗിക്കാന്‍ സാധിക്കുന്നതാണ് എന്നാണു. പക്ഷെ EF എന്നതിന് പകരം EF-S എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത് എങ്കില്‍ അതിന്‍റെ അര്‍ഥം അത് APS-C സെന്‍സറോട് കൂടിയ Canon EOS ഡിജിറ്റല്‍ SLR ക്യാമറകളില്‍ മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. (APS-C എന്നു കേട്ട് ബേജാറാകണ്ടാ, നമ്മള്‍ തുടക്കക്കാര്‍ ഉപയോഗിക്കുന്ന ബഹുഭൂരിപക്ഷം DSLR കളും APS-C, അതായത് CROPPED SENSOR ആണ്,)

APS-C ക്ക് ഉദാ; 1100D, 600D,60D, 7D.

ഒരു DSLR ക്യാമറ വാങ്ങുമ്പോള്‍, തുടക്കത്തില്‍ ബോഡിയും കിറ്റ്‌ ലെന്‍സും മതിയാകും. നമ്മുടെ ദൈനംദിന ഉപയോഗത്തിന് (indoor and outdoor photo shoot) കിറ്റ്‌ ലെന്‍സ്‌ ധാരാളമാണ്. ഫോട്ടോഗ്രഫി പഠിച്ചു വരുമ്പോള്‍, ഒരു സബ്ജക്റ്റ് കാണുമ്പോള്‍ തന്നെ പല ആംഗിളുകള്‍, പല തരത്തിലുള്ള ഷോട്ടുകള്‍ മനസ്സില്‍ വിചാരിക്കും, അപ്പോളാണ് തോന്നുന്നത്,ഈ ഷോട്ട് ഇന്ന ലെന്‍സ്‌ ഉപയോഗിച്ച് എടുത്തിരുന്നെകില്‍ കിടിലന്‍ ആയേനെ എന്ന്… രണ്ടു മൂന്നു ഷോട്ടുകള്‍ മിസ്സ്‌ ആകുമ്പോള്‍ പിന്നെ ഒന്നും ചിന്തിക്കില്ല, എങ്ങനെയും ആ ലെന്‍സ്‌ സ്വന്തമാക്കണം എന്ന് തോന്നും. അങ്ങനെയാണ് ഫോട്ടോഗ്രഫി കിറ്റിന്‍റെ വലുപ്പവും ഭാരവും വര്‍ധിക്കുന്നത്. DSLR ബോഡിയുടെ കൂടെ (ബോഡി + ലെന്‍സ്‌ അടങ്ങിയ കിറ്റ്‌ ആയി വാങ്ങുകയാണെങ്കില്‍;- ലെന്‍സ്‌ ഇല്ലാതെ DSLR ബോഡി മാത്രമായും വാങ്ങാന്‍ കഴിയും ) വരുന്ന ലെന്‍സിനു കിറ്റ്‌ ലെന്‍സ്‌ എന്നാണ് പറയുക. സാധാരണയായി ഇത് 18-55mm അല്ലെങ്കില്‍ 18-105mm ആയിരിക്കും. (ക്യാനോണില്‍ 18-105 നു പകരം 18-135 ആണ് വരുന്നത്) ബഡ്ജറ്റ് ഉള്ളവര്‍ കഴിയുന്നതും 18-105mm വാങ്ങാന്‍ ശ്രമിക്കുക. (അത്യാവശ്യം വില വ്യത്യാസം ഉണ്ട്, രണ്ടും തമ്മില്‍,).

18-55mm നു സൂം റേഞ്ച് തീരെ കുറവാണ്, 18-200mm (Nikon Rs.50,000, Canon-Rs.44,000), 18-300mm (Nikon-Rs.72000) ഇവ വിലയേറിയ ലെന്‍സുകളുമാണ്‌.) ഒരു സാധാരണക്കാരന്‍റെ ദൈനംദിന ഫോട്ടോഗ്രഫി ആവശ്യങ്ങള്‍ മനസിലാക്കി, എല്ലാ നിര്‍മ്മാതാക്കളും പൊതുവായി കിറ്റില്‍ ഉള്‍പ്പെടുത്തുന്ന റേഞ്ച് ആണ് 18-55mm അല്ലെങ്കില്‍ 18-105mm കിറ്റ്‌ ലെന്‍സ്‌ എന്ന് പറയുന്നത്. അത് കൊണ്ട്, നമ്മുടെ സാധാരണ എല്ലാ ആവശ്യങ്ങളും ഈ ലെന്‍സ്‌ കൊണ്ട് ഷൂട്ട്‌ ചെയ്യാന്‍ സാധിക്കും.

 

ചില സ്റ്റോറുകളില്‍ DSLR കിറ്റിനു മാര്‍ക്കറ്റ് വിലയില്‍ നിന്ന് അയ്യായിരം രൂപ വരെ വില കുറവ് കാണുന്നു, അത്തരം കിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ലെന്‍സ്‌ NON VR (നിക്കോണ്‍)  അല്ലെങ്കില്‍ NON IS (ക്യാനോണ്‍) ആണ്. ഇത്തരം ലെന്‍സുകള്‍ ഒരു പരിധിയിലും കുറഞ്ഞ ഷട്ടര്‍ സ്പീഡില്‍ ക്യാമറ കയ്യില്‍ പിടിച്ചു കൊണ്ട്ഫോട്ടോ എടുക്കാന്‍ പറ്റിയവ അല്ല, എന്ന് വച്ചാല്‍ ട്രൈപോഡ്‌ മസ്റ്റ്‌ ആണ്. VR എന്നത് Vibration Reduction എന്നതിന്‍റെ ഹ്രസ്വരൂപം ആണ്. വെളിച്ചം കുറഞ്ഞ സമയത്ത് കുറഞ്ഞ ഷട്ടര്‍ സ്പീഡില്‍ ഷൂട്ട്‌ ചെയ്യുമ്പോള്‍, ക്യാമറ ഷേക്ക്‌ മൂലം ഉണ്ടാകുന്ന ചിത്രത്തിന്റെ നിലവാരത്തകര്‍ച്ച തടയാന്‍ ഒരു പരിധി വരെ VR സഹായിക്കുന്നു.

ഈ ടെക്നോളജി നിക്കോണില്‍ VR (VIBRATION REDUCTION) എന്നും ക്യാനോണില്‍ IS (IMAGE STABILIZATION) എന്നും ടാമറോണില്‍ VC (VIBRATION COMPENSATION) എന്നും സിഗ്മയില്‍ OS (OPTICAL STABILIZATION) എന്നും അറിയപ്പെടുന്നു. അതു കൊണ്ട്, വാങ്ങുന്ന സൂം ലെന്‍സില്‍ അതാതു ബ്രാന്‍ഡിന് അനുസരിച്ചു VR/IS/VC/OS എന്ന് രേഖപ്പെടുത്തിയിരിക്കുന്നു എന്ന് ഉറപ്പു വരുത്തുക.

Advertisement

നിക്കോണിന്‍റെ ലെന്‍സ്‌ ക്യാനോണിനോ ക്യാനോന്‍ ലെന്‍സ്‌ നിക്കൊണിനോ ഉപയോഗിക്കാന്‍ പറ്റുകയില്ല. പക്ഷെ ഇവര്‍ക്ക് വേണ്ടി ഉണ്ടാക്കുന്ന തേഡ് പാര്‍ട്ടി ലെന്‍സുകള്‍ ഉപയോഗിക്കാന്‍ സാധിക്കും. പക്ഷെ തേഡ് പാര്‍ട്ടി ലെന്‍സ്‌ ബോക്സില്‍ , FOR NIKON, FOR CANON എന്ന് രേഖപ്പെടുത്തിയത് തന്നെ ശ്രദ്ധിച്ചു വാങ്ങുക. നിക്കോണ്‍, ക്യാനോന്‍ ഇവരേക്കാള്‍ വില കുറഞ്ഞ ലെന്‍സ്‌ ടാമറോണ്‍ , സിഗ്മ എന്നെ കമ്പനികള്‍ പുറത്തിറക്കുന്നുണ്ടെങ്കിലും ക്വാളിറ്റിയുടെ കാര്യത്തില്‍ പിന്നോക്കം ആണ്. അത് കൊണ്ട് ഇവ ഒഴിവാക്കി കഴിയുന്നതും അതാതു ബ്രാന്‍ഡുകള്‍ തന്നെ വാങ്ങാന്‍ ശ്രമിക്കുക. ഇത്തരം ലെന്‍സുകളെ തേഡ് പാര്‍ട്ടി ലെന്‍സ്‌ എന്നാണു പറയുക. തേഡ് പാര്‍ട്ടി ലെന്‍സുകള്‍ തുടക്കത്തില്‍ കുഴപ്പം ഇല്ലെങ്കിലും, കുറെ നാള്‍ കഴിയുമ്പോള്‍ ഫോക്കസ് ചെയ്യുന്ന സമയത്ത് കരകര ശബ്ദം കേള്‍ക്കുന്നു , ഫോക്കസ് സ്പീഡ് കുറയുന്നു എന്നൊക്കെ പല ഫോട്ടോഗ്രഫി സുഹൃത്തുക്കളും പരാതി പറയുന്നത് കേട്ടിട്ടുണ്ട്. DSLR ക്യാമറ ബോഡിയും അതിന്റെ ആക്സസറീസും തമ്മില്‍ കമ്പ്യൂട്ടര്‍ നിയന്ത്രിതമായ ഒരു രസതന്ത്രം ഉണ്ട്. അപ്പോള്‍ നിക്കോണ്‍ ബോഡിയും നിക്കോണ്‍ ലെന്‍സും തമ്മില്‍ ആ രസതന്ത്രം ഭംഗിയായി പ്രവര്‍ത്തിക്കും. മറ്റൊരു ബ്രാന്‍ഡ്‌ ഇടയ്ക്ക് കയറിയാല്‍ അതേ പെര്‍ഫോമന്‍സ് കിട്ടണം എന്നില്ല. ഒരു സബ്ജക്ടിനെ ഫോക്കസ് ചെയ്യാന്‍ വേണ്ടി dedicated ആയ ഒരു മോട്ടോര്‍ DSLR ക്യാമറബോഡിയില്‍ അല്ലെങ്കില്‍ ലെന്‍സുകളില്‍ ഉണ്ടാകും,……..; ഉണ്ടാകണം…; ഈ മോട്ടോര്‍ ആണ് ലെന്‍സിനുള്ളിലെ ഗ്ലാസ്‌ ഘടകങ്ങള്‍ ചലിപ്പിച്ച് അതിവേഗത്തിലുള്ള ഫോക്കസ് സാധ്യമാക്കുന്നത്.

 

ചില എന്‍ട്രി ലെവല്‍ ക്യാമറ ബോഡികളില്‍ ഈ മോട്ടോര്‍ കാണുകയില്ല, ബോഡിയില്‍ ഫോക്കസ് മോട്ടോര്‍ ഇല്ല എങ്കില്‍, നമ്മള്‍ ലെന്‍സ്‌ വാങ്ങുമ്പോള്‍, ലെന്‍സില്‍ ഫോക്കസ് മോട്ടോര്‍ ഉള്ള ടൈപ്പ് മാത്രമേ തെരഞ്ഞെടുക്കാന്‍ പറ്റൂ. മോട്ടോര്‍ ഉള്ള ലെന്‍സുകള്‍ക്ക് അല്ലാത്തവയെ അപേക്ഷിച്ചു വില കൂടുതലുമാണ്…(AF-S എന്നു ഇത്തരം ലെന്‍സുകളില്‍ രേഖപ്പെടുത്തിയിരികും, AUTO FOCUS-SILENTWAVE MOTOR) ഒന്നുകില്‍ ക്യാമറബോഡിയില്‍, അല്ലെങ്കില്‍ ലെന്‍സില്‍ ഫോക്കസ് മോട്ടോര്‍ ഇല്ലെങ്കില്‍ മാനുവല്‍ ആയി ഫോക്കസ് ചെയ്യേണ്ടി വരും., അതത്ര എളുപ്പമുള്ള പണിയല്ലെന്നു മാത്രമല്ല, നടക്കുകയെ ഇല്ല.

ഉദാ; നിക്കോണ്‍ D3100, D3200, D5100, D5200 എന്നീ ക്യാമറ ബോഡികളില്‍ ഫോക്കസ് മോട്ടോര്‍ ഇല്ലാത്തത് കാരണം Nikkor D series ലെന്‍സുകളില്‍ ഓട്ടോഫോക്കസ് ചെയ്യില്ല. അപ്പോള്‍ ഈ ക്യാമറകളില്‍ ഉപയോഗിക്കാന്‍ AF-S എന്നു രേഖപ്പെടുത്തിയ ലെന്‍സുകള്‍ തന്നെ വാങ്ങണം.

(Nikkor D series ലെന്‍സുകള്‍ ഫോക്കസ് മോട്ടോര്‍ ഇല്ലാത്തവയാണ്‌.,)

അതു പോലെ ചില നിക്കോര്‍ ലെന്‍സുകളില്‍ G എന്നു രേഖപ്പെടുത്തിയത് ശ്രദ്ധിക്കുക, ഇവ അപ്പെര്‍ച്ചര്‍ റിംഗ് ഇല്ലാത്ത ലെന്‍സുകള്‍ എന്നേ അര്‍ഥം ഉള്ളൂ… പുതിയ ജെനറെഷന്‍ ലെന്‍സുകളില്‍ അപ്പര്‍ച്ചര്‍ റിംഗ് കാണാറില്ല. DEDICATED ആയ ഒരു അപ്പര്‍ച്ചര്‍ കണ്ട്രോള്‍ ഡയല്‍ ക്യാമറ ബോഡിയുടെ മുന്‍പില്‍ ഉണ്ടാകും.

മിക്ക ക്വാളിറ്റി ലെന്‍സുകളും ക്യാമറ ബോഡിയെക്കള്‍ വില പിടിച്ചതാണ്. DSLR ന്‍റെ ഒരു പ്രത്യേകത, നമുക്ക് ബോഡി മാത്രമായും വാങ്ങാന്‍ കഴിയും എന്നതാണ്. താല്പര്യമുള്ള ലെന്‍സ്‌ വേറെ വാങ്ങിയാല്‍ മതിയല്ലോ. നിക്കോണ്‍ ബോഡി + ലെന്‍സ്‌ കിറ്റ്‌ വാങ്ങിയാല്‍, മിക്കതിലും വരുന്നതു 18-55 അല്ലെങ്കില്‍ 18-105 ആയിരിക്കും. (ക്യാനോണില്‍ 18-55mm അല്ലെങ്കില്‍ 18-135mm)

Advertisement

 

ലെന്‍സുകള്‍ പ്രധാനമായും നാലു തരം. ഉപവിഭാഗങ്ങള്‍ വേറെയും ഉണ്ടെങ്കിലും അത്ര ജനകീയം അല്ല. (പ്രൊഫെഷണല്‍ രീതിയില്‍ അല്ലാതെ, ഒരു ഹോബി ആയി സാധാരണ ഫോട്ടോഗ്രഫിയെ സ്നേഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള പോസ്റ്റ്‌ ആണ് ഇത്,)

A. വൈഡ് ആംഗിള്‍ ലെന്‍സ്‌
B. പ്രൈം ലെന്‍സ്‌ / ഫാസ്റ്റ് ലെന്‍സ്‌
C. ടെലി ഫോട്ടോ ലെന്‍സ്‌
D. മാക്രോ ലെന്‍സുകള്‍

A. വൈഡ് ആംഗിള്‍ ലെന്‍സ്‌

50mm ഫോക്കല്‍ ലെങ്ങ്തില്‍ താഴെയുള്ള ലെന്‍സുകള്‍ ആണ് വൈഡ് ആംഗിള്‍ ലെന്‍സുകള്‍.,. (ഫോക്കല്‍ ലെങ്ങ്ത്, ലെന്‍സുകളില്‍ സ്കെയില്‍ പോലെ രേഖപ്പെടുത്തിയിരിക്കും.)

ഉദാ: 12-24mm, 11-16mm

ഉപയോഗം; വൈഡ് ആംഗിള്‍ ഷോട്ടുകള്‍ക്ക്,…. ലളിതമായി പറഞ്ഞാല്‍, പ്രകൃതി ദൃശ്യങ്ങള്‍ ഭംഗിയായി പകര്‍ത്താന്‍ (LANDSCAPE PHOTOGRAPHY) ,.. അങ്ങനെയുള്ള ഷോട്ടുകള്‍ എടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ഈ ലെന്‍സ്‌ പ്രയോജനപ്പെടും. (കുടുംബം കുളം തോണ്ടുന്ന വില ആണെന്ന് മാത്രം, 12-24mm നിക്കോര്‍ ലെന്‍സിനു വെറും 71000 രൂപാ മാത്രം, ക്യാനോണും അതു പോലെ തന്നെ.. തേഡ് പാര്‍ട്ടി ലെന്‍സുകള്‍ ഇത്തിരി കൂടി വില കുറയും, പക്ഷെ ഒത്തിരി ദാക്ഷിണ്യം പ്രതീക്ഷിക്കണ്ട ……

Advertisement

 

B. പ്രൈം ലെന്‍സ്‌ / ഫാസ്റ്റ് ലെന്‍സ്‌

സൂം ചെയ്യാന്‍ പറ്റാത്ത, ഒറ്റ ഫോക്കല്‍ ലെങ്ങ്ത് മാത്രമുള്ള ലെന്‍സുകള്‍ ആണ് പ്രൈം ലെന്‍സ്‌..,; കുറഞ്ഞ വെളിച്ചത്തിലും ഫാസ്റ്റ് ഷട്ടര്‍ സ്പീഡ് ഉപയോഗിക്കാവുന്നതിനാല്‍ ഫാസ്റ്റ് ലെന്‍സ്‌ എന്നും അറിയപ്പെടുന്നു.

ഉദാ; 35mm, 50mm, 85mm

ഒരു ഫങ്ങ്ഷനു പോകുമ്പോള്‍ ഒറ്റ ലെന്‍സേ കൊണ്ട് പോകാന്‍ സാധിക്കൂ, അപ്പോള്‍ ഏതു ലെന്‍സ്‌ കൈവശം വയ്ക്കും??
ഏതാണ് ഏറ്റവും പ്രിയപ്പെട്ട ലെന്‍സ്‌.??
ഫോട്ടോഗ്രഫിയില്‍ ഏറ്റവും തൃപ്തി തന്ന ലെന്‍സ്‌ ഏതാണ്???
ഏറ്റവും കൂടുതല്‍ ഫോട്ടോകള്‍ എടുത്തിട്ടുള്ളത് ഏതു ലെന്‍സ്‌ ഉപയോഗിച്ചാണ്???

ഈ ചോദ്യങ്ങള്‍ ആരെങ്കിലും എന്നോട് ചോദിച്ചാല്‍ എനിക്ക് ഒരേ ഒരു ഉത്തരമേ ഉണ്ടാകൂ.. Nikkor AF-S 50mm 1.8G അതായത് എന്‍റെ പ്രിയപ്പെട്ട പ്രൈം ലെന്‍സ്‌. (നിക്കോണിന്‍റെ ലെന്‍സ്‌ ബ്രാന്‍ഡ് ആണ് നിക്കോര്‍) എനിക്ക് വളരെ ആത്മ ബന്ധമുള്ള ഒരു ലെന്‍സ്‌ കൂടിയാണ് ഇത്. ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്ത എന്‍റെ ചിത്രങ്ങളുടെ EXIF (പടം എടുത്ത ഷട്ടര്‍ സ്പീഡ്, ഉപയോഗിച്ച ലെന്‍സ്‌, അപ്പെര്‍ച്ചര്‍, ISO, മീറ്ററിംഗ് തുടങ്ങിയവ രേഖപ്പെടുത്തിയ ഡേറ്റാ ഷീറ്റ് ആണ് EXIF എന്നു പറയുന്നത്, സിംപ്ലി പറഞ്ഞാല്‍ പടം എടുക്കാന്‍ ഉപയോഗിച്ച ഫുള്‍ സെറ്റിംഗ്സ്,) നോക്കിയാല്‍ 90% ചിത്രങ്ങളും ഈ ലെന്‍സ്‌ ഉപയോഗിച്ച് എടുത്തതായിരിക്കും. LANDSCAPE ഫോട്ടോഗ്രഫിക്ക് ഈ ലെന്‍സ്‌ അത്ര പറ്റിയതല്ലെങ്കിലും ഞാന്‍ വളരെയേറെ ലാന്‍ഡ്‌സ്കേപ്പ് ഷോട്ടുകള്‍ ഈ ലെന്‍സ്‌ ഉപയോഗിച്ച് പകര്‍ത്തിയിട്ടുണ്ട്.

 

Advertisement

ഉപയോഗം: പ്രധാനമായും പോര്‍ട്രെയിറ്റുകള്‍ക്ക്, പിന്നെ പ്രകാശം തീരെ കുറഞ്ഞ സാഹചര്യങ്ങളില്‍…. ഉള്ള ഷോട്ടുകള്‍ക്ക്.
പ്രൈം ലെന്‍സ്‌ എന്നത് പേര് പോലെ തന്നെ പ്രധാന ലെന്‍സ്‌ തന്നെയാണ്. പക്ഷെ ദൌര്‍ഭാഗ്യവശാല്‍ മിക്ക ഹോബി ഫോട്ടോഗ്രാഫര്‍മാര്‍ക്കും അത്ര താല്‍പ്പര്യം ഇല്ലാത്തതും, കൈവശം വയ്ക്കാത്തതുമായ ഒരു ലെന്‍സ്‌ ആണ് ഇത്. ഫോട്ടോഗ്രഫി കിറ്റ്‌ എന്ന് പറഞ്ഞാല്‍ പുട്ടുകുറ്റി പോലത്തെ ലെന്‍സ്‌ ഉണ്ടെങ്കിലെ ഒരു ഗമ ഉള്ളൂ, അവ പ്രൈം ലെന്‍സുകളെക്കാള്‍ ഗുണ നിലവാരം ഉള്ള ചിത്രങ്ങള്‍ തരും, എന്നൊക്കെയുള്ള തെറ്റിദ്ധാരണ മൂലമാണ് ഈ ലെന്‍സ്‌ വാങ്ങാതെ ആളുകള്‍ 55-300mm ഒക്കെ വാങ്ങുന്നത്. പിന്നെ സൂം ചെയ്യാന്‍ പറ്റാത്തതും , ഒറ്റ ഫോക്കല്‍ ലെങ്ങ്ത് മാത്രമേ ഉള്ളൂ എന്നതും കാരണങ്ങളാവാം.

ഈ ലെന്‍സ്‌ എന്‍റെ പ്രിയപ്പെട്ട ലെന്‍സ്‌ ആയി മാറാനുള്ള കാരണങ്ങള്‍

 1. മറ്റു ലെന്‍സുകളെ അപേക്ഷിച്ച് താങ്ങാവുന്ന വില. (നിക്കോണ്‍ ഫോക്കസ് മോട്ടോര്‍ ഉള്ളതിന് (AF-S lenses) ഏകദേശം 12000 രൂപ)…ക്യാനോണ്‍ 50mm ഏകദേശം 6500  രൂപാ മുതല്‍ ലഭിക്കും.
 2. ഉള്ളില്‍ ലെന്‍സ്‌ ഘടകങ്ങള്‍ (Glass Pieces) കുറവായതിനാല്‍, വളരെ ഉയര്‍ന്ന ഒപ്ടിക്കല്‍ ക്വാളിറ്റി.
 3. DX ക്യാമറയില്‍ നിന്ന് ഏതെങ്കിലും കാലത്ത് അപ്പ്‌ഗ്രേഡ് ചെയ്തു FX (ഫുള്‍ ഫ്രെയിം,) വാങ്ങിയാല്‍ അതിലും ഉപയോഗിക്കാം.
 4. തുറക്കാവുന്ന apperture (പ്രകാശം കടന്നു പോകുന്ന സുഷിരം) വളരെ വലുതായതിനാല്‍, വെളിച്ചം കുറവുള്ള സമയത്തും നല്ല പടങ്ങള്‍ ലഭിക്കും. സാധാരണ സൂം ലെന്‍സുകള്‍ f/3.5 വരെ മാത്രം തുറക്കാന്‍ സാധിക്കുമ്പോള്‍, ഇവ f/1.8 അല്ലെങ്കില്‍ f/1.4 ( ഇത്തിരി കൂടി വില കൊടുത്താല്‍),) വരെ തുറക്കാന്‍ സാധിക്കും.
 5. അപ്പര്‍ച്ചര്‍ ഒത്തിരി കൂടുതലായതിനാലും, നല്ല ക്വാളിറ്റി ലെന്‍സ്‌ ആയതിനാലും, നല്ല ഭംഗിയുള്ള Bokeh. (ബാക്ക്ഗ്രൌണ്ട് ബ്ലര്‍),)
 6. സ്റ്റാന്‍ഡേര്‍ഡ് സൂം ലെന്‍സുകളെക്കാള്‍ പതിന്മടങ്ങ്‌ വേഗതയും അതീവ കൃത്യതയുമുള്ള ഓട്ടോ ഫോക്കസ്.
 7. സ്റ്റാന്‍ഡേര്‍ഡ് സൂം ലെന്‍സുകളെക്കാള്‍ ഭാരക്കുറവ്.
 8. സബ്ജെക്ടിനു തൊട്ടടുത്ത്‌ വരെ ഷൂട്ട്‌ ചെയ്യാം.(close shooting distance), പിന്നെ മാക്രോ സാധ്യതകള്‍,…

ദോഷങ്ങള്‍

 1. സൂം ചെയ്യാന്‍ സാധിക്കില്ല. സബ്ജെക്റ്റ് ക്ലോസ് ആയി വേണമെങ്കില്‍ (സൂം ഇന്‍ ) മുന്‍പോട്ടു നടക്കണം, സൂം ഔട്ട്‌ ചെയ്യണം എങ്കില്‍ പിന്‍പോട്ടും നടക്കണം. (എന്നു വച്ചാല്‍ മടി ഉള്ളവര്‍ക്ക് പറ്റിയ ഒരു ലെന്‍സല്ല ഇത്, മുന്‍പോട്ടും പുറകോട്ടും നടന്നാണ് ഫ്രെയിം കമ്പോസ് ചെയ്യേണ്ടത്, സൂം ലെന്‍സ് ആണെങ്കില്‍ ഒരിടത്തു നിന്നാല്‍ മതിയല്ലോ, പലരും ഈ ലെന്‍സ്‌ ഒഴിവാക്കുന്നതിനു ഇതും ഒരു കാരണമാവാം.)
 2. പരിചയമില്ലെങ്കില്‍ വളരെ പെട്ടെന്ന് ഫോക്കസ് ഔട്ട്‌ ആയി പോകാന്‍ സാധ്യതയുണ്ട്, പടത്തില്‍ മൂടല്‍ മാത്രമേ കാണൂ.
 3. പരിചയമില്ലെങ്കില്‍ ഡെപ്ത് ഓഫ് ഫീല്‍ഡ് കണ്ട്രോള്‍ ചെയ്യാന്‍ പ്രയാസമാണ്. (ചില ചിത്രങ്ങളിലെ ബ്ലര്‍ ആയിട്ടുള്ള ഭാഗങ്ങള്‍ കണ്ടിട്ടില്ലേ, ഷാര്‍പ്പ് ആയിട്ടുള്ള ഭാഗത്തെയാണ് ഡെപ്ത് ഓഫ് ഫീല്‍ഡ് എന്നു ലളിതമായി പറയുന്നത്,)
 4. ഫ്രെയിമുകള്‍ അനുസരിച്ച് ലെന്‍സ്‌ മാറ്റി മാറ്റി ഇടേണ്ടി വരുന്നു. (ഉദാ; ഫോക്കല്‍ ലെങ്ങ്ത് 100 ഇല്‍ അല്ലെങ്കില്‍ 20 ഇല്‍ എടുക്കണ്ട ഒരു ഷോട്ടിന് സൂം ലെന്‍സ്‌ ഫിറ്റ്‌ ചെയ്തെ മതിയാകൂ.

C. ടെലിഫോട്ടോ ലെന്‍സ്‌

50mm ഇല്‍ കൂടുതല്‍ ഫോക്കല്‍ ദൂരമുള്ള ലെന്‍സുകളാണ് ടെലിഫോട്ടോ ലെന്‍സുകള്‍.

ഉദാ: 55-300mm, 70-300mm (എന്ന് വച്ചാല്‍ 70mm മുതല്‍ 300mm വരെയുള്ള ഫോക്കല്‍ ദൂരം ഈ ഒറ്റ ലെന്‍സില്‍ സൂം ചെയ്തു എടുക്കാം)

ഉപയോഗം: വൈല്‍ഡ്‌ ലൈഫ് ഫോട്ടോഗ്രഫി, സ്പോര്‍ട്സ് ഫോട്ടോഗ്രഫി

(എന്നെ പോലെ ഇതില്‍ രണ്ടിലും താല്‍പ്പര്യമില്ലാത്തവര്‍ വെറുതെ ടെലിഫോട്ടോ ലെന്‍സ്‌ വാങ്ങി കാശ് കളയണ്ടാ എന്നാണു എന്‍റെ അഭിപ്രായം)

ഗുണങ്ങള്‍

Advertisement

വളരെ ദൂരെയുള്ള ഒരു സബ്ജക്ടിനെ ക്ലോസ്ഫോക്കസില്‍ ആക്കാന്‍ സാധിക്കുന്നു. (പക്ഷികള്‍, മൃഗങ്ങള്‍)

ചിത്രങ്ങളില്‍ നല്ല ബാക്ക് ഗ്രൌണ്ട് ബ്ലര്‍.,.(സബ്ജക്റ്റ് നല്ല തെളിമയിലും, സബ്ജക്റ്റ് ഒഴികെയുള്ള ഭാഗങ്ങള്‍ തീരെ മങ്ങിയും)

ദോഷങ്ങള്‍

 1. ലെന്‍സിന്‍റെ ഉള്ളിലെ ഗ്ലാസ് ഘടകങ്ങളുടെ എണ്ണം കൂടുതലായതു കാരണം ചിത്രത്തിന്‍റെ ഷാര്‍പ്പ്നെസും നിലവാരവും കുറവായിരിക്കും.
 2. വൈഡ് ആംഗിള്‍ ലെന്‍സ്‌ പോലെ ഡെപ്ത് ഓഫ് ഫീല്‍ഡ് കിട്ടുകയില്ല. ഉദ്ദേശിക്കുന്ന സബ്ജെക്റ്റ് മാത്രം ഷാര്‍പ്പ് ഫോക്കസിലും ബാക്കിയുള്ള ഭാഗങ്ങള്‍ ബ്ലര്‍ ആയും കാണപ്പെടും… (ചില ഷോട്ടുകള്‍ക്ക് ഈ അവസ്ഥ ആകര്‍ഷണീയതയും കൊടുക്കും.)
 3. കുറഞ്ഞ (ഇടുങ്ങിയ) പെര്‍സ്പെക്ടീവ് ആയതു കൊണ്ട് ചില ഷോട്ടുകള്‍ അരോചകമാക്കും. (ലാന്‍ഡ്‌സ്കപ് ഫോട്ടോഗ്രഫി ഷോട്ടുകള്‍ )
 4. കൂടിയ ഭാരവും വലുപ്പവും കാരണം കൊണ്ട് നടക്കുന്നത് ബുദ്ധിമുട്ടാവും.
 5. കൂടിയ ഫോക്കല്‍ ലെങ്ങ്ത് കാരണം ട്രൈപോഡ്‌ ഇല്ലാതെ ഷൂട്ട്‌ ചെയ്യുന്നത് ചിത്രത്തിന്റെ ക്വാളിറ്റി കുറയ്ക്കും.
 6. സ്റ്റാന്‍ഡേര്‍ഡ് കിറ്റ്‌ ലെന്‍സുകളെക്കാള്‍ ഇവ വിലയേറിയതാണ്.

ഈ ദോഷങ്ങള്‍ എന്നെ സംബന്ധിച്ചിടത്തോളം അത്ര പ്രശ്നകാരികള്‍ ആണെന്ന് പറയില്ല. നല്ല ഫോട്ടോഗ്രഫി ചെയ്യണം എങ്കില്‍ കുറച്ചു ബുദ്ധിമുട്ട് സഹിച്ചേ മതിയാകൂ. കഴിയുന്നതും സ്ഥലങ്ങളില്‍ ഞാന്‍ ഫോള്‍ഡബിള്‍ ട്രൈപോഡ്‌ കൊണ്ട് നടക്കാറുമുണ്ട്. പക്ഷെ എനിക്ക് ഏറ്റവും ദോഷകരമായി തോന്നിയ ന്യൂനത.

സാധാരണ ടെലിഫോട്ടോ ലെന്‍സുകളില്‍ ഒരു പരിധി ദൂരം കഴിഞ്ഞാല്‍ ചിത്രത്തിന്റെ ഷാര്‍പ്പ്നെസ് ദയനീയമാം വണ്ണം താഴോട്ടാണ്.. (ഉദാ; 55-300mm ഇല്‍ ഫോക്കല്‍ ദൂരം 200mm കഴിഞ്ഞാല്‍ പിന്നെ പോക്കാ, ലെന്‍സ്‌ നിക്കോര്‍ ആണെങ്കിലും… അല്ലെങ്കില്‍ തീ പിടിച്ച വിലയുള്ള ഹൈപ്രൊഫഷനല്‍ നിക്കോര്‍ ലെന്‍സുകള്‍ ഉപയോഗിക്കണം, ക്യാനോണില്‍ ‘L’ സീരീസ് ) ഫോട്ടോഗ്രഫി അറിയാത്ത ഒരാള്‍ ഷാര്‍പ്പ്നെസിലെ ഈ വ്യത്യാസം പെട്ടെന്ന് നോട്ടു ചെയ്യുകയില്ല എങ്കിലും, ക്വാളിറ്റി ചിത്രം ആഗ്രഹിക്കുന്ന, ഷാര്‍പ്പനെസിന്‍റെ കാര്യത്തില്‍ നിര്‍ബന്ധബുദ്ധിയുള്ള ഒരു ഫോട്ടോഗ്രാഫര്‍ ഈ ലെന്‍സില്‍ തൃപ്തന്‍ ആകുകയില്ല.

പൊതുവേ പറഞ്ഞാല്‍ എനിക്ക് തീരെ താല്‍പ്പര്യം ഇല്ലാത്ത, വാങ്ങാന്‍ ഒട്ടും ആഗ്രഹമില്ലാത്ത ഒരു ലെന്‍സ്‌ ആണ് ടെലി ഫോട്ടോ ലെന്‍സുകള്‍.,. ഇനി ഒരു ലെന്‍സ്‌ വാങ്ങുകയാണെങ്കില്‍ തീര്‍ച്ചയായും അതൊരു മാക്രോ ലെന്‍സ്‌ (85mm അല്ലെങ്കില്‍ 105mm macro) ആയിരിക്കും.

D. മാക്രോ ലെന്‍സുകള്‍

ചെറിയ സബ്ജക്ടുകളെ, (ഉദാ: ഉറുമ്പ് , തേനീച്ച ) ഫ്രെയിം നിറയത്തക്കവണ്ണം വസ്തുവിന്റെ യഥാര്‍ത്ഥ വലിപ്പത്തിലോ അല്ലെങ്കില്‍ അതിലും കൂടുതല്‍ വലിപ്പത്തിലോ ചിത്രീകരിക്കാന്‍ കഴിയുന്ന ലെന്‍സുകളാണ് മാക്രോ ലെന്‍സുകള്‍. ചില ചിത്രങ്ങളില്‍ ചെറിയ സൂര്യകാന്തി പൂവിന്റെ ഉള്ളിലെ പൂമ്പൊടി വലിയ വലുപ്പത്തില്‍ കണ്ടിട്ടില്ലേ, അല്ലെങ്കില്‍ തേനീച്ചയുടെ കണ്ണുകള്‍, അത് മാക്രോ ലെന്‍സ്‌ ഉപയോഗിച്ച് എടുക്കുന്നതാണ്. മിക്ക മാക്രോ ലെന്‍സുകളും ഒരു നിശ്ചിത അപ്പര്‍ച്ചര്‍ മാത്രം ഉള്ളവയാണ്.(എന്ന് വച്ചാല്‍ സാധാരണ ലെന്‍സുകളില്‍ അപ്പര്‍ച്ചര്‍, ക്രമീകരിക്കുന്നത് പോലെ ഇവയില്‍ ക്രമീകരിക്കാന്‍ പറ്റുകയില്ല)

Advertisement

DEPTH OF FIELD കണ്ട്രോള്‍ ചെയ്യാന്‍ വളരെ പ്രയാസമുള്ള ലെന്‍സുകളാണ് ഇവ. സൂഷ്മതയോടെ എടുത്തില്ലെങ്കില്‍ എടുക്കുന്ന ചിത്രത്തില്‍ ബ്ലര്‍ മാത്രമേ കാണൂ.

ചില പ്രധാന നിക്കോര്‍ ലെന്‍സുകളുടെ ഏകദേശ വില ചുവടെ കൊടുക്കുന്നു.വില ഇന്ത്യന്‍ രൂപയില്‍

Nikon AF-S DX NIKKOR 18-55mm- Rs.7000.00
Nikon AF-S DX NIKKOR 18-105mm- Rs.19900.00
Nikon AF-S DX NIKKOR 55-300mm- Rs.20450.00
Nikon AF-S VR Zoom-Nikkor 70-300mm- Rs.32000.00
Nikon AF-S DX NIKKOR 18-300mm- Rs.72000.00
Nikon AF-S DX NIKKOR 18-200mm- Rs.59,000.00
Nikon AF-S NIKKOR 24-70mm F/2.8G- Rs.110600.00
Nikon AF-S NIKKOR 300mm F/4D- Rs.72000.00
Nikon AF-S NIKKOR 24-120mm F/4G- Rs.89000.00
Nikon AF-S DX NIKKOR 35mm F/1.8G- Rs.14000.00
Nikon AF-S NIKKOR 50mm F/1.8G- Rs.13330.00
Nikon AF-S NIKKOR 50mm F/1.4G- Rs.31000.00
Nikon AF-S Nikkor 85mm F/1.8G- Rs.31000.00
Nikon AF-S NIKKOR 28-300mm- Rs.67000.00
Nikon AF-S VR Macro-Nikkor 105mm F/2.8G- Rs.53000.00
Nikon AF-S NIKKOR 16-35mm F/4G ED VR Lens- Rs.92000.00
Nikon AF Zoom-Nikkor 24-85mm F/2.8-4D- Rs.38000.00
Nikon AF-S Zoom-Nikkor 17-35mm F/2.8D- Rs.103000.00
Nikon AF VR Zoom-Nikkor 80-400mm- Rs.95000.00

ക്യാനോണിയന്‍മാര്‍ വിഷമിക്കണ്ട, ക്യാനോണ്‍ ലെന്‍സുകളുടെ വില അടങ്ങിയ ഒരു ആര്‍ട്ട്‌ വര്‍ക്ക്‌ എന്‍റെ ഫേസ് ബുക്ക് വോളില്‍ ഉണ്ട്.

ഒരു കൌതുകത്തിനായി ഈ ലെന്‍സിന്റെ വില കൂടി കാണൂ.

Nikon AF-S Nikkor 200-400mm F/4G Rs.525,000.00 (ടൈപ്പു ചെയ്തപ്പോള്‍ പൂജ്യം കൂടിപ്പോയതോന്നുമല്ല)

ടെലിഫോട്ടോ ലെന്‍സ്‌ (പുട്ടുകുറ്റി) യുടെ കാര്യത്തില്‍ ഏറ്റവുമധികം ആളുകള്‍ എന്നോട് ചോദിച്ചിട്ടുള്ള സംശയം, 55-300 വാങ്ങണോ അതോ 70-300 വാങ്ങണോ എന്നതായിരുന്നു. മിക്ക ആളുകളും സാധാരണയായി വാങ്ങുന്നത് 55-300 തന്നെയാണ്, അതിനു രണ്ടു കാരണങ്ങളാണ് ഉള്ളത്. മിക്ക ആളുകളുടെയും ധാരണ 55-300 കൂടുതല്‍ സൂം റേഞ്ച് ലഭിക്കുമല്ലോ എന്നതാണ്. രണ്ടാമത് 12000 രൂപയുടെ വ്യത്യാസം. ഞാന്‍ തീര്‍ച്ചയായും 55-300 നെ അപേക്ഷിച്ച്, 70-300 ആണ് താല്‍പര്യപ്പെടുന്നത്‌.,. എന്തു കൊണ്ടെന്നാല്‍,

Advertisement

01. രണ്ടും തമ്മില്‍ കിട്ടുന്ന സൂം വ്യത്യാസം (55 മുതല്‍ 70വരെ mm) , അത് ഫോട്ടോഗ്രഫിയെ ഒരു തരത്തിലും ബാധിക്കുകയില്ല.
02. 70-300 ന്‍റെ ഏറ്റവും വലിയ പ്രത്യേകത അതൊരു ഫുള്‍ ഫ്രെയിം (FX FORMAT) ലെന്‍സ്‌ ആണെന്നുള്ളതാണ്. എന്ന് വച്ചാല്‍ നമ്മള്‍ ഭാവിയില്‍ DX ഫോര്‍മാറ്റ്‌ DSLR മാറ്റി, ഒരു പ്രൊഫഷനല്‍ ഫുള്‍ ഫ്രെയിം DSLR വാങ്ങുകയാണെങ്കില്‍ , (ഉദാ; D7000 മാറ്റി D600 വാങ്ങുകയാണെങ്കില്‍),) ഇതേ ലെന്‍സ്‌ ഉപയോഗിക്കാം. 55-300 ഫുള്‍ ഫ്രെയിമില്‍ പറ്റില്ല.

03. 55-300 ന്‍റെ ഓട്ടോ ഫോക്കസ്, 70-300 നെ അപേക്ഷിച്ചു സ്ലോ ആണ്. അതിവേഗതയാര്‍ന്ന ഓട്ടോ ഫോക്കസിന് 70-300 ആണ് ബെസ്റ്റ്.

നമ്മള്‍ ഒരു സ്പോര്‍ട്സ് പരിപാടി, അല്ലെങ്കില്‍ ഒരു എയര്‍ ഷോ യുടെ പടം എടുക്കാന്‍ പോകുകയാണ് എന്നിരിക്കട്ടെ, മിന്നല്‍ വേഗത്തില്‍ പറക്കുന്ന ഒരു യുദ്ധ വിമാനത്തിന്റെ ചിത്രം എടുക്കാന്‍ അതിവേഗതയുള്ള ഫോക്കസ് അത്യാവശ്യമാണ്. അതെ സമയം മരച്ചില്ലയില്‍ വിശ്രമിക്കുന്ന പക്ഷിയുടെ പടം എടുക്കാന്‍ 55-300 മതി.

പക്ഷെ ഒപ്ടിക്കല്‍ ക്വാളിറ്റി രണ്ടിനും ഒരേ പോലെയാണ് എന്ന് ഞാന്‍ ചോദിച്ച പല പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍മാരും പറഞ്ഞിട്ടുണ്ട്, (അതാണല്ലോ ഏറ്റവും IMPORTANT) അത് കൊണ്ട് ബഡ്ജറ്റ് ഉള്ളവര്‍ 70-300 വാങ്ങുക, അത്ര ബഡ്ജറ്റ് ഇല്ലാത്തവര്‍ 55-300 ഉം വാങ്ങുക.

70-300 ന്‍റെ ഒരു ദൂഷ്യം, 55-300 നെ അപേക്ഷിച്ച് വളരെ വലിപ്പക്കൂടുതലും, HOOD കൂടി ഫിറ്റ്‌ ചെയ്യുമ്പോള്‍ ഇരട്ടിയോളം ഭാരവുമുണ്ട്. ടെലി ഫോട്ടോ ലെന്‍സുകളുടെ ഏകദേശ വിലകള്‍ ;

നിക്കോര്‍ 55-300 with VR- 17,000 രൂപ (Vibration Reduction is MUST for these type of lenses)
നിക്കോര്‍ 70-300 with VR- 32,000 രൂപ
ക്യാനോണ്‍ EF 70-300mm –  45,000 രൂപ.
ക്യാനോണ്‍ EF-S 55-250mm –  17,000 രൂപ.

സംശയങ്ങള്‍, നിര്‍ദ്ദേശങ്ങള്‍ മെസ്സേജ് ചെയ്യുക. താഴെ കമന്റ് വഴി അവ അറിയിക്കാം. അല്ലെങ്കില്‍ എന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ ലിങ്കും താഴെ കാണാം.

Advertisement

 161 total views,  3 views today

ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ.

Advertisement
Entertainment2 hours ago

അധ്യാപകരിൽ ആരെയെങ്കിലും നിങ്ങൾ നന്ദിയോടെ സ്മരിക്കുന്നുവെങ്കിൽ ഈ മൂവി കാണണം

Entertainment5 hours ago

ഐക്യബോധത്തിന്റെ ആവശ്യകതയും മനുഷ്യന്റെ കുടിലതകളും

Entertainment11 hours ago

നിർത്താതെ പെയ്യുന്ന പ്രണയത്തിന്റെ ‘ഇടവപ്പാതി’

Entertainment3 days ago

ആത്മഹത്യ ചെയ്ത പാറുവിന്റെ ഫോണിൽ ആക്സിഡന്റിൽ മരിച്ച അലക്സിന്റെ കാൾ വന്നതെങ്ങനെ ?

Entertainment4 days ago

സത്യത്തിനെന്നും ശരശയ്യ മാത്രമെന്ന് ‘ദൈവമേ തേങ്ങ’ പറയുന്നു

Boolokam5 days ago

ബൂലോകം ടീവി ഫിലിം വെബ്‌സൈറ്റ് വരുന്നു, ഷോർട്ട് ഫിലിം ഫലപ്രഖ്യാപനം ജനുവരി ഒന്നിന്

Entertainment6 days ago

ഓരോ ക്രിമിനലിന്റെ പിന്നിലും കലുഷിതമായ കുടുംബാന്തരീക്ഷത്തിന്റെ ചരിത്രമുണ്ട്

Entertainment6 days ago

ഇര എവിടെയുണ്ടോ അവിടെ ഒരു വേട്ടക്കാരനും ഉണ്ടാകും

Entertainment1 week ago

ആ ഡമ്മിയെ പ്രണയിക്കാൻ വിഷ്ണുവിന് കാരണമുണ്ടായിരുന്നു, പക്ഷെ നിങ്ങൾ അതൊരു കാരണമാക്കരുത് !

Entertainment1 week ago

തൊഴിലില്ലായ്മയെന്ന സാമൂഹിക യാഥാർഥ്യത്തിന്റെ കയ്‌പേറിയ അനുഭവങ്ങളാണ് ‘നീളെ നീളെ’

Entertainment1 week ago

ഇതരൻ, ചൂഷിതരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും പ്രതിനിധി

Entertainment1 week ago

നിയന്ത്രണ രേഖയ്ക്കുള്ളിൽ കരഞ്ഞു ജീവിക്കുന്ന സ്ത്രീകളെ ഈ സിനിമ ചേർത്തുപിടിക്കുന്നു

Entertainment3 weeks ago

സാമൂഹ്യ പ്രതിബദ്ധതയുള്ള ‘ആഗ്നേയ’ ശരങ്ങളുമായി പ്രിയ ഷൈൻ

Entertainment1 month ago

സ്വന്തം നഗ്നത വൈറലാകുന്നതിൽ നിന്നും അവളരെ പിന്തിരിപ്പിച്ചത് പ്രേതമോ അതോ മനസോ ?

Entertainment1 month ago

നിങ്ങളെ ഭയപ്പെടുത്തുന്ന ‘എലോൺ’ കർമയുടെ നിശ്ചയദാർഢ്യത്തിന് പിന്നിലെ കഥയാണ്

Entertainment1 month ago

ഒരു കോഴിക്കോടുകാരൻ ഓട്ടോ ഡ്രൈവറുടെ നന്മയുള്ള സൃഷ്ടികൾ

Entertainment2 months ago

രമേശിന്റെ ചെവിയിലെ ആ ‘കിണർ ശബ്‌ദം’ പലർക്കുമുള്ള ഒരു ‘അസ്വസ്ഥ’ സന്ദേശമാണ് !

Entertainment1 month ago

ഈ ഷോർട്ട് ഫിലിം നടന്ന കഥയാണ്, മറ്റാരുടേയുമല്ല ഇതിന്റെ പ്രൊഡ്യൂസറിന്റെ ജീവിതത്തിൽ

Entertainment2 weeks ago

നിങ്ങളുടെ ഉപബോധമനസിന്റെ ശക്തിയെ നിങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടോ ? എങ്കിൽ യെമൻ കാണുക !

Entertainment2 months ago

വ്യക്തമായ രാഷ്ട്രീയം പറയുന്ന ജാതിക്ക… അല്ല ജാതി ക്യാ (?)

Entertainment4 weeks ago

‘മീനിന് സുഗന്ധം തന്നെയാണ് ‘, മരയ്ക്കാൻ ഷോർട്ട് മൂവിയുടെ വിശേഷങ്ങൾ

Entertainment3 weeks ago

അബ്യുസ് പെൺകുട്ടികൾക്കു മാത്രമല്ലെന്ന് ഒഴിവുദിവസത്തെ സംസാരം, അതാണ് രാസലീല ( A )

Entertainment3 weeks ago

‘കിസ്മത്ത് ഓഫ് സേതു’, സേതു കൃത്യം പത്തുമണിക്ക് തന്നെ മരിക്കുമോ ?

Entertainment2 months ago

ഓൺലൈൻ സംവിധാനത്തിന്റെ സാധ്യതകൾ തുറന്നിട്ട ഡേർട്ട് ഡെവിളും സംവിധായകൻ സോമൻ കള്ളിക്കാട്ടും

Advertisement