ഇത്തരമൊരു ഭരണാധികാരിയെ കാണുവാന്‍ ഒരു പക്ഷെ നമ്മള് ഇന്ത്യക്കാര്‍ പുണ്യം ചെയ്യേണ്ടി വരും. ദുബായ് ഭരണാധികാരിയും യു എ ഇ വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ജനങ്ങള്‍ക്കിടയില്‍ കൂസലില്ലാതെ നടന്നും വാഹനമോടിച്ചും വാര്‍ത്തകളില്‍ സ്ഥാനം പിടിച്ച ദുബായ് ഭരണാധികാരി ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുന്നത് മരുഭുമിയില്‍ മകനും ദുബായ് കിരീടവകാശിയുമായ ഷെയ്ഖ് ഹംദാനോടൊപ്പം ക്യാമ്പ് ചെയ്ത് സ്വയം പാചകം ചെയ്യുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നതോടെയാണ്.
തങ്ങള്‍ എവിടെയാണ് അവധിക്കാലം ആഘോഷിക്കുന്നത് എന്ന് ഷെയ്ക്ക് ഹംദാന്‍ ഷെയര്‍ ചെയ്ത ചിത്രങ്ങളില്‍ വ്യക്തമല്ലെങ്കിലും കടുത്ത തണുപ്പുള്ള പ്രദേശം ആണെന്നു വ്യക്തമാണ്. ചിത്രങ്ങള്‍ കണ്ടിട്ട് അള്‍ജീരിയ ആണെന്ന് ഊഹിക്കാം.
മറ്റു ചില ചിത്രങ്ങളും കാണാം നമുക്ക്
ttps://www.instagram.com/p/BLvFyDpAHr4