ദുബായ് നഗരത്തെ നിയന്ത്രിക്കുന്നത് ഈ റൂമില്‍ നിന്ന് !

0
293

ദുബായ് എന്ന മഹാനഗരം ലോകത്തെ ഏറ്റവും സുരക്ഷിതമായ നഗരമായി നില നില്‍ക്കുന്നതിന്റെ കാരണങ്ങളില്‍ ഒന്നാണ് നിങ്ങള്‍ ഈ ചിത്രങ്ങളില്‍ കണ്ടു കൊണ്ടിരിക്കുന്നത്. റോഡ്‌ സുരക്ഷയില്‍ ഇത്രയധികം ശ്രദ്ധിക്കുന്ന മറ്റൊരു മിഡില്‍ ഈസ്റ്റ് രാജ്യം വേറെ കാണില്ല. അതിനു മറ്റൊരു കാരണം തിരക്കി പോകേണ്ട. ഈ റൂം ഒന്ന് കണ്ടാല്‍ മതി.

ദുബായ് അബൂ ഹൈല്‍ മെട്രോ സ്റ്റേഷനും അല്‍ ഖിയാദ മെട്രോ സ്റ്റേഷനും നടുവിലായി ഒരു കൂറ്റന്‍ കെട്ടിട സമുച്ചയം കാണാം. ദുബായ് പോലിസ് ഹെഡ് കോര്‍ട്ടേഴ്സായ ഈ കെട്ടിടത്തിലെ ട്രാഫിക് ഓപ്പെറേഷന്‍ റൂമില്‍ നിന്നുമാണ് ദുബായിലെ വിവിധ ഡിസ്ട്രിക്ടുകളിലെ ട്രാഫിക് ഒന്നാകെ നിയന്ത്രിക്കുന്നത്‌. രണ്ടര മില്ല്യന്‍ ജനങ്ങള്‍ വസിക്കുന്ന ദുബായില്‍ ഏതാണ്ട് 28,000 ത്തോളം ക്യാമറകളാണ് പൊതുസ്ഥലങ്ങളിലും മറ്റു പ്രധാന സ്ഥലങ്ങളിലുമായി സ്ഥാപിച്ചിരിക്കുന്നത്. അല്‍ അറബിയ്യ ചാനല്‍ ആണ് കഴിഞ്ഞ ദിവസം ഈ ചിത്രങ്ങള്‍ പുറത്ത് വിട്ടത്. ചാനലിന് പ്രത്യേകമായി ദുബായ് പോലീസിന്റെ ഈ ഓപറേഷന്‍ മുറിയിലേക്ക് പ്രവേശനം ലഭിക്കുകയായിരുന്നു.

ദുബായ്

ദുബായ് നഗരത്തില്‍ വസിക്കുന്ന ഓരോ പൌരന്റെയും പ്രൈവസിയെ ബാധിക്കാത്ത തരത്തില്‍ എന്നാല്‍ ഓരോരുത്തര്‍ക്കും സുരക്ഷയായിട്ടാണ് ഈ ക്യാമറ വിന്ന്യാസം ദുബായ് പോലിസ് സാധ്യമാക്കിയത്. ഈ ക്യാമറകള്‍ നിരീക്ഷിക്കുവാനായി പ്രത്യേകം പോലിസ് അംഗങ്ങള്‍ തന്നെ ഓപറേഷന്‍ മുറിയില്‍ ഇരുന്നു പ്രവര്‍ത്തിക്കുന്നുണ്ട്.

ദുബായ്

ഏതാണ്ട് 80 ഓളം പോലിസ് അംഗങ്ങള്‍ ആണ് ഈ ക്യാമറകള്‍ നിരീക്ഷിക്കുന്നത്. ഇന്ന് ലോകം മൊത്തം ദുബായിലേക്ക് തിരിയുന്ന ഇക്കാലത്ത് നമ്മുടെ ഭരണാധികാരികള്‍ക്കും അവിടെ നിന്നും പഠിക്കാന്‍ ഒട്ടേറെയുണ്ട്.