ഭാഷകൾ താണ്ടി പറക്കുന്ന നടനാണ് മലയാളത്തിന്റെ അഭിമാനമായ ദുൽഖർ. മമ്മൂട്ടിയുടെ മകനായി സിനിമയിൽ വന്നെകിലും തന്റേതായ ഒരു ഇരിപ്പിടം സ്വപ്രയത്നം കൊണ്ട് നേടിയ നടനാണ് ദുൽഖർ. എല്ലാ ഭാഷകളിലും സോളോ നായകൻ ആയി സൂപ്പർഹിറ്റുകൾ ചെയ്യാൻ മറ്റൊരു മലയാള താരത്തിനും സാധിച്ചിട്ടില്ല എന്നിരിക്കെ അവിടെയാണ് ദുൽഖറിന്റെ പ്രസക്തി. ഇപ്പോൾ താരം തന്റെ ആത്മാർത്ഥ സുഹൃത്തിനെ കുറിച്ച് പറയുന്നത് ആണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ദുൽഖറിന്റെ വാക്കുകൾ ഇങ്ങനെ
“ഇപ്പോഴാണ് എനിക്ക് അസിസ്റ്റൻ്റും ആളുകളുമൊക്കെ വന്നത്. അതിന് മുൻപ് ആരുമില്ലാതിരുന്ന കാലത്ത് ഫ്രണ്ട് ആയിട്ട് വന്നതാണ് സണ്ണി വെയ്ൻ. അക്റ്റിങ്ങ് വർഷോപ്പിൽ ഞങ്ങൾ ഒന്നിച്ചായിരുന്നു . അന്ന് എനിക്ക് ഫ്രണ്ട്സ് ആരുമില്ലെന്ന് അറിഞ്ഞ് തുടങ്ങിയ സൗഹൃദമാണ് . ഇന്നും അതുപോലെ തന്നെ തുടരുന്നു .തുടക്കം മുതലുള്ള ഒട്ടുമിക്ക ചിത്രങ്ങളിലും ഞങ്ങൾ ഒന്നിച്ചാണ് ചെയ്തത്. അതുപോലെ മറ്റൊരു സുഹൃത്താണ് ഗിഗറി. ” – ദുൽഖർ പറഞ്ഞു. നസ്രിയ തനിക്ക് സഹോദരിയെ പോലെയാണെന്നും ദുൽഖർ കൂട്ടിച്ചേർത്തു.