പോലീസ് വേഷത്തോട് തനിക്കുണ്ടായിരുന്ന ഭയത്തെയും ടെൻഷനെയും കുറിച്ച് ദുൽഖർ പറയുന്നത് ഇങ്ങനെ. “നമ്മൾ ചെയ്താൽ ശരിയാകുമോ എന്ന് ഭയക്കുന്ന ചില വേഷങ്ങളുണ്ട്, അതുകൂടി ധൈര്യപൂർവ്വം ചെയ്താലേ ഒരു നടനെന്ന നിലയിൽ വളർച്ചയുണ്ടാകൂ. അതിലൊന്നാണ് എനിക്ക് പോലീസ് വേഷം. ഞാൻ ഇതിനു മുൻപ് പോലീസ് വേഷം ചെയ്ത ഒരേയൊരു സിനിമ ‘വിക്രമാദിത്യൻ’ ആയിരുന്നു. അതാകട്ടെ ആ വേഷം ധരിച്ചത് അല്പം സമയത്തേക്ക് മാത്രം. ഒരു മുഴുനീള പോലീസ് വേഷം ചെയുന്നത് സല്യൂട്ടിൽ ആണ്. ഞാൻ പോലീസ് വേഷമിട്ടാൽ നന്നാകുമോ പോലീസ് ആയാൽ പ്രേക്ഷകർക്കിഷ്ടപ്പെടുമോ ..എന്നൊക്കെയുള്ള ടെൻഷനുകളും ഭയവും ഉണ്ടായിരുന്നു . എന്നാൽ ആ ഭയത്തെ അതിജീവിച്ചുകൊണ്ട് ആ വേഷങ്ങൾ ചെയ്‌താൽ മാത്രമേ ഒരു നടനെന്ന് നിലയിൽ വളർച്ചയുണ്ടാകൂ. തുടക്കം മുതൽ സല്യൂട്ടും അതിലെ വേഷത്തോടും ഒരു ഇഷ്ടവും കൗതുകവും തോന്നിയിരുന്നു. ആ കേസും അന്വേഷണവും യഥാർത്ഥത്തിൽ സംഭവിക്കുന്നതായി തന്നെ തോന്നിയിട്ടുണ്ട്.” ദുൽഖർ പറഞ്ഞു.
**