ദുൽഖറിന്റെ ഏറ്റവും പുതിയ സിനിമയാണ് സല്യൂട്ട്. വളരെ വ്യത്യസ്തമായൊരു പോലീസ് സ്റ്റോറി. മുംബൈ പോലീസ് എന്ന സൂപ്പർ പോലീസ് സിനിമ നമുക്ക് തന്ന റോഷൻ ആൻഡ്രുസ് തന്നെയാണ് സല്യൂട്ടും അണിയിച്ചൊരുക്കിയത്. ചിത്രത്തിൽ നായികയായെത്തിയത് ബോളീവുഡ് നടി ഡയാന പെന്റിയാണ്. എന്നാൽ മറ്റു ഭാഷകളിൽ നിന്നും മലയാളത്തിലേക്ക് വരുന്നവർക്ക് സംഭവിച്ചതുതന്നെ ഡയാനയ്ക്കും സംഭവിച്ചു. മറ്റൊന്നുമല്ല മലയാള ഭാഷ എന്ന കടമ്പ . മലയാളം പൊതുവെ ഒരു ടഫ് ലാങ്ഗ്വേജ് എന്നാണു പറയപ്പെടുന്നത്. മലയാളം നമുക്ക് മാതൃഭാഷ ആയതുകൊണ്ടാണല്ലോ നമ്മൾക്കതു മനസിലാകാതെപോകുന്നത്. ഇപ്പോൾ തന്റെ നായിക ഡയാനയ്ക്ക് മലയാളം പഠിപ്പിക്കുകയാണ് ദുൽഖർ. ഡയാന തന്നെയാണ് തന്റെ ഇൻസ്റ്റാഗ്രാം പ്രൊഫൈലിലൂടെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

എഡിറ്റർ സൈജു ശ്രീധരൻ ചിത്രത്തിൽ മഞ്ജു വാര്യർ നായിക
എഡിറ്റർ സൈജു ശ്രീധരൻ ചിത്രത്തിൽ മഞ്ജു വാര്യർ നായിക അഞ്ചാം പാതിരാ, കുമ്പളങ്ങി