തന്നോടുള്ള ആരാധന മൂത്ത് ശ്രീലങ്കൻ ദമ്പതികൾ ചെയ്തത് ദുല്ഖറിനെ ഞെട്ടിച്ചു

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
28 SHARES
340 VIEWS

മലയാളത്തിന്റെ അഭിമാനതാരം ദുൽഖർ സല്മാൻ ഭാഷകൾ ഭേദിച്ച് മുന്നേറുകയാണ്. അദ്ദേഹത്തിന്റെ ഒടുവിലിറങ്ങിയ ചുപ് എന്ന ബോളിവുഡ് ചിത്രം നിരൂപ-പ്രേക്ഷകപ്രശംസ പിടിച്ചുപറ്റി മുന്നേറുകയാണ്. ‘സീതാരാമം’ ബ്ളോക് ബസ്റ്ററുമായി . ഇപ്പോൾ ദുൽഖർ ‘കിംഗ് ഓഫ് കൊത്ത’ എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ്. താരത്തിന്റെ വളർച്ചപോലെ തന്നെ ആരാധകർ അനവധി രാജ്യങ്ങളിലും ഉണ്ട്. ഇപ്പോൾ ശ്രീലങ്കൻ ദമ്പതികൾക്ക് ദുല്ഖറിനോടുള്ള ആരാധനയാണ് ഈ പോസ്റ്റിനു അടിസ്ഥാനം. ദുല്‍ഖറിനോടുള്ള ആരാധനയെ തുടര്‍ന്ന് കുഞ്ഞിന് താരത്തിന്റെ പേരിട്ടിരിക്കുകയാണ് ശ്രീലങ്കൻ ദമ്പതികൾ. അമര്‍-ശ്യാമള ദമ്പതികളാണ് കുഞ്ഞിന് ദുല്‍ഖര്‍ സല്‍മാന്‍ എന്ന് പേരിട്ടിരിക്കുന്നത്. ഹിറ്റ് എഫ്എം 96.7ന് അഭിമുഖത്തിനിടെയാണ് താരത്തിന്റെ കട്ട ആരാധകരുടെ വീഡിയോ അവതാരക ദുല്‍ഖറിന് കാണിച്ചു കൊടുത്തത്. അമർ വിഡിയോയിൽ ഇങ്ങനെ പറഞ്ഞു .

‘ഹായ് ദുല്‍ഖര്‍ സല്‍മാന്‍. ഞാന്‍ അമര്‍, ഇത് ശ്യാമള, ഞങ്ങള്‍ ശ്രീലങ്കയില്‍ ആണ് താമസിക്കുന്നത്. ഉസ്താദ് ഹോട്ടല്‍ സിനിമ മുതല്‍ ദുല്‍ഖറിന്റെ വലിയ ആരാധകരാണ് ഞങ്ങൾ. തമിഴിലും തെലുങ്കിലും താങ്കളുടെ ഒരു വീഡിയോ പോലും ഞങ്ങൾ മിസ് ചെയ്യാറില്ല. കുഞ്ഞിന്റെ പേര് ദുല്‍ഖര്‍ സല്‍മാന്‍ എന്നാണ്. നിങ്ങള്‍ കാരണമാണ് ദുല്‍ഖര്‍ സല്‍മാന്‍ എന്ന് പേരിട്ടത്. ഞങ്ങള്‍ മാത്രമല്ല ശ്രീലങ്കയില്‍ നിരവധി ആരാധകര്‍ താങ്കൾക്ക് ഉണ്ട്. സീതാരാമം കണ്ടു, അതിലെ എല്ലാ രംഗങ്ങളും ഇഷ്ടപ്പെട്ടു. അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയാണ്.ഒരു ദിവസം ദുല്‍ഖറിനെ കാണാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ ഞങ്ങളുടെ ശ്രീലങ്കന്‍ ദുല്‍ഖര്‍ സല്‍മാന്‍ ഉണ്ട്, ഒരു ദിവസം അവനും സിനിമയില്‍ എത്തുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ” –  അമര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

LATEST

“ഒരു നടൻ എങ്ങനെ ആകരുതെന്ന് ഇന്ന് ഒരാൾ പഠിപ്പിച്ചു തന്നു, നന്ദി കുരുവെ” വിവാദമായി ജൂഡ് ആന്റണി ജോസഫിന്റെ പോസ്റ്റ്

മലയാള ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തും നടനുമാണ് ജൂഡ് ആന്റണി ജോസഫ് . 2014-ൽ

ഇനിയും ബാബുരാജ് എന്ന നടനെ മലയാള സിനിമ അവഗണിക്കുന്നെങ്കിൽ കൂടുതലായി ഒന്നും പറയാനില്ല

Vishnuv Nath 2011 വരെ അദ്ദേഹത്തെ നായകനടന്മാരുടെ അടിവാങ്ങിക്കൂട്ടനായി നിയമിച്ചെങ്കിലും,,’ആഷിഖ് അബു’ അദേഹത്തിലെ