Entertainment
പിറന്നാൾ ദിനത്തിൽ ഉമ്മച്ചിക്കു സ്നേഹചുംബനവുമായി ദുൽഖർ

ഉമ്മയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് മലയാളികളുടെ പ്രിയതാരം ദുൽഖർ സൽമാൻ. പിറന്നാൾ ദിനത്തിൽ സുൽഫത്തിന് ദുൽഖർ സ്നേഹചുംബനം നൽകുന്ന ചിത്രങ്ങളും സമൂഹമാധ്യമത്തിലൂടെ താരം പങ്കുവച്ചു.
എന്റെ പ്രിയ ഉമ്മച്ചിക്ക് ജന്മദിനാശംസകൾ !! ഇന്ന് ഏറ്റവും സവിശേഷമായ ദിവസമാണ് , എല്ലാ ചെറിയ കാര്യങ്ങളിലും ഉമ്മയുടെ പ്രതികരണം ഞങ്ങൾ ഇഷ്ടപ്പെടുന്നു. ഉമ്മക്കായി എന്തെങ്കിലും കാര്യങ്ങൾ ചെയ്യാനുള്ള അവസരം മനസ്സില്ലാമനസ്സോടെയെങ്കിലും ഉമ്മ അനുവദിക്കുന്ന ഒരു ദിവസമാണ് ജന്മദിനം. ഇന്ന് ഉമ്മച്ചി ഏറ്റവും സന്തോഷവതിയായ ജന്മദിനക്കാരിയായികാണപ്പെടുന്നു. Love you to bits Ma !! Muah muah Umma !!!
439 total views, 4 views today