ദുൽഖർ സൽമാന്റെ കുറുപ്പ് കോവിഡ് പ്രതിസന്ധിക്ക് ശേഷം തിയേറ്ററുകൾ വീണ്ടും സജീവമാക്കിയ സിനിമയാണ് . 1500 സ്ക്രീനുകളിലായിരുന്നു വേൾഡ് വൈഡ് കുറുപ്പിന്റെ റിലീസ്. കേരളത്തിലെ 505 തിയേറ്ററുകളിൽ ആണ് പ്രദർശനം നടത്തിയത്. ദുൽഖറിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ ചിത്രമായി മാറിയിരിക്കുകയാണ് കുറുപ്പ്. .ചിത്രത്തിന്റെ ടോട്ടൽ ബിസിനസ് നൂറു കോടി കടന്നിരിക്കുകയാണ്. ദുൽഖർ സൽമാൻ തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. നാല് ഭാഷകളിൽ കുറുപ്പിന്റെ സാറ്റലൈറ്റ് അവകാശം റെക്കോർഡ് തുകയ്ക്ക് കരാർ ഒപ്പിട്ടതായും ദുൽഖർ പറയുന്നു. പിടികിട്ടാപ്പുള്ളി സുകുമാര കുറുപ്പിന്റെ ജീവിതം പ്രമേയമാക്കിയാണ് കുറുപ്പ് ഒരുക്കിയത്. ശ്രീനാഥ് രാജേന്ദ്രനാണ് ചിത്രം സംവിധാനം ചെയ്തത്. ജിതിന് കെ ജോസിന്റേതായിരുന്നു കഥ. ഡാനിയേല്‍ സായൂജ് നായരും കെ എസ് അരവിന്ദും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയത്. 35 കോടി മുതല്‍ മുടക്കില്‍ ഒരുങ്ങിയ ഒരുങ്ങിയ കുറുപ്പ് ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു. ദുൽഖറിന്റെ സോഷ്യൽ മീഡിയ കുറിപ്പ് വായിക്കാം
‘കുറുപ്പിന്റെ നാല് ഭാഷകളിലെ (മലയാളം, തമിഴ്, തെലുങ്ക്, കന്നഡ) സാറ്റലൈറ്റ് അവകാശത്തിനായി വേഫെറർ ഫിലിംസും എംസ്റ്റാർ എന്റർടൈൻമെന്റ്സും സീ കമ്പനിയുമായി കരാർ ഒപ്പിട്ടതായി അറിയിക്കുന്നതിൽ സന്തോഷമുണ്ട്. ഇത് ഒരു റെക്കോർഡ് ബ്രേക്കിംഗ് ഡീലാണ്, അത് നിങ്ങൾ എല്ലാവരും സിനിമയ്ക്ക് നൽകിയ സ്നേഹത്തിന്റെ സാക്ഷ്യമാണ്. നിങ്ങൾ എല്ലാവരോടുമുള്ള നന്ദിയും കടപ്പാടും സ്നേഹവും അറിയിക്കുന്നു’.