മഹാനടിക്ക് ശേഷം വൈജയന്തി ഫിലിംസും ദുൽഖർ സൽമാനും ഒരുമിക്കുന്ന ചിത്രം സീതാരാമത്തിന്റെ ടീസർ പുറത്തിറങ്ങി. മൃണാല്‍ താക്കൂര്‍ ആണ് ദുൽഖറിന്റെ നായികയായി എത്തുന്നത്. സീത എന്ന കഥാപാത്രത്തെ ആകും മൃണാൽ അവതരിപ്പിക്കുക. തെലുഗ്, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്. ലെഫ്റ്റനന്റ് റാം എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ദുൽഖർ അവതരിപ്പിക്കുന്നത്. ദുല്‍ഖര്‍ ആദ്യമായാണ് പട്ടാളക്കാരനായി വേഷമിടുന്നത്. ചിത്രം ഭൂരിഭാഗവും കാശ്മീരിൽ വച്ചാണ് ചിത്രീകരിച്ചത്. രശ്‌മിക മന്ദാനയെ പരിചയപ്പെടുത്തുന്ന ടീസറും നേരത്തെ പുറത്തുവിട്ടിരുന്നു . സംവിധാനം നിർവഹിച്ചിരിക്കുന്നത് ഹനു രാഘവപ്പുഡി. ഇത് ദുൽഖറിനെ മാത്രം മനസ്സിൽ കണ്ടു എഴുതിയ കഥയെന്നാണ് അദ്ദേഹം പറയുന്നത്.

Leave a Reply
You May Also Like

പരിയേറും പെരുമാൾ, കർണ്ണൻ അണ്ണൻ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന മാമന്നൻ ചിത്രത്തിന്റെ ട്രെയ്‌ലർ

പരിയേറും പെരുമാൾ, കർണ്ണൻ അണ്ണൻ എന്നീ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന…

തലൈവർ 170 സാമൂഹിക സന്ദേശം നൽകുന്ന ഒരു മാസ്സ് എന്റർടെയ്‌നറായിരിക്കുമെന്ന് രജനികാന്ത്, ചിത്രീകരണത്തിനായി രജനികാന്ത് കേരളത്തിലെത്തി

തലൈവർ 170:  ടിജെ ജ്ഞാനവേൽ സിനിമയുടെ ചിത്രീകരണത്തിനായി രജനികാന്ത് കേരളത്തിലെത്തി. തലൈവർ 170 സാമൂഹിക സന്ദേശം…

നടിമാർ പങ്കുവച്ച പ്രെഗ്നൻസി ടെസ്റ്റ് റിസൾട്ടും സമൂഹത്തിന്റെ ആകുലതകളും

നടിമാർ പങ്കുവച്ച പ്രെഗ്നൻസി ടെസ്റ്റ് റിസൾട്ടും സമൂഹത്തിന്റെ ആകുലതകളും പാര്‍വതി തിരുവോത്ത്, നിത്യമേനോന്‍, അര്‍ച്ചന പദ്മിനി,…

രഞ്ജിത്തിനെതിരെ രഞ്ജിത്തിന്റെ സിനിമയിലെ ഗാനത്തിന്റെ താളത്തിൽ കൂവിയും കുരച്ചും ഹരീഷ് പേരടി

27-ാമത് ഐഎഫ്എഫ്കെ സമാപന ചടങ്ങിൽ തനിക്കെതിരെ പ്രതിഷേധിച്ചവരെ നായ്ക്കളോടു ഉപമിച്ച ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ…