സാധാരണഗതിയിൽ നടിമാർ സമൂഹത്തിൽ നിന്നും പലരീതിയിലുള്ള ശാരീരികവും മാനസികവുമായ തിക്താനുഭവങ്ങൾ നേരിടാറുണ്ട് എന്ന് നമുക്കറിയാം. നടന്മാർക്കങ്ങനെ സംഭവിച്ചതായി കേരളത്തിൽ അധികം കേട്ടുകേൾവിയില്ല. എന്നാലിപ്പോൾ നടൻ ദുൽഖർ സൽമാന്റെ വാക്കുകൾ ഞെട്ടിക്കുന്നതാണ്.

ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നതിനിടെ പ്രായമായ സ്ത്രീയിൽ നിന്ന് താൻ നേരിട്ട ദുരനുഭവം ആണ് താരം ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. ആരാധകര്‍ അപ്രതീക്ഷിതമായി ചുംബിക്കുകയും അനാവശ്യമായി സ്പര്‍ശിക്കുകയും ചെയ്തിട്ടുണ്ടെന്നും നടൻ അഭിമുഖത്തിൽ പറഞ്ഞു. ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ പ്രായമായ ഒരു സ്ത്രീ തന്റെ കവിളിൽ ഉമ്മ വെച്ച സംഭവവും താരം അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ തന്റെ പിൻഭാ​ഗത്ത് ഒരു പ്രായമായ സ്ത്രീ അമർത്തി പിടിച്ചു വേദനിപ്പിച്ചുവെന്ന് പറഞ്ഞ ദുൽഖർ സംഭവം വിവരിച്ചതിങ്ങനെ..

“അവർ എന്തിനാണ് ഇങ്ങനെ ചെയ്തതെന്ന് അറിയില്ല. സംഭവിച്ചത് വിചിത്രമായിരുന്നു. എനിക്ക് നന്നായി വേദനിച്ചു. ആ സമയത്ത് ഞാൻ ഒരു സ്റ്റേജിലായിരുന്നു. ഒരുപാട് ആളുകൾ ആ സമയം അവിടെയുണ്ടായിരുന്നു. ‘ആന്റി, ദയവായി ഇവിടെ വന്നു നില്‍ക്കൂ’ എന്ന് അവരോട് പറഞ്ഞു.നിരവധിയാളുകൾക്ക് അവരുടെ കൈകള്‍ എവിടെയാണ് വെക്കേണ്ടതെന്ന് അറിയില്ല. ചില സമയത്ത് അവരുടെ കൈകള്‍ നമ്മുടെ പിന്നിലായിരിക്കും. ഫോട്ടോയില്‍ ഞാന്‍ ചിരിക്കാന്‍ ശ്രമിക്കും. എന്താണ് സംഭവിക്കുന്നതെന്ന അമ്പരപ്പായിരിക്കുമപ്പോൾ. എങ്ങനെയാണ് അവിടെ നിന്ന് രക്ഷപ്പെടേണ്ടതെന്ന് എനിക്ക് അറിയില്ല.ഇത്തരം സംഭവങ്ങൾ ചിലപ്പോൾ ആശ്ചര്യപ്പെടുത്തും ” താരം പറഞ്ഞു.

.

Leave a Reply
You May Also Like

ക്യൂട്ട് & ഹോട്ട് ലുക്കിൽ നിഖിത

ഹിന്ദി ടെലിവിഷനിൽ പ്രവർത്തിക്കുന്ന നികിത ശർമ്മ, 2013-ൽ താനിയെ അവതരിപ്പിക്കുന്ന വി ദ സീരിയലിലൂടെയാണ് അഭിനയരംഗത്തേക്ക്…

കല്യാൺ റാം – സംയുക്ത പീരിയോഡിക്ക് ക്രൈം ത്രില്ലർ ചിത്രം ‘ഡെവിൾ’; നവംബർ 24ന് തീയേറ്ററുകളിൽ

കല്യാൺ റാം – സംയുക്ത പീരിയോഡിക്ക് ക്രൈം ത്രില്ലർ ചിത്രം ‘ഡെവിൾ’; നവംബർ 24ന് തീയേറ്ററുകളിൽ…

മലയാളികളെ ഒരിക്കൽ കൂടി ദിവസങ്ങൾക്കുള്ളിൽ അമ്പരിപ്പിച്ചിരിക്കുകയാണ് വീണ്ടും പ്രിയ

അടാർ ലവ് എന്ന ചിത്രത്തിലെ കണ്ണിറുക്കലിലൂടെ ഇന്ത്യ മുഴുവൻ തരംഗമായ താരമാണ് പ്രിയ പ്രകാശ് വാര്യർ.…

നടിമാർ പങ്കുവച്ച പ്രെഗ്നൻസി ടെസ്റ്റ് റിസൾട്ടും സമൂഹത്തിന്റെ ആകുലതകളും

നടിമാർ പങ്കുവച്ച പ്രെഗ്നൻസി ടെസ്റ്റ് റിസൾട്ടും സമൂഹത്തിന്റെ ആകുലതകളും പാര്‍വതി തിരുവോത്ത്, നിത്യമേനോന്‍, അര്‍ച്ചന പദ്മിനി,…