ദുൽഖറിന്റെ വിഷാദ ഭാവങ്ങൾ

52

Nijith Uppott

ദുൽഖറിന്റെ വിഷാദ ഭാവങ്ങൾ

എന്തോ നഷ്ട്ടപ്പെട്ടവനെ പോലെ അല്ലെങ്കിൽ നഷ്ട്ടപ്പെട്ടത് എന്തോ തിരയുന്നവനെ പോലെ അതുമല്ലെങ്കിൽ ഒന്നിലും സന്തോഷം കണ്ടത്താത്തവനായി അങ്ങനെ വിഷാദ ചുവയുള്ള ലുക്കിൽ ദുൽഖറിനെ കാണാൻ ഇഷ്ട്ടമാണ്…ആദ്യ സിനിമ സെക്കൻഡ് ഷോ തൊട്ട് ഏതാണ്ട് എല്ലാ ചിത്രങ്ങളിലും ആ ലുക്ക് കാണാം.. ജീവിത യാഥാർഥ്യങ്ങൾ തിരിച്ചറിയുമ്പോഴും ആ ഭാവം ദുൽഖറിന്റെ മുഖത്ത് വിരിയും…ഉസ്താദ് ഹോട്ടലിൽ വാനിലിരുന്ന് തിലകൻ ദുൽഖറിനോട് സംസാരിക്കുന്ന സീൻ ഓർമ്മയില്ലേ..
movie Ustad Hotel: Home is where the hearth is“മരുഭൂമിയിയിലെ മഴ കണ്ടിട്ടുണ്ടോ ഫൈസി മോൻ? ഞാൻ കണ്ടിട്ടുണ്ട്.. മൊയ്‌നുദ്ധീൻ ചിശ്തിയുടെ ദർഘയിലേക്ക് പോവുകയായിരുന്നു… അജ്മീർ എത്തും മുൻപേ ഇതു പോലൊരു മഴ..അപ്പൊ തോന്നി പോകും ജന്നത്തിലേക്ക് അധികം ദൂരമില്ലെന്ന്”…

ആ പഴഞ്ചൻ വാനും,മഴയും,ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും,ആറ്റി കുറുക്കിയ ഡയലോഗും,മഹാ നടൻ തിലകനും അതിനൊപ്പം ദുൽഖറിന്റെ വിഷാദ ഭാവ പ്രകടനവും അങ്ങനെ എല്ലാം കൂടി ഒത്തു ചേർന്നപ്പോഴാണ് ആ സീൻ ബെസ്റ്റ് ആകുന്നത്…ഇനിയും മനസിലാകാത്ത,ഇനിയും കണ്ടിട്ടില്ലാത്ത ലോകത്തെ കുറിച്ചും,തൊട്ടടുത്തിരിക്കുന്ന മനുഷ്യൻ അനുഭവങ്ങളുടെ കലവറയാണെന്ന സത്യവും ഫൈസി ഒരു പക്ഷെ അപ്പോഴാവും മനസിലാക്കുന്നത്…

നഷ്ടപ്പെടാൻ ഒരു രാജ്യമോ കാത്തിരിക്കാൻ രാജകുമാരിയോ ഇല്ലാത്ത അന്നും ഇന്നും എന്നും പണമാണ് പെണ്ണിന് കാമുകൻ എന്ന് തിരിച്ചറിയുന്ന (പൊളിറ്റിക്കലി ഇൻകറക്റ്റ് ☺️) ലാലുവിനെ ഭരിക്കുന്നതും വിഷാദ ഭാവങ്ങൾ തന്നെ.100 ഡേയ്‌സ് ഓഫ് ലവിലെ ഗെയിം അഡിക്റ്റഡ് ആയ കൂട്ടുകാരൻ ഉമ്മർ യുഎസിലേക്ക് പോകുന്നതിനെ കുറിച്ച് സംസാരിക്കുമ്പോൾ ബാലൻ പറയുന്നത് അവിടെ ഗെയിമിന് നല്ല സ്കോപ്പുണ്ടെന്നാണ്…”എന്ത് ഗെയിം, എനിക്കെന്താ വേണ്ടതെന്ന് എനിക്ക് തന്നെ അറിയില്ലെന്നാണ്” ഉമ്മർ അതിന് മറുപടി പറയുന്നത്…അത്ര കാലം കൂടെ നടന്നിട്ടും അങ്ങനെയൊരു ഉമ്മറിനെ ബാലൻ കണ്ടിട്ടില്ല…ഏതാണ്ട് പൂർണ്ണമായും നഷ്ട്ടമാകാൻ പോകുന്ന കാമുകിയും പിരിയാൻ പോകുന്ന ഉറ്റ സുഹൃത്തും!..ഒറ്റയാകാൻ പോകുന്ന ജീവിതത്തെ കുറിച്ച് ബാലൻ ആലോചിച്ചു കാണണം..അപ്പോൾ അസ്തമയ സൂര്യനേയും കൂട്ടുകാരനേയും ഒരു പോലെ ബാലൻ നോക്കുന്നുണ്ട്…

Watch Neelakasham Pachakadal Chuvanna Bhoomi Online (Full Movie ...റോമൻ പടയാളിയെ പോലെ തോന്നിച്ച ഉമ്മറിന്റെ തലക്ക് മുകളിലൂടെ പുതിയ ആകാശം തേടി പറക്കുന്ന പരുന്തിനേയും കാണാം..ഇവിടെയെല്ലാം പാതി വിരിഞ്ഞ പുഞ്ചിരിയിൽ ഒളിപ്പിച്ച വിഷാദം നെഞ്ചിലേറ്റി ബാലൻ കെ നായർ എന്ന ദുൽഖറും…വിക്രത്തിന്റെ മുന്നിൽ ഓരോ തവണയും തോറ്റ് നാണം കെട്ട് സല്യൂട്ട് അടിക്കേണ്ടി വരുമ്പോഴും, പിന്നീട് വിക്രമുമായി തെരുവിൽ അടി കൂടുമ്പോൾ പിടിച്ച് മാറ്റാൻ വന്ന ഷേണായി കള്ളനായ തന്റെ അച്ഛനെ അറസ്റ്റ് ചെയ്ത കഥ പറയുമ്പോഴും, പിന്നീട് കാമുകി വന്ന് അത് വീണ്ടും ഓർമ്മിപ്പിക്കുമ്പോഴും അവസാനം എസ്.ഐ സെലക്ഷനുള്ള ഇന്റർവ്യൂ കാർഡ് അമ്മ സമയത്ത് കൈമാറാതിരുന്ന കാര്യം അറിയുമ്പോഴും ട്രേഡ് മാർക്കായ ആ വിഷാദഭാവം ആദിത്യനിൽ പിടി മുറുക്കുന്നുണ്ട്…

CIA: Comrade in America | Netflixവ്യവസ്ഥിതികളോട് കലഹിക്കുന്ന കമ്മ്യൂണിസ്റ്റ് ചിലപ്പോൾ ചിരിക്കാൻ മറന്ന് പോയവനായിരിക്കും…
നീലാകാശത്തിലെ കാസിയും, സി.ഐ.എ യിലെ അജിപ്പാന്റെയും അടിസ്ഥാന ഭാവം തന്നെ വിഷാദമാണ്. യാത്രയിലുടനീളം കാസി കാണുന്ന ജീവിതങ്ങൾ എല്ലാം തന്നെ അവനെ വേദനിപ്പിക്കുകയും,ചിന്തിപ്പിക്കുകയും ചെയ്യുന്നുണ്ട്…പ്രണയത്തിന് വേണ്ടി മാത്രം റിസ്ക്ക് എടുത്ത് അമേരിക്കൻ അതിർത്തി കടക്കാൻ പോയ അജിപ്പാൻ കാണുന്നതും,പരിചയപ്പെടുന്നതും മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്ക് വേണ്ടി ജീവിതം തന്നെ പണയം വെച്ച അഭയാർത്ഥി കുടുംബങ്ങളെയാണ്…അവസാനം വഞ്ചിച്ച കാമുകിയോട് ഓൾ ദി ബെസ്റ്റ് പറയുമ്പോഴും വിഷാദ ഭാവങ്ങൾ അജിപ്പാനെ വിടാതെ പിന്തുടരുന്നു…

5 Sundarikal Malayalam Movie Trailer | Review | Stillsകുള്ളന്റെ ഭാര്യയിലെ കാലൊടിഞ്ഞ് വീൽ ചെയറിൽ ആയ ഫോട്ടോഗ്രാഫർ ചുറ്റുമുള്ളതെല്ലാം ആളുകളുടെ ഓരോ ചലനങ്ങളടക്കം നിരീക്ഷിക്കുകയും ഫ്രെയിമിൽ പകർത്തുകയും ചെയ്യുന്നു…അവസാനം കുള്ളന്റെ കുടയ്ക്ക് കീഴിലുള്ള ഭൂമിയുള്ള മറ്റൊന്നിനും നിറയ്ക്കാൻ സാധിക്കാത്ത ശൂന്യതയെ കുറിച്ച് പറയുമ്പോൾ ആ ഫ്രെയിമും ദുൽഖറിന്റെ ഭാവവും മാത്രമല്ല ആ ശബ്ദവും വിഷാദസാന്ദ്രമാകുന്നു…സോളോയിലും,കലിയിലും,കമ്മട്ടിപ്പാടത്തിലും,പട്ടം പോലെയിലും എല്ലാം ആ വിഷാദ ഭാവം വന്ന് പോകുന്നുണ്ട്..പറവയിൽ ആ ചിരി പോലും വിഷാദം കലർന്നതാണ്..ചാർളി, ജോമോന്റെ സുവിശേഷം,യമണ്ടൻ പ്രേമകഥ എന്നീ സിനിമകളിൽ ആ എക്സ്പ്രഷൻ ഉണ്ടോയെന്ന കാര്യത്തിൽ സംശയമുണ്ട്..ബാംഗ്ലൂർ ഡേയ്‌സിലെ ദുൽഖറിനെ ഓർക്കുമ്പോഴും ഓർമ്മയിൽ വരുന്നത് വിഷാദം നിറഞ്ഞ ആ രൂപം തന്നെയാണ്…

Previous articleവീട്‌ പണിയുടെ ബഡ്ജറ്റ്
Next articleരാഷ്ട്രീയക്കാരന്റെ തൊഴിലെന്താണ്‌ ?
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.