സിനിമകളിൽ ഇന്റിമേറ്റ് സീനുകളിൽ അഭിനയിച്ചതിന്റെ പേരിൽ നടി ദുർഗ കൃഷ്ണയ്ക്കെതിരെ സദാചാരവാദികളുടെ അധിക്ഷേപ കമന്റുകൾ പതിവായപ്പോൾ ദുർഗ്ഗയുടെ ഭർത്താവ് അർജുൻ രവീന്ദ്രൻ പ്രതികരണവുമായി രംഗത്തുവന്നിരിക്കുകയാണ്. ഇഷ്ടപ്പെടുന്ന നല്ല കഥാപാത്രങ്ങൾ ചെയ്യാൻ ദുർഗയ്ക്കൊപ്പം എല്ലാ പിന്തുണയുമായി ഉണ്ടാകുമെന്നും നിങ്ങളുടെ മനസിലെ ദുർഗന്ധങ്ങൾ ഞങ്ങളെ ബാധിക്കില്ലെന്നും അർജുൻ സമൂഹമാധ്യമങ്ങളിലൂടെ മറുപടി നൽകുകയാണ്. കുറിപ്പ് വായിക്കാം

‘‘വളരെ അധികം അപ്രിയരായ സദാചാര കുരുക്കളേ, എന്റെയും എന്റെ ഭാര്യയുടെയും ജോലി സംബന്ധമായ മേഖല സിനിമ ആയതിനാലും, ആർട്ടിസ്റ്റ് എന്ന നിലയിൽ തിരഞ്ഞെടുക്കുന്ന കഥാപാത്രം ആവശ്യപ്പെടുന്ന പോലെ ദുർഗയ്ക്ക് ഉത്തരവാദിത്വമുള്ളതു കൊണ്ടും, സിനിമ വേറെ ജീവിതം വേറെ എന്ന് മനസ്സിലാക്കുവാൻ ഉള്ള കോമൺ സെൻസ് ഉള്ളത് കൊണ്ടും; കേവലം ഒരു ലിപ്‌ലോക്കിന്റെ പേരിൽ എന്റെ നട്ടെല്ലിന്റെ ബലം ചോദ്യം ചെയ്ത പകൽ മാന്യൻമാർക്കും കുലസ്ത്രീകൾക്കും ഒരു ലോഡ് പുച്ഛം ഉത്തരമായി നൽകുന്നു.അതിനെ ചൊല്ലി നിങ്ങളുടെ മനസ്സിലെ സദാചാര കുരുക്കൾ പൊട്ടുമ്പോൾ അത് ദുർഗ എന്ന അഭിനേത്രിക്കു മാനസികമായി വിഷമങ്ങൾ ഉണ്ടാക്കുന്നുണ്ടെങ്കിലും, നിങ്ങളുടെ മനസ്സിൽനിന്നും പുറത്തു വരുന്ന ദുർഗന്ധവും വ്രണങ്ങളും എന്നെയും എന്റെ കുടുംബത്തെയും കുടുംബാംഗങ്ങളെയും ഒരു വിധത്തിലും ബാധിക്കുന്നില്ലെന്നും, ഇഷ്ടപ്പെടുന്ന നല്ല കഥാപാത്രങ്ങൾ ചെയ്യാൻ വിധം ദുർഗയ്ക്ക് പൂർണ പിന്തുണ എന്റെയും എന്റെ കുടുംബത്തിന്റെയും ഭാഗത്തു നിന്നും തുടർന്നും ഉണ്ടാകുമെന്നും നിങ്ങളെ സന്തോഷത്തോടെ അറിയിക്കുന്നു. നന്ദി,’’

Leave a Reply
You May Also Like

യുവാക്കൾക്കിടയിൽ പ്രശസ്തമായ, സണ്ണി ലിയോണിന്റെ ഏറ്റവും ചൂടേറിയ ചിത്രങ്ങൾ

കരഞ്ജിത്ത് കൗർ വോഹൃ എന്ന സണ്ണി ലിയോണി 1981 മെയ് 13 നാണ് ജനിച്ചത്. മുൻ…

മാടശ്ശേരി മനയുടെ ഇതിഹാസ കഥയുമായി ‘കെടാവിളക്ക്’

മാടശ്ശേരി മനയുടെ ഇതിഹാസ കഥയുമായി *കെടാവിളക്ക്** ചിത്രീകരണം ആരംഭിച്ചു. യദു ഫിലിം ഫാക്ടറിയുടെ ബാനറിൽ സുധീർ…

ചോദ്യം ഇഷ്ടമായില്ല എന്നുള്ളത്‌ അവതാരകരെയും പ്രൊഡ്യൂസേഴ്സിനെയും പരത്തെറി വിളിക്കാനുള്ള ലൈസൻസ്‌ അല്ലല്ലോ

നിലവാരമില്ലാത്ത ചോദ്യങ്ങളും ഉത്തരങ്ങളുമൊക്കെ മാറ്റി നിർത്തിയാലും ഭാസിയെ ന്യായീകരിക്കാൻ തോന്നുന്നില്ല. ഈ ഇന്റർവ്വ്യൂ ഏത്‌ വൈബ്‌…

ജപ്പാൻ പ്രീറിലീസ് ഇവന്റിൽ അനു ഇമ്മാനുവലിന്റെ വൈറ്റ് സാരി ലുക്ക്

ഇന്ത്യൻ നടി അനു ഇമ്മാനുവൽ, പ്രശസ്ത നടൻ കാർത്തി ശിവകുമാറിനൊപ്പം ജപ്പാൻ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്താൻ…